Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:24 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മാധ്യമരംഗത്തെ ഏറ്റവും മികച്ച പുരസ്‌കാരമായി കണക്കാക്കപ്പെടുന്ന പുലിറ്റ്‌സർ പുരസ്‌കാരം നേടി ഇന്ത്യൻ വംശജ മേഘാരാജഗോപാൽ. ലോകരാജ്യങ്ങളുടെ കണ്ണിൽപ്പെടാതെ, ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിൽ ആയിരക്കണക്കിന് ഉയ്ഗൂർ മുസ്ലിങ്ങളെ തടവിൽ പാർപ്പിക്കാൻ ചൈന രഹസ്യമായി നിർമ്മിച്ച തടങ്കൽപ്പാളയങ്ങളും അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും ലോക ജനതയ്ക്ക് മുന്നിൽ തുറന്നുകാട്ടിയ മാധ്യമപ്രവർത്തകയാണ് മേഘ രാജഗോപാൽ.

ബസ് ഫീഡ് ന്യൂസിലെ മാധ്യമ പ്രവർത്തകയാണ് മേഘ. മേഘയുടെ ഷിൻജിയാങ് പരമ്പരയാണ് രാജ്യാന്തര റിപ്പോർട്ടിംഗിനുള്ള പുരസ്‌കാരം നേടിയത്. ലോക്കൽ റിപ്പോർട്ടിംഗിനുള്ള പുരസ്‌കാരം ഇന്ത്യൻ വംശജയായ നീൽ ബേദിയും കാത്‌ലീൻ മക്‌ഗ്രോറിയും പങ്കിട്ടു. കൊവിഡിനെ തുടർന്ന് ഓൺലൈനായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 

Readers Comment

Add a Comment