Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:14 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൂടത്തായി കേസില്‍ മുട്ടന്‍ പണി കിട്ടിയത് 'ജോളി' എന്നു പേരുള്ള മുഴുവന്‍ സ്ത്രീകള്‍ക്കും! ജോളിമാരാരും ഇപ്പോള്‍ പേരു ചോദിച്ചാല്‍ വ്യക്തമായി പറയാറില്ല. പേരിന്റെ പേരില്‍ പണി കിട്ടിയ ജോളിമാര്‍ മാത്രമല്ല, ജോളി ടെക്‌സ്‌റ്റൈല്‍സ്, ജോളി ജൂവലേഴ്‌സ്, ജോളി സില്‍ക്‌സ് തുടങ്ങി വ്യാപാര മേഖലയില്‍ തിളങ്ങിനിന്ന സ്ഥാപനങ്ങളും പേരു കൊണ്ട് വെട്ടിലായ മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. ചിലരെങ്കിലും കുറേക്കാലത്തേക്ക് കടയുടെ പേര് മാറ്റിയാലോ എന്ന ചിന്തയിലുമാണ്. സംസ്ഥാനത്ത് ഷക്കീല എന്നു പേരുള്ള സ്ത്രീകള്‍ക്ക് ഒരു നടി കാരണം പേരുദോഷം വന്നതിനു ശേഷം ഇത്തരമൊരു ആപ്പ് ഇപ്പോഴാണ്!

ജോയ് ആലൂക്കാസ് ഗ്രൂപ്പിനു കീഴിലെ ജോളി സില്‍ക്‌സ് നവവധുക്കള്‍ക്കായി 'ജോളി' എന്ന ബ്രാന്‍ഡില്‍ പ്രത്യേക അടിവസ്ത്രം വില്പനയ്ക്ക് എത്തിച്ചിരുന്നു.  ജോളി വാങ്ങി ജോളിയായി വിവാഹ ജീവിതം തുടങ്ങാന്‍ കൂടത്തായി കേസിനു ശേഷം പെണ്‍കുട്ടികള്‍ തയ്യാറാകുന്നില്ലെന്നാണ് കേള്‍വി. ധരിക്കുമ്പോള്‍ത്തന്നെ വിറയലും ചൊറിച്ചിലും ഉള്‍പ്പെടെ അലര്‍ജി തുടങ്ങുമത്രേ! എല്ലാം ജോളി ഇഫക്ട്.

കേസിലെ മുഖ്യപ്രതി ജോളി പറഞ്ഞത്, ഇടയ്ക്കിടെ തന്റെ ശരീരത്തിലേക്ക് പിശാച് ആവേശിക്കുന്നതായി തോന്നുമെന്നാണ്. അതേ ഇഫക്ട് തന്നയാണ് ജോളി ബ്രാന്‍ഡ് ഇന്നര്‍വെയര്‍ ധരിക്കുമ്പോഴെന്നാണ് പെണ്‍കുട്ടികളുടെ അനുഭവസാക്ഷ്യം. പിശാചുബാധ അനുഭവപ്പെട്ടു തുടങ്ങിയാല്‍പ്പിന്നെ എന്തൊക്കെയാണ് ചെയ്തുകൂട്ടുകയെന്ന് പറയാന്‍ പറ്റില്ല. വഴിയേ പോകുന്നവരെയൊക്കെ കെട്ടണമെന്നും, കെട്ടാതെ നടക്കുന്നവന്മാര്‍ക്ക് എട്ടിന്റെ പണി കൊടുക്കണമെന്നും തോന്നും. അമ്മായിയമ്മ- അമ്മായിയച്ചന്‍ ടൈപ്പ് കഥാപാത്രങ്ങളെ കണ്ണെടുത്താല്‍ കണ്ടുകൂടാ. പായസത്തില്‍ പാഷാണം കലക്കി കൊടുക്കാന്‍ തോന്നും! ഈ പൊല്ലാപ്പൊക്കെ പേടിച്ചാണ് കെട്ടുപ്രായം തികഞ്ഞ പെണ്‍കുട്ടികള്‍ ആ പേരിലുള്ള ബ്രാന്‍ഡിനോടു തന്നെ അലര്‍ജി പ്രഖ്യാപിച്ചതത്രേ.

ജോളി എന്ന പേരില്‍ ജൗളിക്കട നടത്തുന്നവര്‍ പേര് ലേശം പരിഷ്‌കരിച്ച് 'ന്യൂ ജോളി' എന്നൊക്കെ ബോര്‍ഡ് തിരുത്തിത്തുടങ്ങി. ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ പേര് റോയി എന്നായതു ഭാഗ്യം. ജോളിയെ സഹായിച്ച വിദ്വാന്‍ മാത്യു ആയതും ഭാഗ്യം. വല്ല ജോയിയെന്നോ മറ്റോ ആയിരുന്നെങ്കില്‍ വ്യാപാര മേഖലയില്‍ അതുണ്ടാക്കിയേക്കാവുന്ന ഇടിവു ചെറുതായിരിക്കില്ല. കേസില്‍ ഒരു ജോയിയും വന്നുപെടല്ലേ എന്നാണത്രേ ചില പ്രമുഖരുടെ പ്രാര്‍ത്ഥന.

ഇതേ അവസ്ഥയായിരുന്നു മുമ്പ് തിയേറ്ററുകളില്‍ ഷക്കീലപ്പടങ്ങള്‍ നിറഞ്ഞോടിയിരുന്ന കാലത്ത്, ആ പേരുള്ള പെണ്‍കിടാങ്ങള്‍ക്കും ഭാര്യമാര്‍ക്കും. ആരോടെങ്കിലും പേരു പറഞ്ഞാല്‍ അമര്‍ത്തിച്ചിരിക്കാന്‍ തുടങ്ങും. സ്വന്തം പേര് ഉറക്കെ പറയാന്‍പോലും നാണിക്കണം! അതു പിന്നെ, നടിയാണ്... സിനിമയാണ്... എന്നൊക്കെ വയ്ക്കാം. ഇതിപ്പോള്‍ പ്രതിയായിപ്പോയില്ലേ! വെറും പ്രതിയല്ല, കുടുംബത്തിലെ ആറു പേരെ വിഷംകൊടുത്തു കൊന്ന പ്രതി. പുതിയ കാമുകന്മാരെ കണ്ടെത്തുമ്പോള്‍ പഴയ ഭര്‍ത്താക്കന്മാരെ ഒഴിവാക്കാന്‍ വിഷം കൊടുത്ത് ബാധ്യത ഒഴിവാക്കുന്ന ഭീകരവനിത!

കേരളത്തില്‍ ജോളിക്കാലമാണ്. നാലു പേര്‍ കൂടുന്നിടത്തൊക്കെ ജോളിയാണ് സംസാര വിഷയമെങ്കിലും ആ പേര് മുതലെടുത്ത് കച്ചവടത്തിന് ഉപയോഗിക്കാമെന്ന് ആരും വിചാരിക്കണ്ട. പേരു കേട്ടാല്‍ ജനം മറുവഴി പോകും. അതുകൊണ്ട്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കുഞ്ഞുങ്ങള്‍ക്ക് ജോളി എന്ന് ആരും പേരിടുന്നതല്ല! മോളി, സോളി തുടങ്ങിയ സദൃശപ്പേരുകള്‍ വച്ച് തത്കാലം അഡ്ജസ്റ്റ് ചെയ്യുക.

Readers Comment

Add a Comment