Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൂടുതൽ സിം കാർഡുകൾ ഉപയോഗിക്കുന്ന മൊബൈൽ ഉപയോക്താക്കൾക്കായി പുതിയ ഉത്തരവ് പുറപ്പെടുവിപ്പിച്ച് കേന്ദ്ര സർക്കാർ. സ്വന്തം പേരിൽ ഒൻപതിലധികം സിം കാർഡുകൾ എടുത്തിട്ടുള്ളവരുടെ മൊബൈൽ നമ്പർ നിർത്തലാക്കുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ചട്ടമനുസരിച്ച് പരമാവധി ഒൻപത് സിമ്മുകളാണ് ഒരാൾക്ക് കൈവശം വെയ്ക്കാൻ പറ്റുന്നത്. അതിലധികം സിം കാർഡുകൾ എടുത്തിട്ടുള്ളവർ സിമ്മുകൾ മടക്കി നൽകണമെന്ന് നേരത്തെ തന്നെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.

നിലവിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ വേണ്ടിയാണ് പുതിയ ഉത്തരവ്. രാജ്യത്ത് നടക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾ, ഓട്ടമേറ്റഡ് കോളുകൾ, വഞ്ചനാപരമായ പ്രവർത്തികൾ എന്നിവ നിയന്ത്രിക്കുക എന്നതാണ് പുതിയ ഉത്തരവിലൂടെ കേന്ദ്ര മന്ത്രാലയം ലക്ഷ്യമിടുന്നത്. ഒൻപതിൽ കൂടുതൽ സിമ്മുകൾ ഉപയോഗിക്കുന്ന ആളുകളുടെ എല്ലാ സിമ്മുകളും ആദ്യം പരിശോധിക്കും. അതിനുശേഷം നോൺ-വെരിഫിക്കേഷൻ നടക്കുന്ന സന്ദർഭങ്ങളിൽ ഒരെണ്ണം ഒഴികെയുള്ള എല്ലാ നമ്പറുകളും പ്രവർത്തനരഹിതമാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ഒരു വ്യക്തിയുടെ കൈയ്യിൽ ആ കമ്പനിയുടെ എത്ര നമ്പർ ഉണ്ടെന്നുള്ള വിവരം മാത്രമേ ലഭ്യമാകുകയുള്ളു. എന്നാൽ, ടെലികോം മന്ത്രാലയത്തിന്റെ കൈവശം ഒരാളുടെ പേരിൽ എത്ര സിം കാർഡുകളുണ്ടെന്ന പൂർണ വിവരങ്ങൾ ഉണ്ടാകും. സാധാരണ ഗതിയിൽ ദീർഘകാലം ഉപയോഗിക്കാതിരുന്ന സിമ്മുകൾ റദ്ദാക്കാറാണ് പതിവ്. ഇനി രാജ്യത്തിന് പുറത്തുള്ളതോ ശാരീരിക വൈകല്യമുള്ളതോ ചികിത്സ നേടുന്നതോ ആയ ആളുകൾ ആണെങ്കിൽ മുപ്പത് ദിവസം അധിക സമയം നൽകാനും ഉത്തരവിൽ പറയുന്നുണ്ട്.

Readers Comment

Add a Comment