Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:09 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗൂഗിള്‍ അതിന്‍റെ ബ്രൌസറായ ഗൂഗിള്‍ ക്രോം ലോഗോയില്‍ മാറ്റം വരുത്തി. ഇതിനകം സോഷ്യല്‍ മീഡിയയില്‍ ഈ ലോഗോ മാറ്റം വലിയ ചര്‍ച്ചയാകുന്നുണ്ട്. എട്ട് കൊല്ലത്തിന് ശേഷമാണ് ഗൂഗിള്‍ ലോഗോയില്‍ കാര്യമായ ഒരുമാറ്റം ഗൂഗിള്‍ വരുത്തുന്നത്. എന്താണ് ഗൂഗിള്‍ ക്രോം ലോഗോയില്‍ വരുത്തിയ വലിയ മാറ്റം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ  ഉയരുന്ന ചോദ്യം, അതിന് പ്രധാനമായും ഒരു കാരണമുണ്ട്. ഇപ്പോള്‍ പുറത്തുവിട്ട ചിത്രം അനുസരിച്ച് പെട്ടെന്ന് ഒരാള്‍ക്ക് ഒറ്റനോട്ടത്തില്‍ ഈ മാറ്റം മനസിലാക്കാന്‍ സാധിച്ചേക്കില്ല.

അതേ സമയം ഗൂഗിള്‍ ക്രോം, ലോഗോയില്‍ വരുത്തിയ മാറ്റം, ആധുനികമായ അനുഭവം എന്നാണ് ഗൂഗിള്‍ ക്രോം ഡിസൈനറും പുതിയ ലോഗോ മാറ്റത്തിന് പിന്നിലെ ശില്‍പ്പിയുമായ എല്‍വിന്‍ ഹൂ പറയുന്നത്. നീളമേറിയ ഒരു ട്വിറ്റര്‍ ത്രെഡിലൂടെ ഗൂഗിള്‍ ക്രോം ലോഗോ ഡിസൈന്‍ മാറ്റം ഇദ്ദേഹം വിവരിക്കുന്നു. ഫെബ്രുവരി 4ന് ക്രോം ഡെവലപര്‍ പതിപ്പില്‍ പുതിയ പരിഷ്കരിച്ച ലോഗോ ലഭിച്ചു തുടങ്ങിയിട്ടുണ്ട് , മറ്റ് ഒഎസുകളിലും സിസ്റ്റങ്ങളിലും പുതിയ പരിഷ്കരിച്ച ലോഗോ സമീപമാസങ്ങളില്‍ആണ് ലഭിക്കുക. ശരിക്കും എന്താണ് പുതിയ ലോഗോയിലെ മാറ്റം എന്നതിന് ഡിസൈനര്‍മാര്‍ക്ക് വ്യക്തമായ ഉത്തരം ഉണ്ട്.

'ഇപ്പോഴുള്ള ബ്രാന്‍റ് ഐക്കണില്‍ ഉള്ള ഷാഡോകള്‍ നീക്കം ചെയ്ത്, കളര്‍ ബാന്‍റുകളെ കൂടുതല്‍ തിളക്കമുള്ളതാക്കുകയാണ് ചെയ്തിരിക്കുന്നത്. ഒപ്പം ലോഗോയുടെ നടുക്കുള്ള നീല സര്‍ക്കിളിന്‍റെ വലിപ്പം ഇത്തിരി വര്‍ദ്ധിച്ചതായും തോന്നും. വളരെ ലഘുവായ മാറ്റമാണിതെന്ന് ഡിസൈനര്‍ തന്നെ സമ്മതിക്കുന്നു. ഇത് വളരെ ലഘുവായ മാറ്റം അല്ലെ എന്ന് ചോദിക്കാം, വിവിധ പ്ലാറ്റ്ഫോമുകളില്‍ ഉപയോഗിക്കുന്ന ഒരു പ്രോഡക്ടിന്‍റെ ബ്രാന്‍റ് ഐക്കണിലെ ഒരോ മാറ്റവും ആ പ്രോഡക്ടിന് നല്‍കുന്ന പരിഗണനയുടെ അടയാളമാണ്.

2008 ല്‍ നിലവില്‍ വന്ന കാലത്ത് ക്രോമിന് വളരെ തിളങ്ങുന്ന 3d ബ്രാന്‍റ് ഐക്കണാണ് ഉണ്ടായത്. ഇപ്പോള്‍ അതിന്റെ 3D ഇഫക്ട് പൂര്‍ണ്ണമായും മാറ്റി, തീര്‍ത്തും സിംപിളായ ഒരു രീതിയിലേക്ക് മാറ്റിയെന്ന് കാണാന്‍ സാധിക്കും.

2008ലാണ് ആദ്യത്തെ ക്രോം ലോഗോ എത്തിയത്. 2011ൽ ഇത് നവീകരിച്ച് വീണ്ടും അവതരിപ്പിച്ചു. 2014 ലാണ് ലോഗോ അവസാനമായി പരിഷ്‌കരിച്ചത്. വൃത്താകൃതിയിലുള്ള, നാല്-വർണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഡിസൈൻ. എന്നാൽ, പലപ്പോഴും സൂക്ഷ്മമായ ചില മാറ്റങ്ങൾ മാത്രമാണ് വരുത്തിയിരുന്നത്. പുതിയ ലോഗോയ്ക്കും ചെറിയ മാറ്റങ്ങൾ മാത്രമാണ് കാണാൻ സാധിക്കുക. 

ക്രോമിന്റെ മിതമായ മാറ്റം ഉപയോക്താക്കൾക്ക് ഒരുപക്ഷേ ആശയക്കുഴപ്പമുണ്ടാക്കില്ല. ഇതിനിടെ കമ്പനി ക്രോമിന്റെ കാനറി ടെസ്റ്റ് പതിപ്പിൽ മാറ്റം വരുത്താൻ തുടങ്ങിയിട്ടുണ്ട്. വരും ആഴ്ചകളിൽ ഇതിന്റെ ഡവലപ്പർ, ബീറ്റാ, മറ്റുപതിപ്പുകൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനലിറ്റിക്സ് സ്ഥാപനമായ സ്റ്റാറ്റ് കൗണ്ടർ അനുസരിച്ച് വെബ് ഉപയോക്താക്കളിൽ 63 ശതമാനവും ക്രോം ആണ് ഉപയോഗിക്കുന്നത്


ഇനി ഗൂഗിൾ ക്രോം സ്പീഡ് കൂട്ടാൻ 6 എളുപ്പമാർഗങ്ങൾ ഏതെല്ലാമാണെന്നു നോക്കാം 

ഏറ്റവും മികച്ച ബ്രൗസറായാണ് നാം ക്രോമിനെ കരുതുന്നത്. ലോകത്തിലെ ഇന്റർനെറ്റ് ഉപയോക്താക്കളിൽ പകുതിയോളം ക്രോം ആണ് ഉപയോഗിക്കുന്നത്. എന്നാൽ കൃത്യസമയത്ത് പരിശോധിച്ചില്ലെങ്കിൽ പലപ്പോഴും നിങ്ങളുടെ സിസ്റ്റത്തിന് പണിതരുന്നതും ക്രോം ആയിരിക്കും. 

1. ആവശ്യമില്ലാത്ത പ്ലഗിനുകൾ നീക്കം ചെയ്യുക- പ്ലഗിനുകൾ എന്നറിയപ്പെടുന്ന മറ്റ് സോഫ്‌റ്റ്‌വെയറുകളുടെ സഹായത്തോടെ ക്രോമിന് ചിലപ്പോൾ പ്രവർത്തിക്കേണ്ടി വരും. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ പ്ലഗിനുകളെയും  നീക്കം ചെയ്യുക.

2. ആവശ്യമുള്ള പ്ലഗിനുകളെ 'ക്ലിക്ക് ടു ലോഡ് ആക്കുക- ഫ്ലാഷ്, വിഡിയോ പോലുള്ളവ വിവിധ വെബ്സൈറ്റുകളിലെത്തുമ്പോള്‍ നമ്മുടെ അനുവാദമില്ലാതെ പ്രവർത്തിക്കുന്നത് ഒഴിവാക്കാം.

3. ആവശ്യമില്ലാത്ത എക്സ്റ്റെൻഷനുകൾ ഒഴിവാക്കാം - ഇത് മെമ്മറി ഫ്രീ ആക്കുകയും സ്പീഡ് കൂട്ടുകയും ചെയ്യുന്നു. chrome://extensions എന്ന് ടൈപ്പ് ചെയ്ത് നോക്കുക. ആവശ്യമില്ലാത്തത് നീക്കം ചെയ്യുക.

4. ടാബുകളെല്ലാം തുറന്നിടരുത് - മൂന്ന് നാല് ടാബ് വരെ തുറന്നു വയ്ക്കുന്നത് കുഴപ്പമില്ല, എന്നാൽ പത്തിൽ കൂടുതലൊക്കെ തുറന്നുവയ്ക്കുന്നത് സ്പീഡ് കുറയ്ക്കാനിടയാക്കും.

5. ബ്രൗസർ സേവ് - ചില എക്സ്റ്റന്‌‍ഷൻ സോഫ്റ്റ്‌വെയറുകൾ ജോലി എളുപ്പമാക്കിത്തരുകയും ചെയ്യും. ടാബ്ക്ലൗഡ് പ്ലസ്, സെഷൻബഡ്ഡി എന്നിവ എല്ലാ ബ്രൗസറും ഒരുമിച്ച് ക്ലോസ് ചെയ്യാനും ആവശ്യമുള്ളപ്പോള്‍ ഒരുമിച്ച് തുറക്കാനും സഹായിക്കുന്നു.

6. ടാസ്ക്മാനേജർ നോക്കുക- ഗൂഗിള്‍ ക്രോമിലുമുണ്ട് ഒരു ടാസ്ക്‌ മാനേജര്‍! നിങ്ങള്‍ ടാബുകളായി തുറന്നു വെച്ചിരിക്കുന്ന വെബ് പേജുകള്‍ എത്രത്തോളം മെമ്മറി ഉപയോഗിക്കുന്നു എന്ന് ഇതിലൂടെ മനസ്സിലാക്കാം. Shift+Esc കീ അമര്‍ത്തി നോക്കൂ. ടാസ്ക്‌ മാനേജര്‍ പരിശോധിച്ച് നെറ്റ് സ്പീഡ് കുറഞ്ഞിരിക്കുമ്പേോൾ മെമ്മറി ഉപയോഗിക്കുന്നവ ക്ലോസ് ചെയ്യുക.

Readers Comment

Add a Comment