Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:51 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മൊബൈൽ സേവന ദാതാക്കൾ റിങ്ങിങ് സമയം കുറയ്‌ക്കുന്നു. ഇതോടെ ഫോൺവിളി സ്വീകരിക്കുന്നതിന്‌ ഇനി വളരെ കുറച്ച് സമയം മാത്രമേ ലഭ്യമാകൂ.ജോലിക്കാര്യങ്ങൾക്കോ സ്വകാര്യ ആവശ്യങ്ങൾക്കോ ഫോൺ കോളുകൾ കൂടുതലായി ഉപയോഗിക്കുന്ന ആൾക്കാരാണെങ്കിൽ ശ്രദ്ധചെലുത്താം. ഫോൺ റിങ് ചെയ്യുമ്പോഴേ പച്ച ബട്ടൺ അമർത്തിക്കോളൂ ഇല്ലെങ്കിൽ ആ കോൾ കട്ട് ആയിപ്പോകും.

എയർടെൽ, വോഡഫോണ്‍ ഐഡിയ എന്നീ ടെലികോം കമ്പനികളുടെ നമ്പറുകളിൽ നിന്നും കോളുകൾ വരുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. ഇവയിൽ നിന്നുള്ള കോളുകൾ ഇനി ആകെ 25 സെക്കൻഡ് മാത്രമേ റിങ് ചെയ്യൂ.

കോള്‍ അറ്റൻഡ് ചെയ്യാനുള്ള സമയ പരിധി മുൻപ് 45 സെക്കൻഡ് വരെ ആയിരുന്നു.എന്നാൽ കൂടുതല്‍ സമയം മൊബൈല്‍ ഫോണ്‍ റിംങ്‌ ചെയ്യുന്നത് മൊബൈല്‍ സ്പെക്ട്രത്തിന്‍റെ ദുരുപയോഗമാണെന്ന് ചൂണ്ടിക്കാണിച്ച്‌ ജിയോ നേരത്തെ തന്നെ സമയപരിധി കുറച്ചിരുന്നു.

ഇത് ഇന്റർ കണക്ട് യൂസേജ് ചാർജ് അല്ലെങ്കിൽ ഐയുസി വരുമാനം കൂട്ടാൻ വേണ്ടിയുള്ള ജിയോയുടെ നീക്കമാണെന്ന് അന്ന് എയർടെല്ലും വോഡഫോണ്‍ ഐഡിയയും ആരോപിച്ചു. ഒരു ടെലികോം നെറ്റ്‌വർക്കിലേക്കുള്ള കോളിന് ആ കോൾ പുറപ്പെടുന്ന നെറ്റ്‌വർക്ക് നൽകേണ്ട ഫീസാണ് ഐയുസി.

എയർടെൽ സിം ഉപയോഗിക്കുന്ന ആൾ ജിയോ സിം ഉപയോഗിക്കുന്ന ആളെ വിളിച്ചാൽ എയർടെൽ ജിയോയ്ക്ക് ഈ ഫീസ് നൽകണം. ഇതിൽ റിങ് സമയം കുറയുമ്പോൾ കോൾ പെട്ടെന്നു കട്ട് ആകുകയും മിസ്ഡ് കോൾ കണ്ട് ജിയോ ഉപയോക്താവ് തിരിച്ച് വിളിക്കുകയും ചെയ്യും. അങ്ങനെ എയർടെലിനു ഐയുസി ലഭിക്കുകയും ചെയ്യും. മിനിറ്റിന് 6 പൈസയാണ് ഇപ്പോഴത്തെ ഐയുസി നിരക്ക്.

Readers Comment

Add a Comment