Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:09 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകമെമ്പാടുമുള്ള വനിതകൾ വനിതാ ദിനം ആഘോഷിക്കുമ്പോൾ ചില പുരുഷന്മാർ അവരുടെ പ്രിയപ്പെട്ട സ്ത്രീകൾക്ക് ബഹുമാനവും സ്നേഹവും സമർപ്പിച്ചു കൊണ്ട് സമ്മാനങ്ങളും ആശംസകളും ഒക്കെ കൈമാറിയെങ്കിലും ചിലരെങ്കിലും പറഞ്ഞിട്ടുണ്ടാകും .. പുരുഷദിനം ഇല്ലല്ലോ പിന്നെ എന്തിനാ വനിതാ ദിനം ആഘോഷിക്കുന്നത് എന്ന്...എന്നാൽ ആണുങ്ങളെ നിങ്ങൾക്കും ഉണ്ട് ഒരു ദിവസം ...

1999 മുതലാണ്‌ യുനെസ്കോയുടെ ആഹ്വാനപ്രകാരം പുരുഷദിനം ആചരിക്കാൻ തുടങ്ങിയത്. 1999 നവംബർ 19-ന് ട്രിനിഡാഡ് ആൻഡ് ടൊബോഗോയിലാണ് യുനെസ്കോ ആദ്യമായി ഈ ദിനം ആചരിച്ചത്‌. തുടർന്ന് ഈ ദിവസത്തിൻറെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കി മറ്റു ലോകരാഷ്ട്രങ്ങളും ഇത് ആചരിക്കുവാൻ തുടങ്ങി. 2007 മുതലാണ് ഇന്ത്യയിൽ പുരുഷ ദിനാചരണം ആഘോഷിക്കാൻ  തുടങ്ങിയത്  . പുരുഷാവകാശ സംഘടനായ സേവ് ഇന്ത്യൻ ഫാമിലിയാണ് ആഘോഷം ഇന്ത്യയിലേക്ക് എത്തിച്ചത്.

അമ്മമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഒക്കെ വേണ്ടി ഒരു ദിനം മാറ്റിവെക്കുമ്പോൾ ലോകത്ത് പുരുഷന്മാർക്കും തുല്യ പ്രാധാന്യം നൽകുക എന്ന ഉദ്ദേശത്തോടെയാണ് യുനെസ്കോ ലോക പുരുഷ ദിനാചരണത്തിന് ആഹ്വാനം ചെയ്തത്. പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ആരോഗ്യത്തിനാണ് ഈ ദിനം പ്രാധാന്യം നൽകുന്നത്. കൂടാതെ ആൺ-പെൺ സൗഹൃദങ്ങൾ മെച്ചപ്പെടുത്തുക, ലിംഗ സമത്വത്തെത്തെ പ്രോത്സാഹിപ്പിക്കുക, മാതൃകാപുരുഷോത്തമൻമാരെ ഉയർത്തിക്കാട്ടുക, പുരുഷൻമാരുടേയും ആൺകുട്ടികളുടേയും വിജയങ്ങളും നേട്ടങ്ങളും ആഘോഷിക്കുക തുടങ്ങിയവയും പുരുഷദിനാചാരണത്തിൻറെ ലക്ഷ്യങ്ങളാണ്‌.

പുരുഷനെന്നും പുരുഷൻ തന്നെയാണെന്ന് തെളിയിച്ചാണ് വനിതാ ദിനം കടന്നു പോയത്. കഴിഞ്ഞ ഏഴ് ദിവസത്തെ ഗൂഗിൾ സെർച്ച് ഹിസ്റ്ററി തെളിയിക്കുന്നതും ഇത് തന്നെയാണ്. വനിതാ ദിനം സ്ത്രീകൾ വിപുലമായി ആഘോഷിക്കുമ്പോൾ പുരുഷന്മാരുടെ മനസിൽ വരാനിടയുള്ള ചില ചോദ്യങ്ങളുണ്ട്. വനിതാ ദിനം ആഘോഷിക്കുമ്പോൾ പുരുഷ ദിനവും ആഘോഷിക്കേണ്ടേ? അതിന് ലോക പുരുഷദിനം ഏത് ദിവസമാണ്?. ആർക്കും പെട്ടെന്ന് ഉണ്ടാകുന്ന ഈ സംശയം തന്നെയാണ് കഴിഞ്ഞ ഏഴ് ദിവസമായി ഗൂഗിളിനോട് ഇന്ത്യയിലെ പുരുഷന്മാർ ചോദിച്ചതും...

ഈ വർഷത്തെ പുരുഷ ദിന പ്രമേയം ഇതാണ് ;

സ്ത്രീ–പുരുഷ ബന്ധം കൂടുതൽ ഊഷ്മളമാക്കുക . ഇതിലൂടെ ലിംഗസമത്വം ഉറപ്പാക്കുകയെന്ന ലക്ഷ്യവും മുന്നോട്ട് വയ്ക്കുന്നു. പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ശാരീരിക–മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക എന്നതും പ്രധാനമാണ്.

ലോക പുരുഷ ദിനം ആചരിയ്ക്കുമ്പോൾ 6 കാര്യങ്ങളാണ് പ്രധാനമായും പരിഗണിക്കപ്പെടുന്നത്. അവ ഇതൊക്കെയാണ്:

*മികച്ച പുരുഷ മാതൃകകൾ വാർത്തെടുക്കുക
*വീട്, കുട്ടികളുടെ വളർച്ച, സാമൂഹ്യ പുരോഗതി, പരിസ്ഥിതി എന്നിവയ്ക്ക് പുരുഷന്മാർ നൽകുന്ന സംഭാവനകൾ എടുത്തുകാട്ടുക
*പുരുഷന്മാരുടെ ആരോഗ്യവും സാമൂഹികവും ഭൗതികവുമായ വളർച്ചയ്ക്ക് സാഹചര്യം ഒരുക്കുക
 *പല മേഖലകളിലുമുള്ള ലിംഗ വിവേചനം അവസാനിപ്പിയ്ക്കുക
 *സ്ത്രീ പുരുഷ സമത്വം സാധ്യമാക്കുക
 *എല്ലാവർക്കും ഒരുപോലെ മുന്നേറാൻ സാധ്യതകൾ ഒരുക്കുക

കാഴ്ചപ്പാടുകളാണ് ഒരു പുരുഷൻറെ സൗന്ദര്യം, സ്ത്രീകളെ മാന്യതയോടെ പരിഗണിയ്ക്കുന്നവനാണ് യഥാർത്ഥ പുരുഷൻ, ഹാപ്പി മെൻസ് ഡേ.

 

Readers Comment

Add a Comment