Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളത്തില്‍ തുലാവര്‍ഷം രണ്ടു ദിവസത്തിനകം ആരംഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തുലാവര്‍ഷമായാലും ഇടവപ്പാതി ആയാലും ഇടമഴയായാലും കാറുകള്‍ക്ക് മഴക്കാലം കഷ്ടകാലമാണ്. ചില മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ഏതു മഴക്കാലത്തും ഹാപ്പി ഡ്രൈവ് ആകാം!
1. പഴകിത്തേഞ്ഞ് ട്രെഡ് പോയ ടയറുകള്‍ മഴക്കാലത്ത് പണിതരും. നനഞ്ഞ്, വഴുവഴുപ്പാര്‍ന്ന റോഡില്‍ ടയറിന് ഗ്രിപ്പ് കിട്ടണമെങ്കിലും, ബ്രേക്കിംഗ് വേളയില്‍ വാഹനം പാളിപ്പോകാതിരിക്കണമെങ്കിലും ടയറുകള്‍ നല്ല കണ്ടിഷനില്‍ ആയിരിക്കണം. ടയറുകളില്‍ പ്രായക്കൂടുതലുള്ളവര്‍ ഉണ്ടെങ്കില്‍ ഇപ്പോഴാണ് മാറ്റേണ്ടത്.
2. മഴക്കാലത്ത് ഫ്രണ്ട് ഗ്‌ളാസിലൂടെയുള്ള കാഴ്ച മറഞ്ഞാലോ? ആ അപകടം ഒഴിവാക്കാന്‍ വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകള്‍ മാറ്റി പുതിയവ ഘടിപ്പിക്കുക. വേനലിലെ ചൂടില്‍ ആകെ നാശമായവ ആയിരിക്കും ഇപ്പോള്‍ നിങ്ങളുടെ കാറിന്റെ വൈപ്പറുകള്‍. തീരെ വില കുറഞ്ഞവയാണ് റബര്‍ വൈപ്പറുകള്‍ എങ്കിലും മഴക്കാല ഡ്രൈവിംഗില്‍ ഇവയുടെ മൂല്യം അധികമാണ്.
3. ഈര്‍പ്പം ബാറ്ററിയുടെ ആയുസ്സിനെ നേരിട്ടു ബാധിക്കുന്ന ഘടകമാണ്. ഇടയ്ക്കിടെ മഴപെയ്യുന്ന സ്ഥലത്താണ് നിങ്ങളുടെ താമസമെങ്കില്‍ ബാറ്ററി ലൈഫ് ഇതിനകം വല്ലാതെ ചുരുങ്ങിക്കാണും. അഞ്ചു വര്‍ഷം ഒരു പേടിയും കൂടാതെ സുഖമായി പ്രവര്‍ത്തിക്കുന്ന ബാറ്ററിയുടെ ആയുസ്സ് രണ്ടു വര്‍ഷമായി ചുരുക്കാന്‍ ഇടയ്ക്കിടെ പെയ്യുന്ന മഴ മതി. മഴയെത്തും മുമ്പ് ബാറ്ററി ചാര്‍ജ് പരിശോധിച്ച്, ആവശ്യമെന്നു കണ്ടാല്‍ ബാറ്ററി മാറ്റുക.
4. മറ്റെല്ലാം നല്ല കണ്ടിഷനാണ്- ബ്രേക്കിനു മാത്രം ചെറിയ പ്രശ്‌നം എന്നു പറഞ്ഞിട്ടു കാര്യമുണ്ടോ? മഴക്കാലത്ത് ബ്രേക്കുകളുടെ പ്രവര്‍ത്തനക്ഷമത ഏറ്റവും പ്രധാനമാണ്. പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങള്‍ ഏറ്റവും അധികമുണ്ടാവുക മഴക്കാലത്താണ്. അവയുടെ കണ്ടിഷന്‍ ഉറപ്പു വരുത്തുക.
5. എത്ര വൃത്തിയായി സൂക്ഷിച്ചാലും മഴക്കാലത്ത് വാഹനം മൊത്തം ചെളിയും പാടുമായിരിക്കും. എന്തായാലും മഴക്കാലമല്ലേ, കഴുകിത്തുടച്ചിട്ട് കാര്യമില്ല എന്ന ഉദാസീന മനോഭാവം വേണ്ട. വാഹനത്തിന്റെ അടിവശത്ത് ആന്റി റസ്റ്റ് കോട്ടിംഗ് നല്‍കുന്നതും, വാക്‌സിംഗും മഴക്കാലത്ത് പ്രയോജനം ചെയ്യും. കാറിന്റെ അടിവശത്ത് ചെളിയും മറ്റും പെട്ടെന്ന് അടിഞ്ഞുകൂടുന്നത് ഒഴിവാക്കാം.
6. മഴക്കാലത്ത് ഹെഡ്‌ലൈറ്റുകളുടെ പ്രാധാന്യം പറയാനില്ല. രാത്രി യാത്രകളില്‍ പ്രത്യേകിച്ചും. കാറിന്റെ ഹെഡ്‌ലൈറ്റ് മതിയായ ദൂരത്തേക്ക്, ആവശ്യമുള്ളത്ര തീവ്രതയോടെ പ്രകാശം പ്രസരിപ്പിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ഹെഡ് ലാംപിനു പുറമേ ഇന്‍ഡിക്കേറ്ററുകല്‍, ഫോഗ് ലാംപ് എന്നിവയും കുഴപ്പം കൂടാതെ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പു വരുത്തുക.
7. മഴക്കാലത്ത് കാറിന്റെ എയര്‍ കണ്ടിഷനിംഗ് സംവിധാനം കാര്യക്ഷമമല്ലെങ്കില്‍ വിന്‍ഡ് ഷീല്‍ഡില്‍ ഈര്‍പ്പം (മിസ്റ്റ്) പൊതിഞ്ഞ് അതിവേഗം കാഴ്ച തടസ്സപ്പെടുമെന്ന് അറിയാമല്ലോ. മഴക്കാലത്തെ വാഹനാപകടങ്ങള്‍ക്ക് പ്രധാന കാരണം ഇതാണ്. തുലാവര്‍ഷം വീഴുന്നതിനു മുമ്പ് കാറിന്റെ എ.സി പവര്‍ഫുള്‍ ആണെന്ന് ഉറപ്പുവരുത്തുക. ആവശ്യമെങ്കില്‍ ഗ്യാസ് നിറച്ച് കാര്യക്ഷമത ഉറപ്പാക്കുക.
8. വാഹനങ്ങള്‍ വഴിയില്‍ പണിമുടക്കാനുള്ള സാധ്യത മഴക്കാലത്ത് അധികമാണ്. അത്യാവശ്യ അറ്റകുറ്റപ്പണിക്കുള്ള സാധനങ്ങള്‍ അടങ്ങിയ കാര്‍ കിറ്റ് വാഹനത്തില്‍ സൂക്ഷിക്കുക. ടയര്‍ പഞ്ചറാകാനുള്ള സാധ്യതയും മഴക്കാലത്ത് അധികമായതുകൊണ്ട് സ്റ്റെപ്പിനി എടുത്ത് എയര്‍ നിറച്ച് റെഡിയാക്കി വയ്ക്കുക. രാത്രിയാത്രയില്‍ ടോര്‍ച്ച്, സ്പാനറുകള്‍, ഇന്‍സുലേഷന്‍ ടേപ്പ് തുടങ്ങിയ അത്യാവശ്യ സാമഗ്രികള്‍ കാറില്‍ത്തന്നെ കരുതുക.
9. വാതിലുകളുടെയും മറ്റും ഇടയിലുള്ള റബര്‍ സീലുകള്‍ പഴകിയെങ്കില്‍ മഴക്കാലത്ത് അവയ്ക്കിടയിലൂടെ വെള്ളം കാറിനകത്തേക്ക് ഊര്‍ന്നിറങ്ങാന്‍ സാധ്യതയുണ്ട്. വാഹനത്തിനുള്ളിലേക്ക് വെള്ളമിറങ്ങുന്ന മറ്റ് വിടവുകള്‍ ഉണ്ടോ എന്ന കാര്യം പരിശോധിച്ച് പരിഹാരം തേടുക.
10. വേല്‍ക്കാലത്തെ ഡ്രൈവിംഗ് പോലെ അത്ര 'കൂള്‍' ആയി മഴക്കാലത്ത് ഡ്രൈവിംഗ് സാധ്യമാകണമെന്നില്ല. കുറച്ചധികം കെയര്‍ ഫുള്‍ ആയിരിക്കണം മഴക്കാല ഡ്രൈവിംഗ്. മുന്നിലുള്ള വാഹനവുമായി നിശ്ചിത അകലം പാലിച്ചും, രാത്രിയാത്രകളില്‍ ലൈറ്റ് ഡിംചെയ്തു കൊടുത്തും, സഡന്‍ ബ്രേക്ക് വേണ്ടിവരുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കിയും ഈ മഴക്കാലം അപകടരഹിതവും ആനന്ദകരവുമാക്കാം.
24.92°C








