Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:14 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നേരമ്പോക്കിന് നമ്മള്‍ കൂട്ടുപിടിക്കുന്ന ഹോബികള്‍ക്ക് മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താനുള്ള കഴിവ് ഏറെയാണ്. ചില ഹോബികളും അവയുടെ മേന്മകളും ഇതാ:

നൃത്തം:
മികച്ച കാര്‍ഡിയോ വര്‍ക്ക് ഔട്ടാണ് നൃത്തം. രക്തധമനികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും രക്തയോട്ടം സുഗമമാക്കുകയും ചെയ്യുന്നു. ശരീരത്തിന് ഊര്‍ജം നല്‍കുകയും അസ്ഥികളുടെയും പേശികളുടെയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും രണ്ടു മണിക്കൂര്‍ വീതം നൃത്തം ചെയ്താല്‍ വാര്‍ദ്ധക്യത്തിലെ അവശതകളെപ്പോലും മറികടക്കാമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

നിത്യവും നൃത്തം ചെയ്യുന്നതിലൂടെ മാനസിക സമ്മര്‍ദ്ദം, വിഷാദം, ഉത്കണ്ഠ എന്നിവയെ പ്രതിരോധിച്ച് മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കാം. നൃത്ത കൂട്ടായ്മകളില്‍ പങ്കെടുക്കുന്നതിലൂടെ സാമൂഹ്യ ജീവിതം മെച്ചപ്പെടുത്താമെന്ന് വിദഗ്ധര്‍ പറയുന്നു.

ഗാര്‍ഡനിംഗ്:
തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തിയും ത്വരിതപ്പെടുത്തിയുമാണ് ഗാര്‍ഡനിംഗ് താരമാകുന്നത്. ഗാര്‍ഡനിംഗില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഡിമെന്‍ഷ്യ സാദ്ധ്യത 36 ശതമാനം വരെ കുറയ്ക്കാനാവുമെന്ന് പഠനങ്ങള്‍ പറയുന്നു.
രാവിലെ 9 മണിക്ക് മുന്‍പും വൈകിട്ട് നാലിനു ശേഷവും ഇളം വെയിലേറ്റ് ഗാര്‍ഡനിംഗില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത പരിഹരിക്കാം.

സംഗീതം എന്ന മരുന്ന്:
സംഗീതം കേള്‍ക്കുന്നത് സമ്മര്‍ദ്ദം അകറ്റി ഉന്മേഷം വര്‍ദ്ധിപ്പിച്ച് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ പോലും സംഗീതത്തിന് ശേഷിയുണ്ട്. സംഗീതം ശ്രവിക്കുന്നത് ഹോബി ആക്കിയവരില്‍ സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ അളവ് കുറയുന്നതായി 2011 ല്‍ അമേരിക്കയില്‍ നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നു.

Readers Comment

Add a Comment