Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:20 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുഖസൗന്ദര്യത്തിൽ പ്രായഭേദമന്യേ മുക്കുത്തി മരണമാസാണ്. സ്വർണ്ണത്തിലും വെള്ളിയിലും വൈരത്തിലുമൊക്കെ മുക്കുത്തിയണിയുന്നവർ ഏറെ. മുക്കുത്തിയെക്കുറിച്ചുള്ള സിനിമാ​ഗാനങ്ങളും വമ്പൻ ഹിറ്റ്. സം​ഗതി ഇങ്ങനെയൊക്കെയാണെങ്കിലും മുക്കുത്തിയണിയുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

1.പരിചയമുള്ളവർ തന്നെ മൂക്കു കുത്തണം. നാഡീ ഞരമ്പുകൾക്ക് ക്ഷതമേൽക്കാതെ മൂക്കുകുത്താൻ പരിചയസമ്പന്നർക്ക് മാത്രമേ സാധിക്കുകയുള്ളൂ. അതുകൊണ്ട്  ആധുനികരീതി അവലംബിച്ച് വേദനരഹിതമായി മൂക്കുകുത്താം.

2.മൂക്കുകുത്തിക്കഴിഞ്ഞാൽ  ആദ്യം സ്വർണ്ണമുക്കുത്തി തന്നെയിടണം. മറ്റ് ലോഹങ്ങൾ അലർജി സാധ്യത കൂട്ടും.‌

3.മൂക്കു കുത്തിയാൽ മുറിവ് ഉണരുന്നതുവരെ തലതുവർത്തുമ്പോൾ ശ്രദ്ധിക്കണം. ടൗവലിലെ നൂല് മുക്കുത്തിയിൽ ചുറ്റി മുറിവ് കൂടാനുള്ള സാധ്യതയുള്ളതുകൊണ്ടാണിത്. 

4.മുഖം തുടക്കുമ്പോഴും മുക്കുത്തിയിൽ തട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

 5.മൂന്ന് ആഴ്ചയ്ക്കുള്ളിൽ മുറിവ് ഉണങ്ങിയില്ലെങ്കിൽ ഡോക്ടറുടെ ചികിത്സ തേടണം.

Readers Comment

Add a Comment