Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:34 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, Norka roots for attestation

വിദേശ രാജ്യങ്ങളിലേക്കുളള ആഭ്യന്തര അറ്റസ്റ്റേഷൻ സേവനങ്ങൾ ഇനി മുതൽ നോർക്ക റൂട്ട്‌സ് ഓഫീസുകൾ മുഖേന ലഭ്യമാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളള പൊതു ജനങ്ങൾക്ക് ഇത്തരം ആവശ്യങ്ങൾക്കായി തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ആഭ്യന്തര അറ്റസ്റ്റേഷൻ വിഭാഗത്തിൽ ഇനി നേരിട്ട് വരേണ്ടതില്ല.  

വിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകൾക്കുളള ആഭ്യന്തര അറ്റസ്റ്റേഷൻ സൗകര്യം കൂടി നോർക്കയിൽ  ലഭ്യമാക്കുന്നതോടെ വിദേശരാജ്യങ്ങളിൽ സമർപ്പിക്കുവാനുളള എല്ലാ രേഖകളുടെയും അറ്റസ്റ്റേഷൻ നോർക്ക റൂട്ട്‌സ് ഓഫീസുകൾ മൂഖാന്തരം ഉദ്യോഗാർത്ഥികൾക്കും, പ്രവാസികൾക്കും ലഭ്യമാകും. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളോടൊപ്പം വിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകളായ ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ, വിവിധ അഫിഡവിറ്റുകൾ, പവർ ഓഫ് അറ്റോർണി തുടങ്ങിയവ സാക്ഷ്യപ്പെടുത്താൻ നോർക്ക റൂട്ട്‌സിന്റെ വിവിധ മേഖലാ ഓഫീസുകളിൽ നൽകാം.  പ്രസ്തുത സർട്ടിഫിക്കറ്റുകളിൽ അഭ്യന്തര അറ്റസ്റ്റേഷനോടൊപ്പം വിവിധ എംബസ്സികളുടെ സാക്ഷ്യപ്പെടുത്തൽ സേവനവും നോർക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിൽ ലഭിക്കും.  

എം.ഇ.എ, അപ്പോസ്റ്റൈൽ സാക്ഷ്യപ്പെടുത്തലുകൾക്ക് പുറമേ യുഎ.ഇ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ എംബസ്സികളുടെ അറ്റസ്റ്റേഷൻ സേവനങ്ങളും ഇതോടൊപ്പം ലഭ്യമാണ്.  അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി www.norkaroots.org എന്ന വെബ് സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 18004253939 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സീക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

Readers Comment

Add a Comment