Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:05 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum , NORKA Supports Neethu .

അപൂര്‍വ രോഗം പിടിപെട്ട് ആറര മാസമായി അബുദാബിയിലെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്ന തിരുവനന്തപുരം വിതുര സ്വദേശി നീതു എന്ന ഇരുപതുകാരിക്ക് നോര്‍ക്കയുടെ ഇടപെടല്‍ ആശ്വാസമാകുന്നു. ഇന്നു രാത്രി ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് നീതുവിനെ നാട്ടിലേക്ക് എത്തിക്കുക. നാളെ പുലര്‍ച്ചെ അഞ്ചരയോടെ തിരുവനന്തപുരത്തെത്തുന്ന നീതുവിനൊപ്പം നഴ്‌സ് ആയ അമ്മ ബിന്ദുവുമുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് നീതുവിനെ ശ്രീചിത്രയുടെ പ്രത്യേക ഐ.സി.യു ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റും.

ഓട്ടോ ഇമ്മ്യൂണ്‍ എന്‍സെഫലൈറ്റിസ് രോഗം ബാധിച്ചാണ് നീതു അരയ്ക്കു താഴെ തളര്‍ന്ന് അബോധവസ്ഥയിലായത്.  ആറര മാസമായി അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ കഴിയുന്ന നീതുവിനെ സംസ്ഥാന വ്യവസായ മന്ത്രി ഇ.പി. ജയരാജനും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും അവിടെ ആശുപത്രിയിലെത്തി കണ്ടിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ നോര്‍ക്കയുടെ സഹായം ഉറപ്പാക്കിയത്.

 

Readers Comment

Add a Comment