Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:07 pm
  • 9th August, 2026
  • Light Rain
27.93°C27.93°C
  • Humidity: 78 %
  • Wind: 3.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലും ഹെമറ്റോളജി ഒ പി ആരംഭിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒപിയിൽ ചികിത്സയ്ക്കെത്തുന്ന എസ് എ ടി ആശുപത്രിയിൽ നിന്നുള്ള രോഗികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ ഒപി ആരംഭിച്ചത്. ഗൈനക്കോളജി - ഹെമറ്റോളജി വിഭാഗങ്ങളുടെ സംയുക്തമായ മേൽനോട്ടത്തിലാണ് ഒ പി പ്രവർത്തിക്കുന്നത്. ആശുപത്രിയിൽ എത്തുന്ന നിരവധി ഗർഭിണികൾക്ക് ഹെമറ്റോളജി പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. എസ് എ ടി യിൽ കിടക്കുന്ന ഹൈ റിസ്ക് രോഗികളെപ്പോലും മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒ പി യിൽ കൊണ്ടുവരുമ്പോൾ സ്വാഭാവികമായും അവർക്ക് മുൻഗണന നൽകേണ്ടി വരും. ഇത് ചികിത്സ കാത്തു നിൽക്കുന്ന മറ്റു രോഗികൾക്ക് പ്രയാസമുണ്ടാക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് എസ് എ ടിയിൽ പുതിയ സ്പെഷ്യാലിറ്റി ക്ലിനിക്ക് ആരംഭിച്ചത്. എല്ലാ ബുധനാഴ്ചയും രാവിലെ 10 മുതൽ ഒരു മണി വരെയാണ് പുതിയ ഒപി പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം കൈകാര്യം ചെയ്യുന്ന ഡോ ശ്രീനാഥിന്റെ നേതൃത്വത്തിലാണ് ഒ പി പ്രവർത്തിക്കുന്നത്. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാരും ഒപിയിലുണ്ടാകും.. ബുധനാഴ്ച പുതിയ ഒപിയുടെ പ്രവർത്തനം ആരംഭിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഡോ ശ്രീനാഥ്, ഗൈനക്കോളജി വിഭാഗം മേധാവി ഡോ നിർമ്മല തുടങ്ങിയവർ പുതിയ ഒപിയുടെ പ്രവർത്തനത്തിൽ പങ്കാളികളായി.

Readers Comment

Add a Comment