Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത്‌ എസ്‌എസ്‌എൽസി പരീക്ഷകൾ മാർച്ച്‌ 31 ന്‌ ആരംഭിക്കും. ഏപ്രിൽ 29ന്‌ അവസാനിക്കും. മോഡൽ പരീക്ഷ മാർച്ച്‌ 21 മുതൽ 25 വരെ നടക്കും. പ്രക്‌ടിക്കൽ മാർച്ച്‌ 10 മുതൽ 19 വരെയാണ്‌.  പ്ലസ്‌ടു, വിഎച്ച്‌എസ്‌ഇ പരീക്ഷകൾ മാർച്ച്‌ 30ന്‌ ആരംഭിച്ച്‌ ഏപ്രിൽ 22 ന്‌ അവസാനിക്കും. ഹയർ സെക്കൻഡഡി മോഡൽ പരീക്ഷ മാർച്ച്‌ 16ന്‌ ആരംഭിച്ച്‌ 21ന്‌ അവസാനിക്കും. പ്രക്‌ടിക്കൽ പരീക്ഷ ഫെബ്രുവരി 21 മുതൽ മാർച്ച്‌ 15വരെ നടക്കും. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ്‌ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചത്‌.

നിലവിലെ സ്‌കൂൾ സമയം മാറ്റില്ല. സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ കൂടുതല്‍ കുട്ടികളെത്തി. ഒമ്പത് ലക്ഷത്തോളം കുട്ടികള്‍ പതുതായി അഡ്‌മിഷനെടുത്തു. ബോയ്‌സ്‌, ഗേൾസ്‌ സ്‌കൂളുകൾ കുറയ്‌ക്കും. പിടിഎ തീരുമാനിച്ചാൽ മിക്‌സഡ്‌ സ്‌കൂളിന്‌ അംഗീകാരം നൽകും. ജൻഡർ ന്യൂട്രൽ യൂണിഫോമിനും സ്‌കൂൾ പിടിഎയുടെ തീരുമാനം മതി. കുട്ടികൾ ഒന്നിച്ചിരുന്ന്‌ പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു

 

Readers Comment

Add a Comment