Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:09 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ  വിഡിയോകൾ കണ്ട് ആസ്വദിക്കാൻ ആശ്രയിക്കുന്ന ഒന്നാണ് യൂട്യൂബ്. വീഡിയോ ഫ്ലാറ്റ് ഫോം ആയ യൂട്യൂബ്  ഉപഭോക്താവിന്റെ സ്വകാര്യത സംരക്ഷിക്കാൻ നിരവധി ഓപ്ഷനുകൾ ഒരുക്കിയിട്ടുണ്ട്. യൂട്യൂബിലെ വ്യൂ ഹിസ്റ്ററി, സെർച്ച് ഹിസ്റ്ററി എന്നിവ താൽക്കാലികമായോ സ്ഥിരമായോ മായ്ച്ചു കളയാനുള്ള സംവിധാനം ഇപ്പോഴുണ്ട്. ചില അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും, നിങ്ങളുടെ യൂട്യൂബ് അക്കൗണ്ടിന്റെ പ്രവർത്തനങ്ങൾ പൂർണമായും നിയന്ത്രിക്കാമുള്ള  സംവിധാനം ഇപ്പോൾ ഒരുങ്ങിയിട്ടുണ്ട്. 

നിങ്ങൾ ഉപയോഗിക്കുന്ന ഡെസ്കടോപ്പോ ലാപ്ടോപ്പോ മറ്റാരെങ്കിലും ഉപയോഗിക്കുമ്പോഴാണ് ഇതിലെ പ്രശ്നം തല പൊക്കുക. നിങ്ങൾ ഏതെല്ലാം വീഡിയോകൾ കണ്ടെന്ന് യൂട്യൂബ് അവരോട് പറയും. കൂടാതെ നിങ്ങളുടെ വീഡിയോ കാണുന്ന രീതി അനുസരിച്ച് യൂട്യൂബ് അവർക്ക് വീഡിയോകൾ നിർദ്ദേശിക്കുകയും ചെയ്യും. നിങ്ങളുടെ പിസിയും ലാപ്ടോപ്പും എങ്ങാനും അടുത്ത സുഹൃത്തുക്കളോ അല്ലെങ്കിൽ രക്ഷിതാക്കളോ കാണുന്ന കാര്യം ചിന്തിച്ചു നോക്കിയാലോ.. ടെൻഷനാവും അല്ലേ! ഈ പ്രശ്ങ്ങളെല്ലാം ഒഴിവാക്കി നിങ്ങളുടെ വീഡിയോ ഹിസ്റ്ററി ക്ലിയർ ചെയ്യാൻ വഴികളുണ്ട് .. സെർച്ച് ഹിസ്റ്ററി മായ്ച്ചു കളയാൻ 3 ലളിതമായ ഘട്ടങ്ങൾ മാത്രമേയുള്ളൂ. 

ഇതെങ്ങനെയാണെന്ന് നോക്കാം 

നിങ്ങളുടെ സ്മാർട്ട്ഫോണിൽ യൂട്യൂബ് ആപ്പ് തുറക്കുക. സെറ്റിങ്സ് ടാബ് തുറക്കുക. ഇതിനായി മുകളിൽ വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്ത് താഴേക്ക് സ്‌ക്രോൾ ചെയ്ത് സെറ്റിങ്സ് തുറക്കാം.

ലിസ്റ്റിൽ നിന്ന് ഹിസ്റ്ററി ആൻഡ് പ്രൈവസി ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. യൂട്യൂബിലെ സെർച്ച് ഹിസ്റ്ററി മായ്ക്കുന്നതിന്, ലിസ്റ്റിലെ രണ്ടാമത്തെ ഓപ്ഷനായ ക്ലിയർ സെർച്ച് ഹിസ്റ്ററി ക്ലിക്ക് ചെയ്യുക. സ്‌ക്രീനിൽ ഒരു പോപ്പ്-അപ്പ് സന്ദേശം തെളിയും. അവിടെ ഡിലീറ്റ് സെർച്ച് ഹിസ്റ്ററി ക്ലിക്ക് ചെയ്യുക. യൂട്യൂബിലെ നിങ്ങളുടെ ഇതുവരെയുള്ള സെർച്ച് ഹിസ്റ്ററി പൂർണ്ണമായും ഡിലീറ്റ് ആവും.

ഏതെങ്കിലുമൊരു ബ്രൗസറിൽ യൂട്യൂബ് തുറക്കുക. നിങ്ങളുടെ ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക. യൂട്യൂബ് ഐക്കണിന് സമീപം വലതുവശത്ത് പ്രദർശിപ്പിക്കുന്ന ഇടത് കോണിലുള്ള മെനു ഐക്കണിൽ ക്ലിക്ക് ചെയ്യുക.
ഹിസ്റ്ററി ഓപ്ഷൻ തിരഞ്ഞെടുത്ത് സെർച്ച് ഹിസ്റ്ററിയിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ പൂർണ സെർച്ച് ഹിസ്റ്ററി ദൃശ്യമാകും. ഡിലീറ്റ് ചെയ്യണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്ന വിവരം സെലക്ട് ചെയ്യുക. എല്ലാം ഡിലീറ്റ് ചെയ്യാൻ സെലക്ട് ഓൾ ക്ലിക്ക് ചെയ്താൽ മതി. ഉടൻ ഇതുവരെയുള്ള സേർച്ച് ഹിസ്റ്ററി ഡിലീറ്റ് ആവും.

യൂട്യൂബിൽ നിങ്ങൾ തിരയുകയും, കാണുകയും ചെയ്യുന്ന വീഡിയോകൾ ഏതെല്ലാം ആണെന്ന് യൂട്യൂബ് ശേഖരിച്ച് വെക്കുന്നുണ്ട്. ഈ സെർച്ച് ഹിസ്റ്ററിയുടേയും വാച്ച് ഹിസ്റ്ററിയുടേയും അടിസ്ഥാനത്തിൽ നിങ്ങളുടെ താൽപര്യങ്ങൾ തിരിച്ചറിഞ്ഞാണ് നിങ്ങളുടെ യൂട്യൂബ് വിൻഡോയിൽ വീഡിയോകൾ നിർദേശിക്കുന്നത്. പരസ്യവിതരണത്തിലും ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ സംവിധാനം ചിലപ്പോൾ സ്വകാര്യതയെ ബാധിക്കുന്നതും നിങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ ശല്യമാവുന്നതുമാവാം. 

Readers Comment

Add a Comment