Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 10:01 pm
  • 24th June, 2026
  • Overcast Clouds
24.68°C24.68°C
  • Humidity: 90 %
  • Wind: 0.34 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇരുപത് വർഷങ്ങൾക്ക് മുമ്പാണ് തമിഴ്‌നാട് വിരുധനഗർ സ്വദേശി തമ്മനനായകം വട്ടി ആരോഗ്യ ദേവരാജ്, മലപ്പുറം കാളികാവിൽ ജോലിക്കും താമസത്തിനുമായെത്തുന്നത്. കാളികാവിൽ മധുര പലഹാരങ്ങൾ വിൽപനയായിരുന്നു ജോലി. വർഷങ്ങളോളം ദേവരാജൻ കാളികാവുകാർക്ക് മധുരം നൽകി. കുടുംബവും ഇവിടെത്തന്നെയാണ് താമസിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച ദേവരാജൻ ഒരു അപകടത്തിൽ പെട്ടതുമുതൽ ദേവരാജന്റെ കുടുംബം കണ്ടറിഞ്ഞത് ഒരു നാടിന്റെ സ്‌നേഹവും കരുതലുമാണ്. അപകടം സംഭവിച്ചയുടൻ നാട്ടുകാർ ചേർന്ന് ദേവരാജനെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ചു . എന്നാൽ ഇവിടെ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ദേവരാജൻ മരിച്ചു. മരണത്തിന് ശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ  സംസ്‌കാരത്തെക്കുറിച്ചായി ആശങ്ക. എന്തുചെയ്യണമെന്നറിയാതെ ഒരു കുടുംബം നിസഹായരായി നിന്ന നിമിഷം.

ക്രിസ്തുമത വിശ്വാസികളാണ് ദേവരാജനും കുടുംബവും. കൊവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കൽ പ്രതിസന്ധിയിലായി. ഒടുവിൽ ക്രിസ്തീയ വിശ്വാസപ്രകാരം ശവസംസ്‌കാരം നടത്തുന്നതിനായി എസ്‌കെഎസ്എസ്എഫ് വിഖായ പ്രവർത്തകർ സന്നദ്ധരായെത്തി. 

പള്ളിവികാരി യോബാസ് ഭാസ്‌കറിന്റെ പൂർണ സമ്മതംകൂടി ലഭിച്ചതോടെ മദ്രസാ അധ്യാപകരും ഇമാമുമടക്കം പത്തോളം വരുന്ന വിഖായ പ്രവർത്തകർ സെന്റ് മാത്യൂസ് സിഎസ്‌ഐ പള്ളിയകത്തേക്കെത്തി ശവസംസ്‌കാരത്തിനായുള്ള ഒരുക്കങ്ങൾ നടത്തി. മുസ്ലിം വിശാസികൾക്കിടയിൽനിന്നുള്ള പുരോഹിതനും പള്ളി വികാരിയും ചേർന്ന്  ദേവരാജന് അന്ത്യകൂദാശ നൽകി. ദേവരാജന് വേണ്ടിയുള്ള അന്ത്യ പ്രാർത്ഥനയിൽ പള്ളി വികാരി‌യും വിഖായ പ്രവർത്തകരും ഒരുമിച്ച് നിന്നു.

ശവസംസ്‌കാരത്തിന് പിന്നാലെ അവശ്യഘട്ടത്തിൽ മതം മറന്ന് സഹായിക്കാനെത്തിയ വിഖായ പ്രവർത്തകരെ പള്ളിവികാരി യോബാസ് ഭാസ്‌കർ അഭിനന്ദിക്കുകയും ഒരുമിച്ച് നിർത്തി സൂക്ഷിക്കാനായൊരു ഫോട്ടോയും എടുത്തു.

കൊവിഡ് കാലത്ത് ഇരുന്നൂറിലേറെ മൃതദേഹങ്ങൾ വിഖായ പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്‌കരിച്ചിട്ടുണ്ട്. മുസ്ലിം വിഭാഗത്തിൽനിന്ന് പുറത്തുള്ളവരുടെ സംസ്‌കാര ചടങ്ങളുകൾ ഇവർ നടത്തുന്നത് ഇതാദ്യമായല്ല. വ്യത്യസ്ത മതത്തിൽനിന്നുള്ളവരെ അതാത് വിശ്വാസ രീതികൾക്കനുസരിച്ചാണ് സംസ്‌കരിച്ചതെന്ന് ഇവർ പറയുന്നു.

Readers Comment

Add a Comment