Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം: കേരളാ ആരോഗ്യ സർവകലാശാല അത് ലറ്റിക് മത്സരങ്ങൾ പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആരംഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ എം കെ സി നായർ മത്സരം ഉദ്ഘാടനം ചെയ്തു. കായിക താരങ്ങൾ പഠനത്തിനപ്പുറം ഏതു കഴിവുകളെയും അംഗീകരിക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. മത്സരങ്ങളുടെ അവസാനം വരെ വിജയപ്രതീക്ഷയുമായി മുന്നേറാൻ മലയാളികളായ കായിക താരങ്ങൾ ശ്രദ്ധിക്കണമെന്നും ഡോ എം കെ സി നായർ പറഞ്ഞു. മെഡിക്കൽ, ആയുർവേദ, ഡെന്റൽ, ഹോമിയോ, നേഴ്സിംഗ് കോളേജുകളിൽ നിന്നായി ആയിരത്തിലധികം മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. മത്സരം ശനിയാഴ്ച സമാപിക്കും.
30.82°C








