Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:14 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഏറ്റവും പുതിയതാണ് ജോലിയുമായി ബന്ധപ്പെട്ടവ. ഉദ്യോഗവുമായി ബന്ധപ്പെട്ട് ദീര്‍ഘ മണിക്കൂറുകള്‍ കംപ്യൂട്ടറുകള്‍ക്കു മുന്നില്‍ ഒരേ ഇരിപ്പ് ഇരിക്കേണ്ടിവരുന്നതു മൂലം ശരീരത്തിന് നഷ്ടമാകുന്ന ചലനാത്മകത, ഓഫീസുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ തുടര്‍ച്ചയായ മാനസിക സംഘര്‍ഷം, അമിത ജോലിഭാരവും ദീര്‍ഘിച്ച ജോലി സമയവും കാരണം വേണ്ടത്ര ഉറക്കം ലഭിക്കാതിരിക്കുക തുടങ്ങിയവയാണ് അടിസ്ഥാന പ്രശ്‌നങ്ങള്‍.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, പൊണ്ണത്തടി, പ്രമേഹം, വിഷാദരോഗം, വ്യായാമരാഹിത്യം കാരണമുള്ള അസ്ഥിപ്രശ്‌നങ്ങള്‍ എന്നിവയാണ് ജോലിയുമായി ബന്ധപ്പെട്ട ജീവിതശൈലിരോഗങ്ങളില്‍ പ്രധാനം.  25 നും 52 നും ഇടയ്ക്കു പ്രായമുള്ള ഉദ്യോഗസ്ഥരായ സ്ത്രീകളില്‍ അസോസിയേറ്റഡ് ചേംബര്‍ ഒഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി നടത്തിയ ആരോഗ്യപഠനം പറയുന്നത്, ഇവരില്‍ 68 ശതമാനം പേര്‍ക്കും കടുത്ത നടുവേദന, ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ക്ക് വഴിച്ചേക്കാവുന്ന നിരാശ, അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയുണ്ടെന്നാണ്.

വ്യായാമരാഹിത്യവും അമിത മാനസിക സംഘര്‍ഷവും മറികടക്കാനുള്ള മാര്‍ഗങ്ങളാണ് ഇതിനായി ശുപാര്‍ശ ചെയ്യപ്പെടുന്നത്. കംപ്യൂട്ടറിനു മുന്നില്‍ ജോലി ചെയ്യുന്നവര്‍ ദീര്‍ഘമണിക്കൂറുകളിലെ തുടര്‍ച്ചയായ ഇരിപ്പ് ഒഴിവാക്കുകയും, ഓരോ അരമണിക്കൂറിലെങ്കിലും ശരീരത്തിന് സ്വാഭാവിക വ്യായാമം ലഭിക്കത്തക്ക വിധത്തില്‍ ഓഫീസിനുള്ളില്‍ത്തന്നെ അല്പം നടക്കുന്നത് ശീലമാക്കുകയും വേണം.

എട്ടു മണിക്കൂറിലധികം സമയം ഓഫീസില്‍ ചെലവിടേണ്ടി വരുന്നവര്‍ ജോലിസ്ഥലത്തു വച്ചുതന്നെ ചെയ്യാവുന്ന ലഘുവ്യായാമങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും അത് മുടങ്ങാതെ ചെയ്യുകയും വേണം. മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിന് വിനോദത്തിനു കൂടി സമയം കണ്ടെത്തുകയും, യോഗയും ധ്യാനവും പോലുള്ള രീതികള്‍ അവലംബിക്കുകയും വേണം

Readers Comment

Add a Comment