Forecast Weather using OpenWeatherMap with PHP

Kerala

  • Monday 6:34 am
  • 10th August, 2026
  • Overcast Clouds
22.73°C22.73°C
  • Humidity: 97 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആപ്പിള്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇറക്കാന്‍ പോകുന്ന മോഡലായ ഐഫോണ്‍ എസ്ഇ  മോഡലിന് ഐഫോണ്‍ എക്‌സ്ആറിന്റെ രൂപകല്‍പന ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാല്‍, ഗവേഷണ കമ്പനിയായ ട്രെന്‍ഡ്‌ഫോഴ്‌സ് ഇപ്പോള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് അടുത്ത എസ്ഇ മോഡലിനും നിലവിലുള്ള എസ്ഇ മോഡലിന്റെ ഡിസൈന്‍ തന്നെയായിരിക്കും ഉണ്ടായിരിക്കുക എന്നതാണ്. അതായത്, ഐഫോണ്‍ 8ന്റെ ഡിസൈനായിരിക്കും അടുത്തിറങ്ങാന്‍ പോകുന്ന മോഡലിനും. സ്‌ക്രീന്‍ സൈസ് 4.7-ഇഞ്ച് ആയിരിക്കും. ടച്ച്‌ഐഡി ഉണ്ടാകും, ഫെയ്‌സ്‌ഐഡി ഉണ്ടാവില്ല. ഒറ്റ പിന്‍ക്യാമറ മാത്രമായിരിക്കും ഉള്ളത്, കനത്ത ബെസലും ഉണ്ടായിരിക്കും. അതേസമയം, അകത്ത് കാര്യമായ മാറ്റം ഉണ്ടാവാം.

ഐഫോണ്‍ 13 സീരീസില്‍ ഉപയോഗിച്ചിരിക്കുന്ന എ15 പ്രോസസറായിരിക്കും പുതിയ എസ്ഇ മോഡലിനും. 5ജി കണക്ടിവിറ്റി ഉണ്ടാകും. ബാറ്ററി ലൈഫ് വര്‍ധിക്കുമെന്നും പറയുന്നു. അതേസമയം, 2023ല്‍ കൂടുതല്‍ വലുപ്പമുളള സ്‌ക്രീനുള്ള എസ്ഇ മോഡല്‍ കമ്പനി പുറത്തിറക്കിയേക്കുമെന്ന് വിലയിരുത്തുന്നവരുമുണ്ട്. ഈ ഫോണിന് 6.1-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീന്‍ ഉണ്ടായിരിക്കുമെന്നാണ് സൂചന.

Readers Comment

Add a Comment