Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:21 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അടിമാലി മാങ്കുളത്ത് പ്രാണരക്ഷാർഥം പുലിയെ കൊലപ്പെടുത്തിയ ആദിവാസി യുവാവിന് കർഷകവീരശ്രീ അവാർഡ് നൽകും. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ തന്നെ ആക്രമിച്ച പുലിയെ ഇല്ലാതാക്കിയ ചിക്കണംകുടിയിൽ ഗോപാലനാണ് കർഷകവീരശ്രീ അവാർഡ് നൽകി ആദരിക്കുന്നതിന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാനകമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

ഗുരുതരമായി പരിക്കേറ്റ് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗോപാലന് എല്ലാ സഹായങ്ങളും നൽകുന്നതിനും യോഗം തീരുമാനിച്ചിട്ടുണ്ട്. അതേസമയം വന്യജീവികളെ കൊലപ്പെടുത്തുന്നത് കുറ്റകരമാണെങ്കിലും ഗോപാലനെതിരെ കേസെടുക്കില്ല. ഗോപാലൻ സ്വയരക്ഷാർത്ഥമാണ് പുലിയെ ആക്രമിച്ചത് എന്ന് മാങ്കുളം റേഞ്ച് ഓഫീസർക്ക് ബോധ്യപ്പെട്ടതിനാലാണ് ഇത്.

ചികിത്സയിൽ കഴിയുന്ന ഗോപാലന് 5000 രൂപ വനം വകുപ്പ് ധനസഹായം നൽകിയിട്ടുണ്ട്. മാങ്കുളം റേഞ്ച് ഓഫീസർ ബി പ്രസാദ് ആണ് ആശുപത്രിയിലെത്തി തുക കൈമാറിയത്. പുലിയുടെ അടിയേറ്റ് ഗോപാലന്റെ കൈയുടെ എല്ലിന് ക്ഷതമുണ്ടായിട്ടുണ്ട്. ശനിയാഴ്ച രാവിലെ ഏഴോടെ മാങ്കുളം ചിക്കണംകുടിലായിരുന്നു സംഭവം.

തന്നെ ആക്രമിച്ച പുലിയെ വാക്കത്തി കൊണ്ടാണ് ഗോപാലൻ വെട്ടിക്കൊന്നത്. പുലിയുടെ മൃതദേഹ പരിശോധന കഴിഞ്ഞ ദിവസം നടത്തിയിരുന്നു. തലക്കേറ്റ ക്ഷതമാണ് പുലിയുടെ മരണത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. ദേശീയ കടുവനിർണയസമിതിയുടെ നേതൃത്വത്തിലായിരുന്നു മൃതദേഹപരിശോധന.

പുലിയുടെ ജഡം മാങ്കുളം റേഞ്ച് ഓഫീസിന് സമീപം ദഹിപ്പിച്ചു. പത്ത് വയസ് പ്രായമുള്ള പെൺപുലിയായിരുന്നു ചത്തത്. 40 കിലോ തൂക്കമാണ് ഇതിനുള്ളത്. 13 വർഷമാണ് പുലികളുടെ ആയുസ്. പല്ലുകൾ കൊഴിഞ്ഞുപോയിരുന്നു. അതിനാൽ, ഭക്ഷണം തേടിയാണ് ഇത് ജനവാസ മേഖലയിലേക്കിറങ്ങിയത് എന്നാണ് വനം വകുപ്പിന്റെ നിഗമനം.

പുലിയുടെ ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്കായി തിരുവനന്തപുരം പാലോടുള്ള ലാബിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം വനാതിർത്തികളിൽ താമസിക്കുന്നവർക്ക് വനംവകുപ്പ് ബോധവത്കരണ ക്ലാസ് നടത്തും എന്ന് മാങ്കുളം ഡി എഫ് ഒ അറിയിച്ചു. വന്യമൃഗങ്ങളുടെ സ്വഭാവം, നാട്ടിലിറങ്ങാനുള്ള കാരണം, രക്ഷ നേടുന്നതിനുള്ള മാർഗങ്ങൾ, മുൻകരുതൽ എന്നിവയാണ് പഠിപ്പിക്കുക.

Readers Comment

Add a Comment