Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:55 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൗമാരപ്രായക്കാരനായ മകനോ മകളോ ഒരു മൊബൈല്‍ഫോണിനായി എപ്പോഴെങ്കിലും നിങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടോ? എങ്കിൽ അതു വാങ്ങിക്കൊടുക്കുന്നതിനു മുൻപ് പലവട്ടം ചിന്തിക്കേണ്ടതുണ്ട്. നിറങ്ങളിൽ മനസുടക്കി എന്തിനെയും അനുകരിക്കാൻ ശ്രമിക്കുന്ന കാലമാണ് കൗമാരം. അതുകൊണ്ടുതന്നെ നവ സാങ്കേതികവിദ്യയുടെ പകിട്ട്‌ കൗമാരക്കാരെ വല്ലാതെ ആകർഷിക്കും. സമൂഹമാധ്യമങ്ങളിൽ അഭിരമിക്കുന്നവർ പലരും അതിന്റെ അടിമകളായി മാറുന്നതായി കാണുന്നുണ്ട്. സമൂഹമാധ്യമങ്ങൾക്ക് ഒട്ടേറെ മികച്ച വശങ്ങളുണ്ട്.  ലോകത്തെ അടുത്തറിയാൻ ഇന്ന് ഏറെ സഹായിക്കുന്നത്‌ സമൂഹമാധ്യമങ്ങൾ തന്നെ. പക്ഷേ കൗമാരക്കാർ ഇവയുടെ അടിമകളാകുന്നത് അത്യന്തം അപകടകരമാണ്. 


സ്മാർട്ട്ഫോണുകളിൽ നിന്നുള്ള റേഡിയേഷന് കൂടുതൽ വിധേയമാകുന്നത് കുട്ടികളുടെ ഓർമ്മശക്തിയെ പ്രതികൂലമായി ബാധിക്കുമെന്ന് പുതിയ പഠനങ്ങൾ പറയുന്നു.  മൊബൈൽ ഫോണുകളിൽ നിന്നും വമിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഇലക്ട്രോ മാഗ്നറ്റിക് ഫീൽഡ്സിന്  ഒരു വർഷത്തോളം തുടർച്ചയായി വിധേയമാകുന്നത് കൗമാരക്കാരുടെ ഫിഗുറൽ മെമ്മറിയെ സാരമായി ബാധിക്കാനിടയുണ്ടെന്നാണ് കണ്ടെത്തൽ.
വലതു മസ്തിഷ്ക അർധഗോളത്തിലാണ് ഫിഗുറൽ മെമ്മറി സ്ഥിതി ചെയ്യുന്നത്. വലതു ചെവിയിൽ ഫോൺ  കൂടുതലായി ഉപയോഗിക്കുന്നവരിലാണ് റേഡിയേഷന്‍റെ ദൂഷ്യവശങ്ങള്‍ ഏറെയും കണ്ടെത്തിയിട്ടുള്ളതും.


സംസാരിക്കുമ്പോൾ ഇയർ ഫോണോ സ്പീക്കറോ ഉപയോഗിക്കുകയാണ് മസ്തിഷ്കത്തിന് കൂടുതൽ ക്ഷതങ്ങൾ സംഭവിക്കുന്നത് തടയാനുള്ള ഫലപ്രദമായ മാർഗം. നെറ്റ് ലഭ്യത കുറവായ സന്ദർഭങ്ങളിലും ഫോണിൽ പൂർണമായും ചാർജുള്ള സന്ദർഭങ്ങളുംഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മൊബൈൽ ഫോണിന്‍റെയും കംപ്യൂട്ടറിന്‍റെയും അമിതമായ ഉപയോഗം കൗമാരക്കാരിൽ  വിഷാദ രോഗത്തിനും ആത്മഹത്യ പ്രവണതക്കും കാരണമാകുമെന്ന് മറ്റൊരു പഠനം കണ്ടെത്തിയിരുന്നു.

Readers Comment

Add a Comment