Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:17 pm
  • 10th May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേശസംരക്ഷണത്തിന് അല്പം ശ്രദ്ധകൊടുത്താൽ  ആരും കൊതിക്കുന്ന മുടിയഴക് സ്വന്തമാക്കാം. ഇതാ ചില പൊടിക്കൈകൾ...

ഷാപൂവിന് പകരം താളി
ഷാപൂവിലടങ്ങിയിരിക്കുന്ന കെമിക്കലുകൾ മുടിനാരുകളുടെ ബലം കുറയ്ക്കുകയും ആരോ​ഗ്യം നശിപ്പിക്കുകയും ചെയ്യും. ഷാപൂവിന് പകരം പ്രകൃതിദത്തമായ താളി ഉപയോ​ഗിക്കുന്നത് നല്ലത്.

താരൻ മാറാൻ
ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോ​ഗിച്ച് തലകഴുകുന്നത് താരനെ അകറ്റും. ചെമ്പരത്തിയില അരച്ച് തലയിൽ പുരട്ടിയതിനുശേഷം അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുന്നതും താരനുള്ള പ്രതിവിധിയാണ്. മുട്ടയുടെ വെള്ള തലയിൽ പുരട്ടിയതിനുശേഷം അരമണിക്കൂർ കഴിഞ്ഞ്
കഴുകിക്കളഞ്ഞാലും താരൻ മാറും.

ചൂടുവേണ്ട
‌കുളിച്ചതിനുശേഷം ഹീറ്റർ ഉപയോ​ഗിച്ച് മുടി ഉണക്കുന്നത് നല്ലതല്ല. ഈ രീതി മുടിയുടെ ബലം കുറയ്ക്കുകയും മുടി കൊഴിച്ചിലിന് കാരണമാകുകയും ചെയ്യും.

ഭക്ഷണത്തിലും ശ്രദ്ധിക്കണം
നെല്ലിക്ക, മുരിങ്ങയില എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്  നര വരാനുള്ള സാധ്യത കുറയ്ക്കും. മുടിക്ക് കരുത്തേകുകയും ചെയ്യും.

മസാജ്
തലയോട്ടിൽ ചെറുചുടുള്ള എണ്ണ ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത്  രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടി ഇടതൂർന്നു വളരാൻ സഹായിക്കുകയും ചെയ്യും.

Readers Comment

Add a Comment