Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:56 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലഹരിയുടെ വഴികള്‍, വലയുമായി കാത്തിരിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍...  മക്കളെ  കൈവിടാതെ കാക്കാന്‍  കഠിനശ്രമം വേണം പുതിയ കാലത്തെ രക്ഷിതാക്കള്‍ക്ക്. മക്കളുടെ പിന്നാലെ ചാരക്കണ്ണുകളുമായി നടന്ന് അവരുടെ സ്വസ്ഥത നശിപ്പിക്കാനുള്ള തയ്യാറെടുപ്പിനെക്കുറിച്ചല്ല പറയുന്നത്. അവരെ കരുതലോടെ കാക്കാന്‍ ചില പാഠങ്ങള്‍ മാത്രം.

1. മക്കളുടെ കൂട്ടുകാരെക്കുറിച്ചും അവര്‍ പോകുന്ന ഇടങ്ങളെക്കുറിച്ചും മാതാപിതാക്കള്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം.

2. പര്‍ച്ചേസിംഗിന് പക്വതയെത്തുന്ന പ്രായത്തില്‍ മാത്രം കൈയില്‍ പണം നല്‍കിയാല്‍ മതി.

3. കഴിവതും ഹൈസ്‌കൂള്‍ കാലം വരെ അവര്‍ക്കു വേണ്ട സാധനങ്ങള്‍ നിങ്ങള്‍ തന്നെ വാങ്ങുക.

4. കുട്ടികളുടെ കൈവശം പുതിയ എന്തെങ്കിലും വസ്തു കണ്ടാല്‍ അത് എവിടെ നിന്നെന്ന് അന്വേഷിക്കുകയും ഉറവിടം കണ്ടെത്തുകയും വേണം.

5. മാസത്തില്‍ ഒരിക്കലെങ്കിലും മക്കള്‍ പഠിക്കുന്ന സ്‌കൂള്‍ സന്ദര്‍ശിക്കുക. അദ്ധ്യാപകരുമായി ആശയവിനിമയം നടത്തുക.

6. കുട്ടികളറിയാതെ ഇടയ്‌ക്കെങ്കിലും അവരുടെ ബാഗ് പരിശോധിക്കുക. പരിശോധന കണ്ടാല്‍ കുട്ടി രൂക്ഷമായി പ്രതികരിച്ചേക്കും എന്നതുകൊണ്ട് കാണില്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മതി, പരിശോധന.

7. മക്കളുടെ സ്‌കൂള്‍ പരിസരങ്ങളില്‍ മാതാപിതാക്കള്‍ക്ക്  വിശ്വസ്തര്‍ ഉണ്ടായിരിക്കണം. കുട്ടികളെ നിരീക്ഷിക്കാന്‍ ഇവരെ ചുമതലപ്പെടുത്താം. ഇവരുമായി ആശയവിനിമയവും നടത്താം.

8. കുട്ടികളുമായി പരിചയക്കാരും അല്ലാത്തവരുമായ മുതിര്‍ന്നവരുടെ ചങ്ങാത്തം പ്രത്യേകം ശ്രദ്ധിക്കുക.

9. സ്‌കൂളിനു പുറത്ത് സലൂണുകള്‍, കഫറ്റേരിയകള്‍, മൊബൈല്‍ റീചാര്‍ജിംഗ് സെന്ററുകള്‍, ഇന്റര്‍നെറ്റ് കഫേകള്‍ എന്നിവിടങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള സൗഹൃദമുണ്ടോ എന്ന് അന്വേഷിക്കുക.

10. സിറിഞ്ചോ സിരരറ്റോ വെളുത്ത പൊടിയോ മാത്രമാണെങ്കിലേ ലഹരിയാകൂ എന്ന് കരുതേണ്ട. മിഠായി, ച്യൂയിംഗം, പശ എന്നിവയുടെ രൂപത്തിലും സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ നിന്ന് ലഹരിവസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്.

11. കുട്ടിയെ സ്‌കൂളിലെത്തിക്കുന്ന വാഹനം സുരക്ഷിതമെന്ന് ഉറപ്പാക്കുക. അതിലെ ജീവനക്കാര്‍ വിശ്വസ്തരും സ്വഭാവശുദ്ധിയുള്ളവരുമെന്ന് ഉറപ്പു വരുത്തുക.

12. സ്‌കൂള്‍ ബസ് ഡ്രൈവര്‍, മറ്റ് ജീവനക്കാര്‍, ബസിന്റെ ചുമതലക്കാര്‍ എന്നിവരുടെ ഫോണ്‍ നമ്പര്‍ വാങ്ങി സൂക്ഷിച്ചു വയ്ക്കുക

13. കുട്ടിയുടെ സ്‌കൂള്‍ ഡയറിയില്‍ വീടിന്റെ അഡ്രസ്, രക്ഷിതാവിന്റെ ഫോണ്‍ നമ്പര്‍, പൊലീസ് സ്‌റ്റേഷന്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്

14. രക്ഷിതാവിന്റെ നമ്പര്‍ കുട്ടിക്ക് മന:പാഠമായിരിക്കണം.

15. ഒരു വിവരങ്ങളും അപരിചിതരുമായി പങ്കുവയ്ക്കരുതെന്ന് കുട്ടിയെ പഠിപ്പിക്കുക

Readers Comment

Add a Comment