Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:15 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തക്കാളി വില കൂപ്പുകുത്തി. ആഴ്ചകൾക്ക് മുൻപ് ഒരു കിലോ തക്കാളിയുടെ വില നൂറ് രൂപയ്ക്ക് മുകളിലായിരുന്നുവെങ്കിൽ ഇപ്പോൾ നാലും അഞ്ചും രൂപയ്ക്കാണ് തക്കാളി വിൽപ്പന നടക്കുന്നത്. വില കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് പാലക്കാട്ടെ തക്കാളി കർഷകർ.  ഒരാഴ്ച മുൻപ് കിലോക്ക് ഇരുനൂറു രൂപ വരെ എത്തിയപ്പോൾ കേരളത്തിൽ തക്കാളി ഉത്പാദനം കുറവായിരുന്നു. . നാലും അഞ്ചും രൂപയ്ക്കാണ് തക്കാളി വിൽപ്പന. കൃഷിക്കിറക്കിയ പണം പോലും മടക്കി കിട്ടാത്ത വിധം പ്രതിസന്ധിയാണെന്ന് കർഷകർ പറയുന്നു.

തക്കാളി വില ഉയർന്നപ്പോൾ പിടിച്ചു കെട്ടാൻ സർക്കാർ പല മാർ​ഗങ്ങളും സ്വീകരിച്ചു. എന്നാൽ വില താഴോട്ട് വരുമ്പോൾ നടപടി ഇല്ലാത്തത് എന്തു കൊണ്ടെന്ന് കർഷകർ ചോദിക്കുന്നു. 16 ഇനം പച്ചക്കറികൾക്ക് താങ്ങുവില പ്രഖ്യാപിച്ചെന്നു സർക്കാർ അവകാശപ്പെടുമ്പോഴും അതിന്റെ പ്രയോജനം ഉണ്ടാകുന്നില്ലെന്നാണ് കർഷകരുടെ നിലപാട്.

Readers Comment

Add a Comment