Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
എന്തിനെയും ട്രോളാം, എന്തെടുത്തും ട്രോളാം! സമൂഹ മാദ്ധ്യമങ്ങളില്‍ ചൂട് എണ്ണയില്‍ വറുത്തു കോരുന്നതെല്ലാം വലിയൊരു കൂട്ടം കറുമുറെ തിന്നുന്നുണ്ട്. പക്ഷേ പലതിന്റെയും ചേരുവകള്‍ വകതിരിവില്ലായ്മയും അപമര്യാദയും ആണെന്നു മാത്രം! ഒരു വിഷയം തോണ്ടിയെടുത്ത് മലീമസമായ ചിന്തകള്‍ ചേര്‍ത്ത് വരട്ടി സ്റ്റഫ് ചെയ്ത് പ്‌ളേറ്റിലാക്കി സമൂഹത്തിനി മുന്നില്‍ നിരത്തുകയാണ് ട്രോള്‍ എന്ന പേരില്‍.
കൂടത്തായി കൊലക്കേസിലെ ജോളിയാണ് ഇപ്പോള്‍ ട്രോളന്മാരുടെ പ്രിയ നായിക. ജോളിയെ കഥാപാത്രമാക്കി പറക്കുന്ന ട്രോളുകളാകട്ടെ സ്ത്രീ സമൂഹത്തെ ഒന്നാകെ അടച്ചാക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നിലയിലായിട്ടുണ്ട്. വീട്ടില്‍ സ്ത്രീകളുണ്ടാക്കി നല്‍കുന്ന ഭക്ഷണം അവരെക്കൊണ്ടുതന്നെ ആദ്യം കഴിപ്പിക്കണമെന്ന് ഒരു കൂട്ടര്‍, അതല്ല, വീട്ടിലെ പട്ടിക്കു കൊടുത്ത് സയനൈഡ് ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് മറ്റൊരു കൂട്ടര്‍. 'സ്ത്രീ വര്‍ഗം ഒന്നാകെ ഈ ടെപ്പ് തന്നെ' എന്ന് അടച്ചാക്ഷേപിച്ച് ട്രോള്‍ ഇറക്കിയവരും കുറവല്ല.
ഭാര്യ ചായയും കൊണ്ടുവന്നാല്‍ റൊമാന്റിക്കായി അവളെക്കൊണ്ട് ഒരു സിപ്പ് എടുപ്പിക്കാതെ കുടിക്കരുത്, ചോറു കൊണ്ടുവന്നാല്‍ ഒരു ഉരുള ഉരുട്ടി ആദ്യമേ കൊടുക്കണം, അവള്‍ ഇറക്കി അല്‍പ്പം കഴിഞ്ഞ് ഉണ്ടു തുടങ്ങിയാല്‍ മതി.... ട്രോള്‍ മുന്നറിയപ്പുകളുടെ സാമ്പിള്‍ ഐറ്റംസ് ആണ് ഇതെല്ലാം.
സ്ത്രീകള്‍ തന്നെ കഥാപാത്രങ്ങളായി എത്തുന്ന ടിക് ടോക് വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അടുക്കളയില്‍ കയറാതിരുന്ന ചേട്ടന്‍ ഇപ്പോള്‍ പാചകത്തിനും ഭക്ഷണം വിളമ്പാനും കൂടുന്നുണ്ടെന്നു പറയുന്ന ഭാര്യ കൂട്ടത്തില്‍ ജോളിക്ക് സ്‌പെഷ്യല്‍ നന്ദിയും പറയുന്നു. ചേട്ടനിലെ ഈ മാറ്റം ജോളി വന്നതിനു ശേഷമാണത്രേ.
ജോളി ട്രോളുകളെല്ലാം എല്ലാവരും അപ്പാടെ വിഴുങ്ങുന്നുവെന്ന് കരുതല്ലേ, ഇത്തരം ട്രോളുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഒരു സംഭവത്തെയും അതില്‍ ഉള്‍പ്പെട്ട ക്രിമിനലുകളെയും ഉള്‍പ്പെടുത്തി സമൂഹത്തിലെ ഒരു വിഭാഗത്തെയാകെ ആക്ഷേപിക്കുന്ന രീതിയില്‍ വികലമായി ട്രോള്‍ പടച്ചു വിടുന്നവര്‍ കുട്ടികളെപ്പോലും തെറ്റായ രീതിയില്‍ സ്വാധീനിക്കുകയാണെന്നാണ് ഇവരുടെ നിരീക്ഷണം.
30.82°C








