Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നിയമസഭയിൽ 52 വർഷം പൂർത്തീകരിച്ച് ചരിത്രത്തിൽ ഇടം നേടിയ ബഹുമാനപ്പെട്ട മുൻ കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ പേരിൽ ളാക്കാട്ടൂരിൽ പുതിയ റോഡ് നിർമ്മിച്ച് നാട്ടുകാർ. സ്വാതന്ത്ര്യദിനത്തിൽ ളാക്കാട്ടൂരിലെത്തി ഉമ്മൻചാണ്ടി തന്നെയാണ് അദ്ദേഹത്തിന്റെ പേരിലുള്ള റോഡ് ഉദ്ഘാടനം ചെയ്തത്. കൂരോപ്പട പഞ്ചായത്തിലെ പതിനേഴാം വാർഡിലെ ളാക്കാട്ടൂർ കവലയിലാണ് 32 കുടുംബങ്ങളുടെ ദീർഘനാളത്തെ ആവശ്യത്തിന് പരിഹാരമായി 500 മീറ്റർ നീളത്തിലും പത്ത് അടി വീതിയുമുള്ള പുതിയ റോഡ് നിർമ്മിച്ചിരിക്കുന്നത്. ഒറവയ്ക്കൽ-കൂരാലി റോഡിൽ നിന്ന് വെള്ളൂർ-മഞ്ഞാമറ്റം റോഡിൽ എത്തിച്ചേരുന്ന പുതിയ റോഡാണ് നാട്ടുകാർ നിർമ്മിച്ചത്.
കേരളനിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോർഡ് മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്കായിരുന്നു. ഇതുവരെ കെ.എം. മാണിക്കായിരുന്നു ഈ ബഹുമതി.
നാലാം കേരള നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഉമ്മൻ ചാണ്ടി 2021 മേയ് മൂന്നിന് രൂപവത്കൃതമായ 15ാം നിയമസഭയിലും പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധാനം ചെയ്താണ് സഭയിലേക്ക് എത്തിയത്. 1970 സെപ്റ്റംബർ 17നാണ് നാലാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. തൊട്ടടുത്ത ദിവസം വോട്ടെണ്ണലും നടന്നു.
അതുവരെ പുതുപ്പള്ളി മണ്ഡലം ഇടതുപക്ഷത്തിനൊപ്പമായിരുന്നു. എന്നാൽ പിന്നീട് ഇന്നുവരെ ഉമ്മൻ ചാണ്ടിയെയാണ് പുതുപ്പള്ളി വിജയിപ്പിച്ചത്. നാലാം കേരള നിയമസഭ രൂപവത്കരിച്ചത് 1970 ഒക്ടോബർ നാലിനാണ്. തുടർച്ചയായി 12 തവണയാണ് പുതുപ്പള്ളിയിൽ നിന്ന് മാത്രം വിജയിച്ച് ഉമ്മൻ ചാണ്ടി കേരള നിയമസഭയിലേക്ക് എത്തിയത്. രണ്ടുതവണ മുഖ്യമന്ത്രിയായ അദ്ദേഹം നാലു വട്ടം മന്ത്രിയും ഒരുതവണ പ്രതിപക്ഷ നേതാവുമായി. 1965 മുതൽ 2016 വരെ തുടർച്ചയായി 13 തവണ പാലാ നിയോജകമണ്ഡലത്തിൽനിന്ന് വിജയിച്ച കെ എം മാണി 12 നിയമസഭകളിൽ അംഗമായിരുന്നു.
രണ്ടു തവണ (2004–2006, 2011–2016) കേരളത്തിന്റെ മുഖ്യമന്ത്രിയായി. ഒരു തവണ (2006–2011) പ്രതിപക്ഷ നേതാവായി. നാല് തവണ മന്ത്രിയുമായി. ഒന്നാം കരുണാകരൻ മന്ത്രിസഭയിലും (1977) ഒന്നാം ആന്റണി മന്ത്രിസഭയിലും (1977–1978) തൊഴിൽ മന്ത്രിയായിരുന്നു. രണ്ടാം കരുണാകരൻ മന്ത്രിസഭയിൽ (1981–1982) ആഭ്യന്തര മന്ത്രിയായും നാലാം കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും (1991–1994) പ്രവർത്തിച്ചു.
ഇതുവരെയുള്ള 226 മന്ത്രിമാരിൽ ഉമ്മൻ ചാണ്ടിയ്ക്ക് (4190 ദിവസം) 10–ാം സ്ഥാനമാണ്. കെ.എം. മാണി (8759), പി.ജെ. ജോസഫ് (6105), ബേബി ജോൺ (6061), കെ.ആർ. ഗൗരിയമ്മ (5824), കെ. കരുണാകരൻ (5254), കെ. അവുക്കാദർകുട്ടി നഹ (5108), ടി.എം. ജേക്കബ് (5086), പി.കെ. കുഞ്ഞാലിക്കുട്ടി (4954), ആർ. ബാലകൃഷ്ണപിള്ള (4265) എന്നിവരാണ് മുൻനിരയിൽ. മുഖ്യമന്ത്രി പദം ഉൾപ്പെടെയുള്ള കണക്കാണിത്.
ആകെയുള്ള 12 മുഖ്യമന്ത്രിമാരിൽ ഉമ്മൻ ചാണ്ടിക്ക് (2459 ദിവസം) 4–ാം സ്ഥാനമാണ്. ഇ.കെ. നായനാർ (4009), കെ. കരുണാകരൻ (3246), സി. അച്യുതമേനോൻ (2640) എന്നിവരാണ് മുൻനിരയിൽ.
ഇതുവരെയുള്ള 970 എംഎൽഎമാരിൽ ഉമ്മൻ ചാണ്ടിയും കെ.എം.മാണിയും മാത്രമാണു നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയത്. കെ.ആർ. ഗൗരിയമ്മ (15544 ദിവസം), േബബി ജോൺ (15184), പി.ജെ. ജോസഫ് (15072), സി.എഫ്. തോമസ് (14710) എന്നിവർ 40 വർഷത്തിലധികം വർഷം എംഎൽഎ ആയവരാണ്. ഗൗരിയമ്മയും ബേബി ജോണും 1330 ദിവസം തിരു–കൊച്ചി നിയമസഭയിലുമുണ്ടായിരുന്നു.
30.82°C








