Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:05 pm
  • 10th May, 2026
  • Broken Clouds
30.82°C30.82°C
  • Humidity: 89 %
  • Wind: 0.87 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പടെ 13 പേരുടെ മരണത്തിൽ കലാശിച്ച ഹെലികോപ്ടർ അപകടം വീണ്ടും ചില ഓർമ്മപ്പെടുത്തലുകൾക്കു കൂടി കളമൊരുക്കിയിരിക്കുകയാണ്. ഇന്ദിര ഗാന്ധിയുടെ പുത്രൻ സഞ്ജയ് ഗാന്ധി മുതൽ മലയാളത്തിന്റെ പ്രിയ നടൻ ജയൻ, നടി സൗന്ദര്യ, ബാലതാരം തരുണി തുടങ്ങിയവരുടെ ജീവൻ കവർന്നതും ഇത്തരം ആകാശയാത്രകളാണ്. 

1965-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധസമയത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബൽവന്ത് റായി മേത്ത, മിതാപൂരിലെ ടാറ്റാ കെമിക്കൽസിൽ നിന്ന്, ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള കച്ച് അതിർത്തിയിലേക്ക് ബീച്ച്ക്രാഫ്റ്റ് കമ്മ്യൂട്ടർ വിമാനത്തിൽ പറന്നു. മുൻ ഇന്ത്യൻ എയർഫോഴ്സ് പൈലറ്റായ ജഹാംഗീർ എൻജിനീയറാണ് വിമാനം നിയന്ത്രിച്ചത്. പാകിസ്ഥാൻ എയർഫോഴ്‌സ് പൈലറ്റ് ഖായിസ് ഹുസൈൻ ഇത് ഒരു നിരീക്ഷണ ദൗത്യമാണെന്ന് കരുതി വെടിവെച്ചിടുകയായിരുന്നു. മേത്തയുടെ ഭാര്യ, മൂന്ന് സ്റ്റാഫ് അംഗങ്ങൾ, ഒരു പത്രപ്രവർത്തകൻ, രണ്ട് ജോലിക്കാർ എന്നിവരും മേത്തക്കൊപ്പം അപകടത്തിൽ മരിച്ചു

സഞ്ജയ് ഗാന്ധി

കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് ഇന്ധിരാഗാന്ധിയുടെ പിന്തുടര്‍ച്ചക്കാരനായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന മകന്‍ സഞ്ജയ് ഗാന്ധി 1980-ലാണ് ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്. ഡല്‍ഹി ഫ്‌ളെയിംഗ് ക്ലബ്ബിന്റെ പുതിയ വിമാനം പറത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നുവീണാണ് സഞ്ജയ് ഗാന്ധി 1980 ജൂണ്‍ 23-ന് മരിക്കുന്നത്.

മാധവ് റാവു സിന്ധ്യ

കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായിരുന്നു മാധവ്‌റാവു സിന്ധ്യ. ഒമ്പത് തവണ ലോക് സഭയില്‍ അംഗമായിട്ടുണ്ട്. 2001-ല്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലെ ഭോഗാവ് തഹസില്‍ മോട്ട ഗ്രാമത്തിനടുത്തുള്ള വയലിലേക്ക് മാധവ് റാവു സിന്ധ്യ യാത്ര ചെയ്തിരുന്ന വിമാനം തകര്‍ന്നുവീഴുകയായിരുന്നു. നാല് മാധ്യമപ്രവര്‍ത്തകരും സിന്ധ്യയുമടക്കം എട്ടുപേരാണ് അന്നത്തെ അപകടത്തില്‍ മരിച്ചത്. പത്ത് സീറ്റുകളുള്ള ഇവര്‍ സഞ്ചരിച്ച വിമാനം കനത്ത മഴമൂലം മോശം കാലവസ്ഥയെ തുടര്‍ന്ന് നെല്‍വയലില്‍ തകര്‍ന്നുവീഴുകയായിരിന്നു.

ജി.എം.സി. ബാലയോഗി

ലോക്‌സഭാ സ്പീക്കറും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായിരുന്ന ജി.എം.സി. ബാലയോഗി 2002 മാര്‍ച്ച് മൂന്നിന് ആന്ധപ്രദേശില്‍ വെച്ച് ഹെലികോപ്റ്റര്‍ തകര്‍ന്നാണ് മരിച്ചത്. പശ്ചിമ ഗോദാവരി ജില്ലയിലെ ഭീമവാരത്ത് നിന്ന് ബാലയോഗി സഞ്ചരിച്ച സ്വകാര്യ ഹെലികോപ്റ്റര്‍ കൃഷ്ണ ജില്ലയിലെ കൈകലൂരിനടുത്തുള്ള മത്സ്യക്കുളത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു. ലോക്‌സഭാ സ്പീക്കറായിരിക്കെയായിരുന്നു അപകടം. അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ എസ് രാജുവും ഹെലികോപ്റ്ററിന്റെ പൈലറ്റും അപകടത്തില്‍ മരിച്ചു.

സൗന്ദര്യ

തെന്നിന്ത്യന്‍ നടി സൗന്ദര്യ 2004 ഏപ്രില്‍ ഏഴിനാണ് ബെംഗളൂരുവിലുണ്ടായ ഒരു വിമാനാപകടത്തില്‍ മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് കരിംനഗറിലേക്ക് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുമ്പോഴായിരുന്നു അപകടം. ബിജെപി വാടകയ്‌ക്കെടുത്ത ഒരു സ്വകാര്യ ചെറുവിമാനത്തിലായിരുന്നു യാത്ര. വിമാനം പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയും തകര്‍ന്നുവീഴുകയുമായിരുന്നു. സൗന്ദര്യയുടെ സഹോദരന്‍ അമര്‍നാഥ് അടക്കം മറ്റു മൂന്ന് പേരും കൊല്ലപ്പെട്ടു.

വൈ.എസ്.രാജശേഖര റെഡ്ഡി

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന യെടുഗുരി സന്തിന്തി രാജശേഖര റെഡ്ഡി. 2009 സെപ്റ്റംബര്‍ രണ്ടിന് ആന്ധ്രപ്രദേശിലെ ചിറ്റൂരിലെ ഗ്രാമങ്ങളില്‍ സന്ദർശനം നടത്താനുള്ള യാത്രയ്ക്കിടയില്‍ രുദ്രകൊണ്ടയ്ക്കും റോപെന്റയ്ക്കും ഇടയില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പെടുകയും കൊല്ലപ്പെടുകയുമായിരുന്നു.

കര്‍ണൂലില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ നല്ലമല വനത്തിലെ കുന്നിന്‍ മുകളില്‍ നിന്നായിരുന്നു മൃതദേഹം ലഭിച്ചത്. രാജശേഖര റെഡ്ഡിയും മറ്റു നാല് പേരും അപകടത്തില്‍ കൊല്ലപ്പെട്ടു. മോശം കാലവസ്ഥയെ തുടര്‍ന്ന് വനമേഖലയിലൂടെ സഞ്ചരിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ മരത്തിലിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി മകനാണ്.

ദോര്‍ജി ഖണ്ഡു

കോണ്‍ഗ്രസ് നേതാവും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദോര്‍ജി ഖണ്ഡു 2011 ഏപ്രിലിലാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. ഖണ്ഡുവും മറ്റ് നാലു പേരും സഞ്ചരിച്ചിരുന്ന പവന്‍ ഹാന്‍സ് ഹെലികോപ്റ്റര്‍ തവാങ്ങില്‍ നിന്ന് ഇറ്റാനഗറിലേക്കുള്ള യാത്രാമധ്യേ കാണാതായി.

അഞ്ചുദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവില്‍ 2011 മേയ് 4-ന് അരുണാചല്‍പ്രദേശ് -ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നിന്നും ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയും മേയ് 5-ന് ഖണ്ഡുവിന്റേത് അടക്കമുള്ള യാത്രികരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. നിലവിലെ അരുണാചല്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പേമ ഖണ്ഡു മകനാണ്.


1963ലെ അല്ലറ്റ്-III ഹെലികോപ്ടർ അപകടം

1963 നവംബർ 23ന് ഇന്ത്യൻ വായുസേനയുടെ അല്ലറ്റ്-III ഹെലികോപ്റ്റർ ജമ്മു കശ്മീരിലെ പൂഞ്ചിൽ തകർന്നുവീണു. സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ ഹെലികോപ്റ്റർ അപകടങ്ങളിൽ ഒന്നായിരുന്നു ഇത്. വിമാനത്തിൽ ആറു പേരാണ് ഉണ്ടായിരുന്നത്. മൂന്ന് ജനറൽ ഓഫിസർമാരും ഒരു ബ്രിഗേഡിയറും ഒരു വായുസേനാ ഓഫിസറും കോപ്റ്ററിൽ യാത്ര ചെയ്യാൻ ഉണ്ടായിരുന്നു. ലഫ്റ്റനന്റ് ജനറൽ ബിക്രം സിങ്, എയർ വൈസ് മാർഷൽ എർലിക് പിന്റോ, പൈലറ്റ് ഫ്ളൈറ്റ് ലഫ്റ്റനന്റ് എസ്.എസ്.സോധി എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു.

1986: എഎൻ-32 വിമാനാപകടം

1986 മാർച്ച് 25ന് അറബിക്കടലിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് എഎൻ-32 വിമാനം ദുരൂഹ സാഹചര്യത്തിൽ കാണാതാവുന്നത്. സോവിയറ്റ് യൂണിയനിൽനിന്ന് ഇന്ത്യയിലേക്ക് മസ്‌ക്കറ്റ് വഴി വന്നിരുന്ന വിമാനമാണ് റഡാറിൽനിന്ന് അപ്രത്യക്ഷമായത്. പറന്നുയർന്ന് 78 മിനിറ്റുകൾക്ക് ശേഷം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഏഴ് യാത്രികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തിരച്ചിലിനൊടുവിൽ ഇവർ മരിച്ചതായി സ്ഥിരീകരിച്ചു.

ഇന്ത്യൻ എയർ ഫോഴ്സ് വിമാനം കാണാതാവുന്നു

2016 ജൂലൈ 22ന് ബംഗാൾ ഉൾക്കടലിന് മുകളിലൂടെ പറന്ന എഎൻ-32 എയർക്രാഫ്റ്റ് കാണാതായി. ചെന്നൈയിലെ താംബരം വ്യോമസേനാ താവളത്തിലേക്ക് വരാനിരുന്ന വിമാനമാണ് അപകടത്തിൽ പെട്ടത്. 29 യാത്രികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രാവിലെ 9.12 ന് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഇതേ തുടർന്ന് ബംഗാൾ ഉൾക്കടലിൽ തിരച്ചിൽ തുടർന്നു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ തിരച്ചിൽ എന്നാണ് അന്ന് ആ രക്ഷാപ്രവർത്തനത്തെ വിശേഷിപ്പിച്ചത്.

ആറ് ക്രൂ അംഗങ്ങൾ, 11 വ്യോമ സേനാ അംഗങ്ങൾ, രണ്ട് സൈനികർ, ഒരു നാവിക സേനാംഗം, ഒരു കോസ്റ്റ് ഗാർഡ് അംഗം, നാവിക സന്നദ്ധസംഘത്തിൽ പ്രവർത്തിച്ച എട്ട് പ്രതിരോധ ഭടന്മാർ എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ദിവസങ്ങളോളം നീണ്ടു. 16 കപ്പലുകൾ, ഒരു അന്തർവാഹിനി, ആറ് വിമാനങ്ങൾ എന്നിവയാണ് തിരച്ചിലിനായി ഉപയോഗിച്ചത്. 2016 സെപ്റ്റംബർ 15ന് തിരച്ചിൽ നടപടികൾ നിർത്തിവച്ചു. വിമാനത്തിൽ ഉണ്ടായിരുന്ന 29 യാത്രികരും മരിച്ചതായി കണക്കാക്കുകയും കുടുംബങ്ങളെ ഔദ്യോഗികമായി വിവരം അറിയിക്കുകയും ചെയ്തു.

2019: ഇന്ത്യൻ എയർഫോഴ്സ് എഎൻ-32 അപകടം

2019 ജൂൺ മൂന്നിന് അസമിലെ ജോർഹത് വിമാനത്താവളത്തിൽനിന്ന് അരുണാചൽ പ്രദേശിലെ മേചുകയിലേക്ക് പോകുകയായിരുന്ന ഇരട്ട എൻജിൻ ടർബോപ്രോപ് എയർക്രാഫ്റ്റ് എഎൻ-32ന് സംഭവിച്ച അപകടം രാജ്യത്തെ നടുക്കിയ മറ്റൊരു ഓർമയാണ്. വിമാനം പുറപ്പെട്ട് 32 മിനിറ്റ് പിന്നിട്ടപ്പോഴാണ് അപകടം സംഭവിച്ചത്. വിമാനത്തിൽ 13 യാത്രികരാണ് ഉണ്ടായിരുന്നത്. ഇവർക്കായി ഒരാഴ്ചയോളം തിരച്ചിൽ നീണ്ടു.

സമുദ്രനിരപ്പിൽനിന്ന് 12,000 അടി ഉയരത്തിൽ പരി കുന്നുകളിൽ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടുകിട്ടിയത്. 13 വ്യോമസേനാ അംഗങ്ങൾ, എട്ട് ക്രൂ അംഗങ്ങൾ, അഞ്ച് യാത്രികർ എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആരുടെയും മൃതദേഹങ്ങൾ കണ്ടെത്താനായില്ല. എല്ലാവരും മരിച്ചതായി പിന്നീട് രാജ്യം സ്ഥിരീകരിക്കുകയും തിരച്ചിൽ നിർത്തുകയും ചെയ്തു.


,മെയ് 21, 2021 പഞ്ചാബിലെ മോഗ ജില്ലയിലെ ലാംഗേന ഗ്രാമത്തിലെ ഒരു തുറസ്സായ മൈതാനത്ത് മിഗ് -21 യുദ്ധവിമാനം തകർന്നതിനെ തുടർന്ന് ഇന്ത്യൻ എയർഫോഴ്സ് പൈലറ്റ് അഭിനവ് ചൗധരി മരിച്ചു.

Readers Comment

Add a Comment