Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:34 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പോലീസ് ഉദ്യോഗസ്ഥരുടെ മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി  ലോകനാഥ്  ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. സമൂഹത്തിന് ആവശ്യമായതരത്തില്‍ സേവനം ലഭ്യമാക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥരെ മാനസികമായും ശാരീരികമായും സജ്ജരാക്കുന്നതിനാണിത്.

പോലീസ് സ്റ്റേഷനുകളില്‍ യോഗ ഉള്‍പ്പടെയുള്ള കായികപരിശീലനം ആഴ്ചയില്‍ നാലുദിവസം ദിവസേന കുറഞ്ഞത് 30  മിനിറ്റ് നടത്താന്‍ എസ് എച്ച് ഒ നടപടി സ്വീകരിക്കണം. ആദ്യദിവസങ്ങളില്‍ ഇതിനായി യോഗ അധ്യാപകരുടെയോ കായിക അധ്യാപകരുടെയോ സഹായം തേടാം. ജോലിയുടെ ഭാഗമായി വേഗത്തിലുള്ള നടത്തം, വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും കായിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നതിന് എസ് എച്ച് ഒ പ്രോത്സാഹനം നല്‍കണം.

ഗാര്‍ഹികമായും ഔദ്യോഗികതലത്തിലും പ്രശ്നങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി അവര്‍ക്ക് കായികപരിശീലനവും കൗണ്‍സലിംഗും നല്‍കാന്‍ എസ് എച്ച് ഒ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. പരിചയസമ്പന്നരും വിശ്വസ്തരുമായ ഉദ്യോഗസ്ഥരെ പോലീസിനകത്തുനിന്നുതന്നെ കണ്ടെത്തി മെന്‍റര്‍മാരായി നിയോഗിക്കണം. ഔദ്യോഗിക കാര്യങ്ങളില്‍ ആവശ്യമായ ഉപദേശം നല്‍കാനും സംശയങ്ങള്‍ ദുരീകരിക്കാനും മെന്‍റര്‍മാര്‍ക്ക് കഴിയും. വ്യക്തിത്വവും പരിചയസമ്പത്തുമുള്ള സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, നാലോ അഞ്ചോ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കണം. എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇത് നടപ്പിലാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കണം. സബ് ഇന്‍സ്പെക്ടര്‍, ഇന്‍സ്പെക്ടര്‍, ഡി വൈ എസ് പി റാങ്കുകളില്‍ ഉള്ളവര്‍ക്ക് ജില്ലാ പോലീസ് മേധാവിമാരോ  യൂണിറ്റ് മേധാവിമാരോ ഉപദേശങ്ങള്‍ നല്‍കാം. ഉപദേശകനായി നിയോഗിക്കപ്പെടുന്നവര്‍ നല്ല ആശയവിനിമയപാടവവും കഴിവും ശാന്തസ്വഭാവവും ഉള്ളവരായിരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Readers Comment

Add a Comment