Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാന ഔഷധസസ്യ ബോർഡിൽ കൺസൾട്ടന്റ് (ഫീൽഡ്), സെക്രട്ടേറിയൽ അസിസ്റ്റന്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ഓരോ ഒഴിവുകൾ വീതമാണുള്ളത്.കൺസൾട്ടന്റ് ഫീൽഡ് തസ്തികയിലേക്ക് ബിരുദം (ബോട്ടണി/ ഫോറസ്റ്ററി/ അഗ്രികൾച്ചർ). സർക്കാർ സർവ്വീസിൽ വനം വകുപ്പിലോ കൃഷിവകുപ്പിലോ ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലോ ഔഷധസസ്യങ്ങളുമായി ബന്ധപ്പെട്ട തസ്തികകളിൽ ജോലി ചെയ്തുള്ള 15 വർഷത്തിൽ കുറയാത്ത പരിചയം. (വനം/ കൃഷി വകുപ്പുകളിൽ നിന്നും റെയ്ഞ്ച് ഓഫീസർ/ കൃഷി ഓഫീസർ എന്നീ തസ്തികയിൽ കുറയാത്ത പദവിയിൽ നിന്നും റിട്ടയർ ചെയ്തവർക്ക് യോഗ്യതയിലും വയസ്സിലും ഇളവ് അനുവദിക്കും). പ്രതിമാസം 26,250 രൂപ വേതനം. 2019 ജനുവരി ഒന്നിന് 65 വയസ്സ് കവിയരുത്. 

സെക്രട്ടേറിയൽ അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് യോഗ്യത അംഗീകൃത സർവ്വകലാശാലയിൽ നിന്നും 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത. സർക്കാർ ഓഫീസിൽ തത്തുല്യ തസ്തികയിൽ ജോലി ചെയ്തുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പരിചയം വേണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. പ്രതിമാസം 16,800 രൂപ. 2019 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്.വിശദ വിവരങ്ങൾ ഔഷധസസ്യ ബോർഡിന്റെ വെബ്‌സൈറ്റായ smpbkerala.org ലഭിക്കും. 

 

Readers Comment

Add a Comment