Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി ട്രിപിൾ ജംപിൽ സ്വർണം നേടിയ എൽദോസ് പോളിന് പൗര സ്വീകരണം നൽകി . നെടുമ്പാശ്ശേരിയിൽ നിന്നും ബ്ലോക്ക് ജംങ്ഷനിലെത്തിയ എൽദോസിനെ പി.വി. ശ്രീനിജിൻ എം . എൽ എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് , പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വറുഗീസ് , വൈസ് പ്രസിഡന്റ് സിനി ജോയി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരിത്, രാജമ്മ രാജൻ , ഷൈജ റെജി , ലിസി അലക്സ് , അഡ്വ . ബിജു കെ . ജോർജ്ജ് , നിബു കെ . കുര്യാക്കോസ് , എം.എൻ. അജിതൻ , അനിബെൻ കുന്നത്ത് , ബാബു എബ്രാഹാം എന്നിവർ ചേർന്ന് സ്വീകരിച്ചു .
തുടർന്ന് വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് പൂത്തൃക്കയിലെത്തി . തുടർന്ന് നടന്ന സ്വീകരണ സമ്മേളനം ബെന്നി ബെഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു . പൂത്തൃക്ക സർവ്വീസ് സഹകരണ ബാങ്ക് , ടിക് സെവൻ ക്ലബ് , നവജീവൻ ക്ലബ് , മർച്ചന്റ്സ് അസോസിയേഷൻ , വൈസ് മെൻസ് പൂത്തൃക്ക , കിങ്ങിണിമറ്റം റെസിഡന്റ് അസ്സോസിയേഷൻ തുടങ്ങിയവ ഉപഹാരങ്ങൾ നൽകി ആദരിച്ചു .
മാതൃഇടവകയായ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾ യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിലും എൽദോസ് പോളിന് സ്വീകരണം നൽകി . അങ്കമാലി ഭദ്രസന സഹായ മെത്രാപ്പോലീത്ത ഡോ . എബ്രഹാം മാർ സേവേറിയോസ് , ബെന്നി ബെഹനാൻ എം.പി , പി.വി. ശ്രീനിജിൻ എം.ൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ,പൂത്തൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. വർഗീസ് , സഭ വൈദിക ട്രസ്റ്റി സ്ലീബ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ , വികാരി ഫാ . ഷിബിൻ പോൾ , സഹവികാരി ഫാ . ബൈജു എബ്രാഹാം , പള്ളി ഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു .
കോമൺവെൽത്ത് ഗെയിംസിലെ പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പിൽ 17.03 മീറ്റർ ദൂരം ചാടിയാണ് എൽദോസ് പോൾ എന്ന എറണാകുളം പൂത്തൃക്ക പാലയ്ക്കാമറ്റം സ്വദേശി ചരിത്രം കുറിച്ചത്. എൽദോസിന്റെ കുതിപ്പ് തുടങ്ങിയത് ബർമിങ്ങാമിലായിരുന്നില്ല. ആഴ്ചകൾ മുൻപ് യൂജിനിൽ തന്നെ ലോക അത്ലറ്റിക് ചാമ്പ്യഷിപ്പിൽ തന്നെ ചരിത്രമെഴുതിയിരുന്നു ഇരുപത്തിയഞ്ചുകാരനായ എൽദോസ്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ട്രിപ്പിൾ ജമ്പ് ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ താരമായി അന്ന് എൽദോസ്.
രാമമംഗലം പാലയ്ക്കാമറ്റം കൊച്ചുതോട്ടത്തിൽ പൗലോസിന്റെയും പരേതയായ മറിയക്കുട്ടിയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് 25-കാരനായ എൽദോസ്. നന്നേചെറുപ്പത്തിൽ നാലരവയസ്സിൽ എൽദോസിന് അമ്മയെ നഷ്ടപ്പെട്ടു. പിന്നെ എൽദോസിനെ വളർത്തിയത് മറിയാമ്മയാണ്. രാമമംഗലം വലിയ പള്ളി വക സ്‌കൂളിലാണ് എൽദോസ് പഠനം തുടങ്ങിയത്. ഫീസും വണ്ടിക്കൂലിയും കൊടുക്കാനില്ലാത്തതിനാലാണ് കോതമംഗലത്ത്, താമസിച്ച് പഠിക്കുന്ന സ്‌കൂളിലാക്കിയത്. അവിടെനിന്ന് ആലങ്ങാട്ടെ സ്‌കൂളിലേക്ക് മാറ്റി. അവിടെയും താമസിച്ച് പഠിക്കുകയായിരുന്നു.
സ്‌കൂളിൽ എല്ലാ കായികമത്സരങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന എൽദോസിന് പോൾവോൾട്ടിലായിരുന്നു കൂടുതൽ താത്പര്യം. ട്രിപ്പിൾ ജമ്പാണ് എൽദോസിന് അനുയോജ്യമെന്ന് കണ്ടെത്തി ആ വഴിക്ക് തിരിച്ചുവിട്ടത് കായികാധ്യാപകൻ ജോർജ് ജോസ് ആയിരുന്നു. പ്ലസ്ടുവിന് പഠിക്കുമ്പോൾ 2015-ൽ സംസ്ഥാന സ്‌കൂൾ കായികമേളയിൽ ട്രിപ്പിൾ ജമ്പിൽ മത്സരിച്ചു. കോതമംഗലം എം.എ. കോളേജിലെ കായികാധ്യാപകൻ മാത്യൂസ് ജേക്കബിന്റെ നിർദേശമനുസരിച്ചാണ് ഡിഗ്രി പഠനത്തിന് അവിടെയെത്തിയത്. എം.എ. കോളേജിലെ പരിശീലനം എൽദോസിനെ ദേശീയ താരമായി ഉയർത്തി. ഡിഗ്രി രണ്ടാംവർഷം പഠിക്കുമ്പോൾ നേവിയിൽ സെലക്ഷൻ ലഭിച്ചു. ഡൽഹിയിൽ പെറ്റി ഓഫീസറായി ജോലിചെയ്യുകയാണ് നിലവിൽ എൽദോസ്.
30.82°C








