Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:19 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തടവുകാരെ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരുടെ ശരീരത്തിൽ ഘടിപ്പിക്കുന്ന ക്യാമറകൾ വാങ്ങാൻ ജയിൽ വകുപ്പ് ശുപാർശ ചെയ്തു. ഉദ്യോഗസ്ഥർ ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതായി തടവുകാർ പരാതിപ്പെടാറുണ്ട്. അതിൽ ഭൂരിപക്ഷവും വ്യാജമാണെങ്കിലും തെളിയിക്കാൻ സാധിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥൻ ദേഹത്തു ക്യാമറ ഘടിപ്പിച്ചാൽ ഇതിനു പരിഹാരമാകും. വൈഫൈ വഴി ജയിലിലെ കൺട്രോൾ റൂമിൽ ലഭിക്കുന്ന ദൃശ്യങ്ങൾ റിക്കോർഡ് ചെയ്തു സൂക്ഷിക്കാം. 

ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ കൺട്രോൾ റൂമിലിരുന്നു നിരീക്ഷിക്കുകയും ചെയ്യാം. ഗേറ്റിൽ കൃത്യമായ പരിശോധന നടക്കാത്തതിനാലാണു ഫോണും കഞ്ചാവും ഉൾപ്പെടെ ജയിലിലെത്തുന്നത്. ഗേറ്റിലെ ജീവനക്കാരൻ ബോഡി ക്യാമറ ഘടിപ്പിക്കുന്നതോടെ അവിടത്തെ പരിശോധനയും നിരീക്ഷിക്കാനാകും. സെൻട്രൽ ജയിൽ, അതീവ സുരക്ഷാ ജയിൽ എന്നിവിടങ്ങളിലേക്കാണു ക്യാമറകൾ വാങ്ങുന്നത്. 

ഇതിനു പുറമേ 3.5 കോടി രൂപ വരെ വിലയുള്ള ബോഡി സ്കാനറുകൾ വാങ്ങണമെന്നും ശുപാർശയുണ്ട്. നിലവിൽ കേരളത്തിലെ ജയിലുകളിൽ ബോഡി സ്കാനർ ഇല്ല.

തുറന്ന ജയിലുകളിൽ നിരീക്ഷണത്തിന്  ഡ്രോൺ

∙സെൻട്രൽ ജയിലുകളിൽ പരിശോധനയ്ക്കു സെക്യൂരിറ്റി പോളുകൾ, തുറന്ന ജയിലുകളിലെ നിരീക്ഷണത്തിനു ഡ്രോണുകൾ എന്നിവ വാങ്ങണമെന്നും നിർദേശമുണ്ട്.

∙കഴിഞ്ഞ വർഷം ടെൻഡർ ചെയ്തശേഷം ഉപേക്ഷിച്ച നോൺ ലീനിയർ ജംക്‌ഷൻ ഡിറ്റക്ടർ വീണ്ടും ആവശ്യപ്പെട്ടു.  മണ്ണിനടിയിൽ കുഴിച്ചിട്ട മൊബൈൽ ഫോൺ കണ്ടെത്താനുള്ളതാണ് ഈ ഉപകരണം.   ഇതുൾപ്പെടെ ജയിൽ സുരക്ഷയ്ക്കായി 15 കോടിയോളം രൂപയുടെ പദ്ധതികളാണു നിർദേശിച്ചത്.

∙13.5 കോടി രൂപ ചെലവിൽ പത്തനംതിട്ട ജില്ലാ ജയിൽ പൂർത്തീകരിക്കുന്നതുൾപ്പെടെ ഏതാനും ജയിൽ കെട്ടിടങ്ങളുടെ നവീകരണത്തിനും പണം ആവശ്യപ്പെട്ടിട്ടുണ്ട്.

Readers Comment

Add a Comment