Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 10:00 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജോർജ് മത്തായി സിപിഎ മീഡിയ എക്സലെൻസ് പുരസ്‌കാരത്തിന് ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു അർഹനായി. ക്രൈസ്തവ മാധ്യമ , സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. സഭാ ഭേദമെന്യേ ലോകമെങ്ങും ചിതറി പാർക്കുന്ന മലയാളീ പെന്തക്കൊസ്തു മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷനാണ് 20000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഏർപ്പെടുത്തിയത്. 2021 സെപ്റ്റംബറിൽ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട ബ്രദർ ജോർജ് മത്തായി സി പി എ യുടെ സ്മരണാർത്ഥം നൽകുന്ന പുരസ്‌കാരം ഫെബ്രുവരി ആദ്യവാരം സി വി മാത്യുവിന് സമ്മാനിക്കും. പാസ്റ്റർ സാമുവേൽ ജോൺ ന്യൂയോർക്ക്, പാസ്റ്റർ ഫിന്നി ജോർജ് പുനലൂർ , ജോൺസൺ എബ്രഹാം ഡാളസ്, പാസ്റ്റർ പി ജി മാത്യൂസ്, ഷിബു മുള്ളംകാട്ടിൽ എന്നിവർ ജൂറി അംഗങ്ങളായി പ്രവർത്തിച്ചു.

അര നൂറ്റാണ്ടിലേറെയായി പെന്തെക്കോസ്ത് പത്ര പ്രവർത്തന രംഗത്ത് പ്രവർത്തിച്ചുവരുന്ന  സി.വി. മാത്യു ഇന്ത്യ എവരിഹോം ക്രൂസേഡിൽ പ്രസിദ്ധീകരണ വിഭാഗത്തിന്റെ എഡിറ്റർ, യുവജനകാഹളം എഡിറ്റർ, പി വൈ പി എ സിൽവർ ജൂബിലി സുവനീർ എഡിറ്റർ എന്നീ  ചുമതലകൾ നിർവഹിച്ചിട്ടുണ്ട് . കേരളത്തിലെ പെന്തെക്കോസ്ത് സഭകളുടെ ഐക്യത്തിനും സഹകരണത്തിനും  എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത അദ്ദേഹം ഐക്യ പെന്തെക്കോസ്ത് സംരംഭങ്ങൾക്ക് നേതൃത്വം വഹിച്ചു. കാലാകാലങ്ങളിൽ സഭയിൽ കടന്നു കൂടിയ ജീർണതകൾക്ക് എതിരെ പത്രാധിപ ലേഖനങ്ങളിലൂടെ ശക്തമായ താക്കീത് നൽകി. ദീർഘ വർഷങ്ങൾ ഐപിസി ജനറൽ , സ്റ്റേറ്റ് കൗൺസിൽ അംഗമായി പ്രവർത്തിച്ചു. നിലവിൽ ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ചെയർമാനുമാണ്. നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള സി വി മാത്യു തൃശ്ശൂർ ആൽപ്പാറ ഐപിസി അംഗമാണ്

Readers Comment

Add a Comment