Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:21 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് പുല്ലുവില നൽകി തമിഴ്നാട്. 9 ഷട്ടറുകൾ രാത്രി തുറന്നതിനെ തുടർന്ന് വെള്ളവും മണ്ണും അടിഞ്ഞുമൂടിയ വീടുകൾ പഴയപടിയാക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. ഷട്ടറുകൾ അടച്ചതോടെ പെരിയാറിലെ ജലനിരപ്പ് താഴ്ന്നു.

നിലവിൽ ഒരു ഷട്ടറിലൂടെ 141 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. 141.90 അടിയാണ് ജലനിരപ്പ്. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇവർക്ക് സ്വന്തം വീടുവിട്ട് പോകേണ്ടി വന്നത്. മുന്നറിയിപ്പില്ലാതെ വെള്ളം ഇരച്ചെത്തിയതോടെ കുഞ്ഞുങ്ങളെ വാരിയെടുത്ത് അമ്മമാർ ജീവനും കൊണ്ടോടി. ഇതിനിടെ വള്ളക്കടവിലെത്തിയ മന്ത്രി റോഷി അഗസ്റ്റിനു നേരെയും പ്രതിഷേധമുയർന്നു.

രാത്രി മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൽനിന്ന് വെള്ളമൊഴുക്കി വിടുന്ന തമിഴ്നാടിന്റെ നടപടി പ്രതിഷേധാർഹമെന്ന് റോഷി അഗസ്റ്റിൻ മനോരമ ന്യൂസിനോട് പറഞ്ഞു. 12,654 ഘനയടി വെള്ളം ഡാമിൽനിന്ന് പുറത്തേക്ക് ഒഴുക്കുന്നതിന് മുൻപ് കൃത്യമായ മുന്നറിയിപ്പ് ലഭിച്ചില്ലെന്നാണ് പരാതി.

മന്ത്രിതല സമിതി തമിഴ്നാട്ടിലേക്ക് പോകണമെന്ന് മുല്ലപ്പെരിയാർ പൗരസമിതി ചെയർമാൻ നൗഷാദ് വാരിക്കോട്ട് പറഞ്ഞു. ഒട്ടേറെ വീടുകളിൽ ചെളി അടിഞ്ഞുമൂടിയ സ്ഥിതിയാണ്. കറുപ്പുപാലം, ഇഞ്ചിക്കാട്, മഞ്ചുമല ആറ്റോരം, വികാസ് നഗർ, വള്ളക്കടവ് പ്രദേശങ്ങളിലാണ് പ്രതിസന്ധി രൂക്ഷം. 

Readers Comment

Add a Comment