Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സെപ്‌റ്റംബർ 29, ഹൃദയത്തിനായി ഒരു ദിനം. ലോകത്താകമാനം പ്രതി വർഷം 1.87 കോടി ആളുകളാണ് ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം മരിക്കുന്നത്. കൊവിഡ്‌ കാലത്ത് മരിച്ചവരിൽ 46 ലക്ഷം ആളുകളും ഹൃദ്രോഗികളാണ്.കൊവിഡ്‌ ഏറ്റവുമധികം ബാധിക്കുന്നത് ഹൃദ്രോഗികളെയാണ്. അതിനാൽ അവർ വീടുകൾക്കുള്ളിൽ ഒതുങ്ങി. കൃത്യ സമയത്ത് പരിശോധനകൾ നടത്താൻ കഴിയാതെ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അവർക്ക് ഒറ്റപ്പെട്ടു കഴിയേണ്ടി വരുന്നു.2000ത്തിലാണ് ലോക ഹൃദയ ദിനം ആചരിച്ചു തുടങ്ങുന്നത്. ഹൃദയ സംരക്ഷണം സംബന്ധിച്ച് അവബോധം സൃക്ഷിക്കുകയാണ് ലോക ഹൃദയ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. വേൾഡ്‌ ഹാർട്ട് ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യസംഘടനയും സംയുക്തമായാണ് ലോകഹൃദയദിനം ആചരിക്കുന്നത്.2021 ൽ ലോക ഹൃദയദിന സന്ദേശം 'ഹൃദയം കൊണ്ട് ഒന്നിക്കുക' എന്നതാണ്. ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗ പരിരക്ഷയിലെ വിടവുകൾ ഒരു പരിധി വരെ നമ്മൾക്ക് നികത്താം. ഇത് കൂടാതെ ഡിജിറ്റർ ടൂൾസ്-ഫോൺ ആപ്പ്സ്, വ്യർബിൽസ് ഇതൊക്കെ വെച്ച് നമുക്ക് വ്യായാമം ചെയ്യാനം അതിന് വേണ്ടി പ്രചോദനം നൽകാനും സാധിക്കും.

Readers Comment

Add a Comment