Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:14 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ കൊച്ചിയിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 30ന് നടക്കും.  തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org നിന്നു ഫോം ഡൗൺലോഡ് ചെയ്ത് തയ്യാറാക്കുന്ന  അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം 30നു രാവിലെ 10 മണിക്ക് കാക്കനാട്ടെ അക്കാദമി ഓഫീസിൽ എത്തണം.  അഡ്മിഷൻ ഉറപ്പാകുന്നവർ ഫീസിന്റെ മുൻകൂർ തുക 2000 രൂപ അടയ്ക്കണം. ക്ലാസുകൾ നവംബർ ഒമ്പതിന് ആരംഭിക്കും. വിശദവിവരങ്ങൾക്ക്: 0484-2422275, 2422068, 8281360360.

 

Readers Comment

Add a Comment