Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:48 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, beauty tips , life

സുന്ദരി എന്ന വിളികേൾക്കാനാ​ഗ്രഹിക്കാത്തവർ ആരാണുള്ളത്? പരസ്യം കണ്ട് വിപണിയിൽ കാണുന്ന ക്രീമുകളും ലോഷനുകളും ഉപയോ​ഗിച്ച് സ്വയം സൗന്ദര്യം നശിപ്പിക്കുന്നവർ ഏറെയാണ്. പ്രകൃതിദത്തമായ മാർ​ഗങ്ങളിലൂടെ തന്നെ സൗന്ദര്യത്തെ നിലനിർത്താനും വർദ്ധിപ്പിക്കാനും സാധിക്കും. അതിനുള്ള ചില മാർഗ്ഗങ്ങൾ.
രാത്രിയിലരുത്

രാത്രിയിൽ സൗന്ദര്യവർദ്ധകവസ്തുക്കൾ പുരട്ടരുത്. മൃതകോശങ്ങളെ മാറ്റി പുതിയ കോശങ്ങൾ ഉണ്ടാകുന്നത് രാത്രിയിലാണ്. സൗന്ദര്യവർദ്ധകവസ്തുക്കളുടെ സാന്നിധ്യം ഇത് തടയും.

സൺ സ്ക്രീൻ ക്രീം 

സൺ സ്ക്രീൻ ക്രീം തിരഞ്ഞെടുക്കുമ്പോൾ ചർമ്മവിദ​ഗ്ധരുടെ ഉപദേശം തേടണം. വരണ്ട ചർമ്മമുള്ളവർക്കും എണ്ണമയമുള്ള ചർമ്മമുള്ളവർക്കും രണ്ടുതരത്തിലുള്ള   സൺ സ്ക്രീൻ ക്രീമുകളാണ് ഉള്ളത്. ചർ‌മ്മത്തിനനുയോജ്യമായ സൺസ് സ്ക്രീം വേണം തിരഞ്ഞെടുക്കാൻ.

പ്രകൃതിയിലേക്ക് മടങ്ങാം

മുഖസൗന്ദര്യം നിലനിറുത്താൻ പ്രകൃതിദത്ത വഴികൾ ഉണ്ട്. കടലമാവ് മുഖത്ത് പുരട്ടിയതിനുശേഷം അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുന്നത് മുഖത്തിന്റെ സ്വാഭാവികനിറം നിലനിറുത്തും. മുൾട്ടാണി മിട്ടി പുരട്ടുന്നതും നല്ലതാണ്.‌

ഭക്ഷണത്തിൽ ശ്രദ്ധിക്കണം
ഭക്ഷണവും സൗന്ദര്യവും തമ്മിൽ അഭേദ്യബന്ധമുണ്ട്. ​വറുത്തതും പൊരിച്ചതുമായ ഫാസ്റ്റ്ഫുഡുകൾ ഒഴിവാക്കണം. അതാത് സീസണുകളിൽ ലഭിക്കുന്ന  പഴങ്ങൾക്കും പച്ചക്കറികൾക്കും മുൻതൂക്കമുള്ള ഡയറ്റ് സ്വീകരിക്കുക. ദിവസവും 8 മുതൽ 12 വരെ ​ഗ്ളാസ് വെള്ളം കുടിക്കണം. ചായയ്ക്കും കാപ്പിക്കും പകരം ​ ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ​ഗ്രീൻ റ്റീ ശീലമാക്കാം.

Readers Comment

Add a Comment