Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 10:01 pm
  • 24th June, 2026
  • Overcast Clouds
24.68°C24.68°C
  • Humidity: 90 %
  • Wind: 0.34 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചി മെട്രോയില്‍ സൗജന്യ യാത്രയ്ക്ക് അവസരം. ഇതുവരെ മെട്രോയില്‍ യാത്ര ചെയ്തിട്ടില്ലാത്തവരെ ലക്ഷ്യമിട്ടാണ് കൊച്ചി മെട്രോ ഇത്തരം ഒരു അവസരം ഒരുക്കുന്നത്. ഞായറാഴ്ച വൈറ്റിലയില്‍ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയില്‍ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാമെന്നാണ് അധികൃതരുടെ അറിയിപ്പ്. സൗജന്യ യാത്രയെ കുറിച്ചുള്ള വിവരം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കൊച്ചി മെട്രോ പങ്കുവച്ചത്. വൈറ്റില, ഇടപ്പളളി, ആലുവ, എന്നീ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളെ സമീപിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നും മെട്രോ അധികൃതര്‍ അറിയിച്ചു.

ഇന്ന് വൈകീട്ട് മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സൗജന്യ യാത്രാ സൗകര്യം ഒരുക്കിയിരിക്കുന്നത്. കൊച്ചി നഗരത്തില്‍ ഏറ്റവും വേഗത്തില്‍ സുരക്ഷിതവും സുഖകരവുമായി ലക്ഷ്യസ്ഥാനത്ത് എത്താന്‍ കൊച്ചി മെട്രോ നല്‍കുന്ന അവസരം കൂടുതല്‍ പേരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും പദ്ധതിയ്ക്ക് പിന്നിലുണ്ട്.

Readers Comment

Add a Comment