Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:05 pm
  • 9th August, 2026
  • Light Rain
27.93°C27.93°C
  • Humidity: 78 %
  • Wind: 3.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒരുമിച്ചു ജനിച്ച   പഞ്ചരത്നങ്ങളിൽ നാലുപേർ വിവാഹിതരാകുന്നു
പോത്തൻകോട് നന്നാട്ടുകാവിൽ 'പഞ്ചരത്ന'ത്തിൽ പ്രേമകുമാറിന്റെയും രമാദേവിയുടെയും മക്കളാണ് പഞ്ചരത്‌നങ്ങൾ എന്ന് മലയാളികൾക്കിടയിൽ അറിയപ്പെടുന്ന  ഉത്ര, ഉത്രജ, ഉത്തര, ഉത്തമ ,ഉത്രജൻ എന്നിവർ . ഇതിൽ  ഉത്ര, ഉത്രജ, ഉത്തര, ഉത്തമ എന്നിവർ ഏപ്രിൽ അവസാനം ഗുരുവായൂർ അമ്പലനടയിൽ വിവാഹിതരാകും.ഏക സഹോദരൻ ഉത്രജൻ പെങ്ങന്മാരുടെ താലികെട്ടിനു കാരണവരാകും.

എസ്.എ.ടി. ആശുപത്രിയിൽ നിമിഷങ്ങളുടെ ഇടവേളയിലായിരുന്നു 1995 നവംബറിൽ അഞ്ചുപേരുടെയും ജനനം. പിറന്നത് ഉത്രം നാളിലായതിനാൽ നാളുചേർത്ത് മക്കൾക്ക് പേരിട്ടു. മക്കളുടെ ഒമ്പതാം വയസ്സിൽ ഭർത്താവിന്റെ അപ്രതീക്ഷിത വേർപാടിനുശേഷം പേസ്മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി മക്കൾക്കു തണലായി രമാദേവി ജീവിച്ചു.

5 മക്കളെയും  ചേർത്തുപിടിച്ച്  തളരാതെ പിടിച്ചു നിന്ന രമാദേവിയ്ക്ക് സർക്കാർ ജില്ലാ സഹകരണ ബാങ്കിൽ  ജോലിനൽകി. ഇതോടെയാണ് രമാദേവിയും മക്കളും വീണ്ടും ജീവിച്ചു തുടങ്ങിയത്. സഹകരണബാങ്കിന്റെ പോത്തൻകോട് ശാഖയിൽ ആണ് ജോലി.മക്കൾക്ക് 24വയസ്സാകുന്നുഫാഷൻ ഡിസൈനറായ ഉത്രയ്ക്ക് മസ്കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ.എസ്. അജിത്കുമാറാണ് വരൻ.കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്തീഷ്യാ ടെക്നിഷ്യയായ ഉത്രജയെ ജീവിതസഖിയാക്കുന്നത് കുവൈത്തിൽ അനസ്തീഷ്യാ ടെക്നിഷ്യൻ പത്തനംതിട്ട സ്വദേശി ആകാശ്.ഓൺലൈനിൽ മാധ്യമപ്രവർത്തകയായ ഉത്തരയ്ക്ക് കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവർത്തകൻ മഹേഷ് താലികെട്ടും.തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്സ്തീഷ്യാ ടെക്നീഷ്യയായ ഉത്തമയ്ക്ക് മസ്കറ്റിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീത് താലിചാർത്തും.

Readers Comment

Add a Comment