Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:34 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അമിതവണ്ണമുള്ള ഒരു വിഭാഗം ആളുകൾക്ക് മലാശയ സംബന്ധമായ കാൻസറിന് സാധ്യതയുണ്ടെന്നുള്ള ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരുകൂട്ടം ഗവേഷകർ നടത്തിയ പഠനവുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്നത്തെ കാലത്ത് മിതമായ വണ്ണമുള്ള എത്രയോ ആളുകൾക്ക് പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകുന്നു. അമിതവണ്ണമുള്ളവരിൽ ഒരു വിഭാഗം പേരിൽ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും അസുഖങ്ങൾക്കുമുള്ള സാധ്യത കൂടുതലാണ്. അനാരോഗ്യകരമായ രീതിയിൽ ശരീരത്തിൽ കൊഴുപ്പ് അടിയാനും അതുമൂലം പല തരത്തിലുള്ള അസുഖങ്ങളിലേക്കുമെത്താൻ ഒരു വിഭാഗം പേരിൽ സാധ്യത കൂടുതലാണെന്നാണ് വിദഗ്ദർ പറയുന്നത്.ചെറുപ്രായത്തിൽ മിതമായ വണ്ണമുള്ള ഒരാൾ പെട്ടെന്ന് അമിതവണ്ണം വെക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിലുള്ളവർക്കാണ് മലാശയ സംബന്ധമായ കാൻസറിന് സാധ്യത.അമിതവണ്ണമുള്ള ചിലരിൽ മലാശയത്തിലോ അനുബന്ധ ഭാഗങ്ങളിലോ അപകടകാരിയല്ലാത്ത മുഴയോ വളർച്ചയോ വന്നേക്കാമെന്നും ഇത് ഭാവിയിൽ മലാശയ സംബന്ധമായ അർബദുത്തിലേക്ക് വഴിയൊരുക്കാമെന്നുമാണ് പഠനം പറയുന്നത്. 46 ശതമാനത്തോളമാണ് ഈ സാധ്യതയെന്നാണ് പഠനം അവകാശപ്പെടുന്നത്.അമേരിക്കയിൽ നിന്നുള്ള ഒന്നരലക്ഷത്തിലധികം ആളുകളെ പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്. ആഗോളതലത്തിൽ അമിതവണ്ണം കാര്യമായ ഭീഷണിയായി ഉയരുകയാണ്. ഹൃദ്രോഗം പോലുള്ള മാരകമായ രോഗങ്ങളിലേക്ക് വരെ നയിക്കാവുന്ന ‘ലൈഫ്സ്‌റ്റൈൽ’ പ്രശ്നമായാണ് അമിതവണ്ണത്തെ ആരോഗ്യ വിദഗ്ധർ കണക്കാക്കുന്നത്. ശരീരത്തിൽ വന്നടിയുന്ന അധിക കൊഴുപ്പാണ് അടിസ്ഥാനപരമായി എല്ലാ പ്രശ്‌നങ്ങൾക്കും കാരണം. ജീവിതരീതികളാണ് വണ്ണം കൂടാനുള്ള പ്രധാനകാരണം. ഇത്തരക്കാർ ആരോഗ്യകരമായ ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും വണ്ണം കുറയ്ക്കുന്നതാണ് ഉത്തമമെന്ന് വിദഗ്ധർ പറയുന്നു.പല കാരണങ്ങൾ കൊണ്ടും വണ്ണം കൂടാം. കാരണം കണ്ടെത്തി പരിഹരിക്കുകയാണ്  വേണ്ടത്.  അമിതവണ്ണം കുറയ്ക്കാൻ കൃത്യമായ ഡയറ്റ് പാലിക്കേണ്ടതുണ്ട്. ഒപ്പം ശരിയായ വ്യായാമ ശീലവും വളർത്തണം.വണ്ണം കുറയ്ക്കാനായി കൊഴുപ്പും കാർബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്.

Readers Comment

Add a Comment