Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:55 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്നലെ അന്തരിച്ച പ്രമുഖ സുവിശേഷകനും ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് സ്ഥാപക പ്രസിഡന്റും  റിട്ടേർഡ് പ്രിൻസിപ്പലുമായ പ്രൊഫസർ എം വൈ യോഹന്നന്റെ മൃതദേഹം ഇന്ന് വൈകീട്ട് അഞ്ചിന് വലമ്പൂരിലെ വസതിയിൽ എത്തിക്കും . സംസ്കാരം നാളെ നാലിന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം വലമ്പൂർ സെന്റ് മേരീസ് പള്ളിയിൽ..

സുവിശേഷകരിൽ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച വ്യക്തിയായിരുന്നു പ്രഫ. എം.വൈ. യോഹന്നാൻ.  അദ്ധ്യാപകന്റെ ചിട്ട സുവിശേഷത്തിലും പിന്തുടർന്ന വ്യക്തിത്വം. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ പുലർച്ചച്ചോടെ 3  45   ഓടെയാണ് അന്തരിച്ചത്.  മേച്ചങ്കര കുടുംബാംഗമായ എം.വൈ.യോഹന്നാൻ വടവുകോട് രാജർഷി മെമോറിയൽ സ്‌കൂളിൽ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1964 മുതൽ 1995 വരെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് മലയാള വിഭാഗം മേധാവിയായും തുടർന്നു 2 വർഷം പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചു.

ആയിരത്തിത്തൊള്ളായിരത്തി അൻപതുകളിൽ തുടക്കമിട്ട 'സ്വമേധയാ സുവിശേഷ സംഘ'ത്തിന്റെ ജന.സെക്രട്ടറിയായിരുന്നു. 1973ൽ ആണു ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിനു രൂപം നൽകിയത്. നൂറ്റിയൻപതോളം ആത്മീയഗ്രന്ഥങ്ങളും ക്രിസ്തീയ ഗാനങ്ങളും രചിച്ചിട്ടുണ്ട്. പ്രഫ. എം.വൈ. യോഹന്നാൻ കഴിഞ്ഞ 6 പതിറ്റാണ്ടിനിടെ രചിച്ചത് നൂറ്റിയൻപതോളം ആത്മീയ ഗ്രന്ഥങ്ങളാണ്. 'അമൃതധാര'യിൽ തുടങ്ങി 'മൂറോന്റെ നറുമണം' വരെയുള്ള പുസ്തകങ്ങളിൽ ചിലത് ഇംഗ്ലിഷിലേക്കും ഹിന്ദിയിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 'സ്വമേധയാ സുവിശേഷ സംഘവും' തുടർന്ന് 'ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്' എന്ന ചാരിറ്റബിൾ ട്രസ്റ്റും രൂപീകരിച്ചു സുവിശേഷ പ്രവർത്തനത്തിൽ സജീവമായ അദ്ദേഹം മതപരിവർത്തനത്തിന് തീർത്തും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു .. 

കുപ്പായമില്ലാതെയും സത്യവചനം പ്രസംഗിച്ച് വിശ്വാസികളുടെ മനസ്  കീഴടക്കാം  എന്ന് തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം ..അദ്ദേഹത്തിന്റെ വചന പ്രഘോഷണം ആയിരങ്ങൾ തടിച്ചു കൂടുമായിരുന്നു..അതുപോലെ അദ്ദേഹത്തിന്റെ ഓൺലൈൻ പ്രഭാഷണങ്ങൾക്കുംപ്രേക്ഷകർ ഏറെ ഉണ്ടായിരുന്നു...അദ്ദേഹം ഒരു സഭസ്ഥാപിച്ചിരുന്നു എങ്കിൽ നല്ലയൊരു ശതമാനം ഓർത്തഡോക്സുകാരും അദ്ദേഹത്തിനൊപ്പം പോകുമായിരുന്നു.. വചനങ്ങളെ ഉപേക്ഷിച്ച് കൂതാശകളെ പ്രോത്സാഹിപ്പിച്ചിരുന്നു ഓർത്തഡോക്സ് സഭ നേതൃത്വം അദ്ദേഹത്തിന്റെ വളർച്ചയിൽ അസ്വസ്ഥനായിരുന്നു,,,പുരോഹിത വർഗ്ഗത്തിന്റെ കാലഹരണപ്പെട്ട മാമൂലുകളിലും പ്രാര്ഥനയില്ലാത്ത ജീവിതത്തിലും മനസ് മടുത്തിരുന്ന വിശ്വാസികൾക്കുള്ള ആശ്രയമായിരുന്നു അദ്ദേഹത്തിന്റെ വചന പ്രഘോഷണം..

ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കി കോളജ് അദ്ധ്യാപകനും പ്രിൻസിപ്പലുമായ പ്രഫ.എം.വൈ. യോഹന്നാൻ ഏവർക്കും പ്രചോദനമായിരുന്നു. ബിഎ, എം.എ പരീക്ഷകൾ പ്രൈവറ്റായി പഠിച്ചു കേരള സർവകലാശാലയിൽ നിന്നു റാങ്കോടെ വിജയിച്ചു. കുടുംബ പ്രാരബ്ധങ്ങളായിരുന്നു കോളജ് പഠനത്തിനു തടസ്സമായത്. ഒരു വയസ്സുള്ളപ്പോൾ പിതാവും 2ാം വയസ്സിൽ ജ്യേഷ്ഠനും മരിച്ചതോടെ ദുരിത പൂർണ്ണമായി കുട്ടിക്കാലം. പതിനെട്ടാം വയസ്സിൽ തന്നെ  വടവുകോട് സ്‌കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. . കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് പ്രവർത്തനം ആരംഭിച്ച 1964 മുതൽ അവിടെ മലയാളം വകുപ്പ് മേധാവിയായി.ഇവിടെ  33 വർഷമാണ്  മലയാളം വിഭാഗത്തിൽ സേവനമനുഷ്ഠിച്ചത്. 1995ൽ പ്രിൻസിപ്പലായി. 1997ൽ വിരമിച്ചു ചെയ്തു .

സ്‌കൂളിലും കോളജിലും താൽപര്യമുള്ള വിദ്യാർത്ഥികൾക്കു ബൈബിൾ ക്ലാസെടുത്താണു സുവിശേഷരംഗത്ത് അദ്ദേഹത്തിന്റെ തുടക്കം. ജോലിക്ക് ഒരു തടസവും സൃഷ്ടിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ സുവിശേഷ വേല. കോട്ടയം സി.എം.എസ് കോളജിൽ ചരിത്ര വിഭാഗം അദ്ധ്യാപകനായിരുന്ന ഫാ.കെ.ഒ. തോമസിന്റെ നേതൃത്വത്തിൽ സ്വമേധയാ സുവിശേഷ സംഘം രൂപീകരിച്ചപ്പോൾ പ്രഫ. യോഹന്നാൻ ജനറൽ സെക്രട്ടറിയായിരുന്നു. 1973 കാലയളവിൽ മലങ്കര സഭയിലുണ്ടായ ആത്മീയ ശോഷണത്തിന്റെ വെളിച്ചത്തിലാണ് ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ തുടക്കം.

ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് കൂട്ടായ്മയുടെ നേതൃത്തത്തിൽ  നടത്തിയിരുന്ന സുവിശേഷ യോഗം അതിവേഗം ആയിരങ്ങളെ ആകർഷിച്ചു ... പിന്നീട് അത് വലിയ  ഗ്രൗണ്ടുകളിലേക്ക്  മാറ്റേണ്ടി വന്നു. ചികിത്സാ സഹായം, നിർധനർക്കു വീടു നിർമ്മിച്ചു നൽകൽ, വിദ്യാർത്ഥികൾക്കു പഠന സഹായവിതരണം തുടങ്ങിയവയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.

രാജ്യത്തിനകത്തും പുറത്തുമായി ആയിരങ്ങൾക്ക് ക്രൈസ്തവ സാക്ഷ്യം നൽകിയ പ്രഘോഷകനായിരുന്നു സുവിശേഷകൻ പ്രഫ. എം.വൈ. യോഹന്നാൻ. ക്രൈസ്തവ മൂല്യങ്ങൾ പകർന്നു നൽകുന്നതോടൊപ്പം കാരുണ്യ മേഖലയിലും അദ്ദേഹം അനേകർക്ക് തണലേകി. സുവിശേഷവേലക്കായി ലോകം മുഴുവൻ സഞ്ചരിച്ചിട്ടുണ്ട്. പ്രസംഗിക്കുന്നതു പോലെ ജീവിക്കുകയും, ജീവിക്കുന്നതുപോലെ പ്രസംഗിക്കുകയും ചെയ്യുകയെന്നതായിരുന്നു രീതി.


മതപരിവർത്തനമല്ല മനഃപരിവർത്തനമാണ് വേണ്ടതെന്ന യോഹന്നാന്റെ കാഴ്ചപ്പാടിന് വ്യാപക പിന്തുണയാണ് ലഭിച്ചിരുന്നത്.. . ഒരു മതത്തേയോ, സമുദായത്തേയോ, സഭകളേയോ കുറ്റം പറയാതെ യേശുക്രിസ്തുവിന്റെ വചനത്തിലൂന്നിയായിരുന്നു സുവിശേഷ വേല. അതുകൊണ്ട് തന്നെ പ്രഫ. യോഹന്നാന്റെ സുവിശേഷപ്രസംഗം ശ്രവിക്കാനെത്തുന്നവരുടെ എണ്ണം നാൾക്കു നാൾ വർദ്ധിച്ചുവന്നു. യുവതീ-യുവാക്കളെയടക്കം സുവിശേഷത്തിലേക്ക് ആകർഷിക്കാൻ കഴിഞ്ഞതും വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. വിശ്വാസികൾക്കു‍ ഗ്രഹിക്കാൻ ബ‍ുദ്ധിമ‍‍ുട്ട‍ുള്ള ബൈബിൾ ഭാഗങ്ങൾ ലളിതമായി പറഞ്ഞ‍ുകൊട‍ുക്കാന‍‍ുള്ള പ്രഫ. യോഹന്നാന്റെ വൈഭവം ശ്രോതാക്കള‍ുടെ എണ്ണം ഓരോ വർഷവ‍ും വർധിപ്പിച്ച‍ു. അധ്യാപകന്റെ കഴിവു‍ം അതിൽ പ്രകടമായി. 

 സ്നേഹസമ്പന്നനായ ഗുരുശ്രേഷ്ഠൻ എന്നാണു പ്രൊഫസ്സർ എം വൈ യോഹന്നാനെ കുറിച്ച് അദ്ദേഹത്തിന്റെ ശിഷ്യനും കേരളചീഫ് സെക്രട്ടറിയുമായ വി പി ജോയ് അനുസ്മരിക്കുന്നത്..

യോഹന്നാൻസാറിനെ ഓർമ്മിക്കുമ്പോൾ ആദ്യം സ്മരണയിൽ ഓടിയെത്തുന്നത് അദ്ദേഹം 1978 - 80 കാലത്ത് ഞാൻ പ്രീഡിഗ്രി പഠിക്കുമ്പോൾ എടുത്തിരുന്ന മലയാളം ക്ലാസ്സുകൾ ആണ്. മധുരശബ്ദവും സുഭഗവാക്കുകളും ഒത്തുചേർന്ന കവിതാമയമായ ആ ക്ലാസ്സുകൾ കേൾക്കാൻ മറ്റു ക്ലാസ്സുകളിലുള്ള വിദ്യാർത്ഥികൾക്കും താല്പര്യമായിരുന്നു. ഹൃദയത്തിന്റെ ഭാഷയിലായിരുന്നു സാറിന്റെ അധ്യാപനം. യോഹന്നാൻസാറിനെ സംബന്ധിച്ചിടത്തോളം ബൗദ്ധികഭാഷയെക്കാൾ ഹൃദയഭാഷ എപ്പോഴും മുന്നിൽ നിന്നു. കോളജ് പ്രിൻസിപ്പലായിരുന്ന കാലത്ത് അദ്ദേഹം സ്നേഹവും സന്മനസ്സും കൊണ്ട് മികവുറ്റ കോളജ് മാനേജ്‌മെന്റ് നടപ്പിലാക്കി. വിദ്യാർത്ഥികളുടെ മനസ്സിൽ സ്വന്തമായ ഇടം നേടുകയും ചെയ്തു.

മാനവികതയും മനുഷ്യ സ്നേഹവും അദ്ദേഹം ജീവിതമന്ത്രങ്ങളാക്കി. ആചാരാനുഷ്ഠാനങ്ങൾക്കപ്പുറത്ത്, യേശുക്രിസ്തുവിന്റെ യഥാർത്ഥ അനുയായി ആയി ജീവിച്ചു. അദ്ദേഹത്തിന് വിശ്വാസം സ്റ്റേഹത്തിന്റെ സുവിശേഷത്തിൽ ആയിരുന്നു. "ഞാൻ നല്ല പോർ പൊരുതു. ഓട്ടം തികച്ചു. വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വച്ചിരിക്കുന്നു." എന്ന ബൈബിൾ വാക്കുകൾ അന്വർത്ഥമാക്കുവാൻ അദ്ദേഹം ജീവിതത്തിൽ യത്നിച്ചു. അതിൽ വിജയിക്കുകയും ചെയ്തു എന്നും ചീഫ് സെക്രട്ടറി വി പി ജോയ് അനുസ്മരിച്ചു.

Readers Comment

Add a Comment