Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:07 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കന്യാസ്ത്രീകളാണെങ്കിലും കുട്ടികളാണെങ്കിലും യഥേഷ്ടം പീഡിപ്പിക്കാം. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാം. നോ പ്രോബ്ളം. ഞങ്ങളുണ്ട് കൂടെ. പക്ഷേ വോട്ട് ഞങ്ങൾക്ക് വേണം. ഇതാണ് നവോത്ഥാന കേരളത്തിലെ  സാമൂഹികരാഷ്ട്രീയസ്ഥിതി. ബലാൽസം​ഗം, പ്രകൃതിവിരുദ്ധപീഡനം ഉൾപ്പെടെ എട്ട് കേസുകളിൽ പ്രതിയായ ഫ്രാങ്കോ ഇന്നും സഭാധ്യക്ഷനായി കുഞ്ഞാടുകളെ മേയ്ക്കുന്നു. പരാതി നൽകിയ കന്യാസ്ത്രീ ഏതുസമയവും കടന്നുവരാവുന്ന അപകടമരണം പ്രതീക്ഷിച്ച്  നാലുചുമരുകൾക്കുള്ളിൽ കഴിയുന്നു. പീഡനത്തിനിരയായ കന്യാസ്ത്രീയെ സഹായിച്ചതിന്റെ പേരിൽ സിസ്റ്റർ ലൂസിയെ സഭ പടിയടച്ച് പിണ്ഡം വച്ചു.

 
 പള്ളിപിടുത്തത്തിനും പെണ്ണുപിടുത്തത്തിനുമൊപ്പം മതമേലാളന്മാർ‌ ഇന്ന് രാഷ്ട്രീയത്തിലെ കിങ്മേക്കർമാരാകാൻ ശ്രമിക്കുന്നു. ഇടതുവലത് കാവി വ്യത്യാസമില്ലാതെ മുന്നണികൾ അരമനകളിൽ മത്സരിച്ച് കയറിയിറങ്ങി തങ്ങളുടെ വിധേയത്വം അറിയിച്ച് വോട്ട് ബാങ്ക് സേഫാക്കുന്നു.അങ്ങിങ്ങ് ചില പൊട്ടിത്തെറികളൊഴികെ ക്രൈസ്തവ സഭാമേലാളന്മാർക്കെതിരെ സംഘടിതമായൊരു പ്രക്ഷോഭം ഇന്നും കേരളത്തിലുയർന്നു തുടങ്ങിയിട്ടില്ല. ഇതിനുകാരണം  മാമോദീസയെന്ന മസ്തിഷ്കപ്രക്ഷാളനത്തിലൂടെ ചിന്തകൾക്ക് ബന്ധനമിടുന്ന വിശ്വാസികൾ മതാധ്യക്ഷന്മാർക്ക് ദൈവത്തിന്റെ പ്രതിപുരുഷന്മാരെന്ന പദവിചാർത്തിക്കൊടുക്കുന്നതുകൊണ്ടാണ്.

പീഡനവീരന്മാരായ മതനേതാക്കൾക്കെതിരെ നിയമനടപടികളെക്കുറിച്ച് പറയുമ്പോൾ നിയമം അതിന്റെ വഴിക്ക് പോട്ടെ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടാൽ സഭ നടപടിയെടുക്കും  എന്നാണ് സ്ഥിരം പല്ലവി. അഭയാകേസിൽ തന്നെ നിയമനടപടികൾ തുടങ്ങിയിട്ട് ഇരുപത്തിയെട്ട് വർഷമായി. തിരുവനന്തപുരം പ്രത്യേക സി.ബി. ഐ കോടതിയിൽ ഇതുവരെ വിചാരണപോലും തീർന്നിട്ടില്ല. കുറ്റവാളികൾ ജീവിതം ആഘോഷിച്ച് ആർമാദിച്ച് മണ്ണടിഞ്ഞാലും വിചാരണകൾ തുടർന്നുകൊണ്ടേയിരിക്കും.

സർക്കാരും മുന്നണികളും പൊതുജനത്തെ കഴുതകളാക്കുന്നു. മതമേലാളന്മാരെ മാറി മാറി വരുന്ന സർക്കാരുകൾ വോട്ട് ബാങ്കുകളായാണ് കരുതുന്നത്. അതുകൊണ്ട് അവർ എന്ത് ചെറ്റത്തരം കാണിച്ചാലും നടപടിയെടുക്കാൻ വൈകുന്നു. പീഡനവീരൻ ഫ്രാങ്കോ മുളയ്ക്കലിനെതിരെ 8 കേസുകളാണ് ഉള്ളത്. പീഡനക്കേസിൽ 25 ദിവസം ജയിലിൽ കിടന്നിട്ടും ഫ്രാങ്കോയെ വിശുദ്ധനായാണ് നേതാക്കൾ വാഴ്ത്തുന്നത്.  ഫ്രാങ്കോയ്ക്കെതിരെ പരാതി നൽകിയ സിസ്റ്റർ ലൂസിക്ക് സഭയിൽ നിന്നും പുറത്തുപോകേണ്ട അവസ്ഥ വന്നു. സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് 28 വർഷമായി. അഭയക്കേസ് ഇപ്പോഴും സി.ബി.ഐ പ്രത്യേകകോടതിയിൽ  വിചാരണയിലാണ്. അഭയ കേസിലെ പ്രതികളായ ഫാദർ തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയെയും അറസ്റ്റ് ചെയ്യുന്നത് വൈകിക്കാൻ അന്നത്തെ സർക്കാർ കാണിച്ച നാടകം നാണം കെട്ടതായിരുന്നു. കൊന്നു കൊലവിളിച്ചും പീഡിപ്പിച്ച് രസിച്ചും മതമേലാളന്മാർ നിയമത്തെ കയ്യിലെടുക്കുമ്പോൾ സർക്കാരുകൾ നോക്കുകുത്തിയാകുകയാണ്.

Readers Comment

Add a Comment