Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ഫേസ്ബുക്ക് കമ്പനിയുടെ ഔദ്യോഗിക പേരിൽ മാറ്റം വരുത്തിയിരിക്കുകയാണ് . ഇനി മുതൽ മെറ്റയുടെ കീഴിലായിരിക്കും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ ആപ്പുകൾ പ്രവർത്തിക്കുക. കമ്പനിയുടെ പേരു മാറ്റിയതായി കഴിഞ്ഞ ദിവസമാണ് സി.ഇ.ഒ മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ചത്. കമ്പനി റീബ്രാൻഡിങ്ങിനൊരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഒരു സോഷ്യൽ മീഡിയ കമ്പനിയായി മാത്രം ഒതുങ്ങാതെ അതിൻറെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിൻറെ ഭാഗമായാണ് ഈ നടപടിയെന്നാണ് വിലയിരുത്തൽ.
നമ്മുടെ ഓൺലൈൻ ഇടപെടലുകളും, ത്രിഡി, വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സങ്കേതങ്ങളും ഒന്നിക്കുന്ന സമ്മിശ്ര ലോകമാണ് മെറ്റാവഴ്‌സ്.24 ന്യൂസിന്റെ വരവോടെ മലയാളിക്ക് സുപരിചിതമായ വാക്കാണ് ഓഗ്മെന്റഡ് റിയാലിറ്റി.പരസ്പരം കാണാനും സംസാരിക്കാനും സാധിക്കും.ഗെയിമിങ്, വിനോദം, സൗഹൃദ ശൃംഖല, സോഷ്യൽ നെറ്റ് വർക്ക് എന്നിവ മാത്രമല്ല ഇന്റർനെറ്റിനെ ഒന്നടങ്കം ഉൾക്കൊള്ളുന്നതായിരിക്കും മെറ്റാവേഴ്‌സ്.
യഥാർത്ഥലോകത്തിന്റെ ത്രിഡി പതിപ്പായ ഒരു വെർച്വൽ ലോകത്ത് സ്വന്തമായ അവതാറുകളായി മനുഷ്യർ ഇടപഴകുന്ന ഇടമായി 1992 ൽ നീൽ സ്റ്റീഫെൻസൺ എഴുതിയ സ്‌നോ ക്രാഷ് എന്ന സയൻസ് ഫിക്ഷൻ നോവലിലാണ് മെറ്റാവേഴ്‌സ് എന്ന പേര് ആദ്യമായി ഉപയോഗിക്കുന്നത്. വെർച്വൽ റിയാലിറ്റിയെ അടിസ്ഥാനമാക്കിയുള്ള ഒരു ഇന്റർനെറ്റ് എന്നും സ്റ്റീഫൻസൺ മെറ്റാവേഴ്‌സിനെ വിശദീകരിക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക് എന്ന കമ്പനിയുടെ പേര് 'മെറ്റ' എന്ന് മാറ്റിയിരിക്കുന്നു. സോഷ്യൽ മീഡിയയുടെ പരിണാമം ഇനി മെറ്റാവേഴ്‌സിലാണ്. ആ ഭാവി മുന്നിൽ കണ്ടുകൊണ്ടാണ് മെറ്റാ എന്ന പേര് കമ്പനിയ്ക്ക് സുക്കർബർഗ് നൽകിയിരിക്കുന്നത് പോലും. കമ്പനിയുടെ ഭാവി മെറ്റാവേഴ്‌സ് അനുബന്ധിത സാങ്കേതികവിദ്യകളിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാവുമെന്ന് ഇത് വ്യക്തമാക്കുന്നു . ഇന്റർനെറ്റിൽ എന്തെല്ലാം സാധ്യമാണോ അതെല്ലാം ഓഗ്മെന്റഡ് റിയാലിറ്റി വെർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യകളുടെ പിൻബലത്തിൽ ഓരോ വ്യക്തിക്കും മെറ്റാവേഴ്‌സിലൂടെ അനുഭവിക്കാൻ സാധിക്കും.സോഷ്യൽ മീഡിയയുടെയും ഇന്റർനെറ്റിന്റേയും ഭാവി മെറ്റാവേഴ്സ് ആണെന്നാണ് മാർക്ക് സക്കർബർഗിന്റെ പ്രവചനം. വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യകളിൽ കമ്പനി വലിയ നിക്ഷേപമാണ് നടത്തിവരുന്നത്. ഒക്കുലസ് എന്ന വെർച്വൽ റിയാലിറ്റി ഉപകരണ നിർമാണ കമ്പനി ഇതോടെ മെറ്റായുടെ പ്രധാന സ്ഥാപനങ്ങളിലൊന്നായി മാറും. . വാട്‌സാപ്പും ഇൻസ്റ്റാഗ്രാമും ഫെയ്‌സ്ബുക്കും അടങ്ങുന്ന സുപ്രധാന സോഷ്യൽ മീഡിയാ സേവനങ്ങളെല്ലാം തന്നെ സുരക്ഷിതത്വത്തിന്റേയും സ്വകാര്യതയുടേയും പേരിൽ വിശ്വാസ്യത നഷ്ടപ്പെടുകയും വിവാദങ്ങളിൽ അകപ്പെടുകയും നിയമ നടപടികൾ നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കമ്പനിയെ ഒന്നടങ്കം മാറ്റി റീബ്രാൻഡ് ചെയ്യാനുള്ള ശ്രമം സക്കർബർഗിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. നേരത്തെ മാതൃകമ്പനി രൂപീകരിച്ചപ്പോൾ ഫെയ്‌സ്ബുക്ക് എന്ന പേര് മാറ്റാൻ തയ്യാറാകാതിരുന്ന സക്കർബഗ് അതിന് തയ്യാറായത് ഒരു പക്ഷെ നിക്ഷേപകരിൽ നിന്നുള്ള സമ്മർദ്ദം കൊണ്ടുമാവാം.