Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുടിയുടെ സംരക്ഷണത്തിനുള്ള ആധുനിക പരിചരണ മാര്‍ഗങ്ങളിലൊന്നാണ് കെരാറ്റിന്‍ ട്രീറ്റ്‌മെന്റ്. കേട്ടയുടന്‍ ചാടിപ്പുറപ്പെടും മുമ്പ് എന്താണ് കെരാറ്റിന്‍ ട്രീറ്റ്‌മെന്റ് എന്ന് അറിഞ്ഞുവയ്ക്കുക.
മുടിയില്‍ സ്വാഭാവികമായി ഉള്ള ഒരിനം പ്രോട്ടീന്‍ ആണ് കെരാറ്റിന്‍. മുടിക്ക് തിളക്കവും മൃദുത്വവും നല്‍കുന്നതില്‍ മാത്രമല്ല, ഉള്‍ക്കരുത്ത് പകരുന്നതിലും കെരാറ്റിന് വലിയ പങ്കുണ്ട്. ദീര്‍ഘനേരം കടുത്ത വെയില്‍ ഏല്‍ക്കുന്നതും മുടിയില്‍ തുടര്‍ച്ചയായി രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുള്ള പരിചരണരീതികള്‍ അവലംബിക്കുന്നതും മുടിയിലെ കെരാറ്റിന്‍ പ്രോട്ടീനിന്റെ അളവ് കുറയ്ക്കും. വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണവും കെരാറ്റിന്റെ അളവ് കുറയ്ക്കുന്ന സാഹചര്യമാണ്. കെരാറ്റിന്റെ അളവ് കുറയുന്നതോടെ മുടി വരണ്ട് ഉണങ്ങുകയും മൃദുത്വം നഷ്ടമാവുകയും മുടിയിഴകള്‍ പൊട്ടിപ്പോകാന്‍ തുടങ്ങുകയും ചെയ്യും.
മുടിയില്‍ നിന്ന് നഷ്ടമായ കെരാറ്റിന്റെ അംശത്തെ റീഫില്‍ ചെയ്യുകയാണ് ഈ പ്രോട്ടീന്‍ ട്രീറ്റ്‌മെന്റിലൂടെ ചെയ്യുന്നത്. ഹെയര്‍ സ്‌റ്റൈലിസ്റ്റുകളുടെ ഉപദേശമനുസരിച്ച്, കൂടുതല്‍ ചുരുണ്ട മുടിയുള്ളവര്‍ക്കാണ് കെരാറ്റിന്‍ ട്രീറ്റ്‌മെന്റ് യോജിക്കുക. മുടി സാധാരണപോലെ ചെറിയ ചുരുളിച്ച മാത്രം ഉള്ളവര്‍ ഇത് ഒഴിവാക്കുന്നതാകും നല്ലത്. ഒരിക്കല്‍ കെരാറ്റിന്‍ ട്രീറ്റ്‌മെന്റ് ചെയ്താല്‍ മൂന്നു മാസം വരെ അതിന്റെ പ്രയോജനമുണ്ടാകും. കെമിക്കല്‍ ട്രീറ്റ്‌മെന്റ് ആയതുകൊണ്ടുതന്നെ വൈദഗ്ദ്ധ്യമുള്ള ഹെയര്‍ സ്‌റ്റൈലിസ്റ്റിന്റെ സേവനം ഉറപ്പാക്കണം.
24.92°C








