Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വളര്‍ത്തുനായയോ പൂച്ചയോ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് കേട്ടാല്‍ ചിരിക്കാന്‍ വരട്ടെ- സംഗതി സത്യമാണ്! അവ നല്‍കുന്ന ഉല്ലാസം പരോക്ഷമായി നിങ്ങളുടെ ആരോഗ്യ ബാങ്കിലേക്ക് കരുതല്‍ ധനം ശേഖരിക്കുകയാണ് ചെയ്യുന്നത്. വളര്‍ത്തുമൃഗങ്ങളെ വാങ്ങി ഭക്ഷണം നല്‍കി കൂട്ടിലിട്ടു വളര്‍ത്തിയാല്‍ ആരോഗ്യം താനേ മെച്ചപ്പെടുമെന്ന വ്യാമോഹം വേണ്ട. ദിവസവും അവയ്‌ക്കൊപ്പം ഉല്ലാസം കണ്ടെത്തുന്നവര്‍ക്കു മാത്രം ലഭിക്കുന്നതാണ് ഈ ഗുണങ്ങള്‍

1. വളര്‍ത്തു മൃഗങ്ങള്‍ ഉള്ളവരില്‍ ഹൃദ്രോഗ സാദ്ധ്യത കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു.
2. ദിവസവും വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം കളികളില്‍ ഏര്‍പ്പെടുന്നതും നടക്കാന്‍ പോകുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, ചില തരം ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുകയും ചെയ്യും.
3. അരുമ മൃഗങ്ങളുമായുള്ള സഹവാസം ഉത്കണ്ഠ, വിഷാദം, ദേഷ്യം, ഏകാന്തത എന്നിവ അകറ്റി മികച്ച മാനസികാരോഗ്യം നേടാന്‍ സഹായിക്കുന്നു.
4. വളര്‍ത്തു മൃഗങ്ങളുമൊത്തുള്ള ഉല്ലാസ നിമിഷങ്ങള്‍ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായകമാണ്.
5. കൊളസ്‌ട്രോള്‍ നില താഴ്ത്തി ഹൃദയാരോഗ്യം സംരക്ഷിക്കാനും മികച്ച മാര്‍ഗമാണ് ഓമന മൃഗങ്ങളുടെ സാമീപ്യം

Readers Comment

Add a Comment