Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:28 pm
  • 20th April, 2024
  • Light Rain
34.82°C33.17°C
  • Humidity: 65 %
  • Wind: 2.45 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് കാലം നമ്മെ വീടിനുള്ളിൽ അടച്ചിട്ടെങ്കിലും ആരോരുമില്ലാത്തവർക്കും ഭക്ഷണമില്ലാത്തവർക്കുമൊക്കെ സഹായമെത്തിക്കുന്ന നിരവധി ആളുകളും സംഘടനകളുമെല്ലാമുണ്ട്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി ജാതി മത വ്യത്യാസമില്ലാതെ നന്മയുടെ പുതിയ മുഖം ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ് കാലടി സെന്റ് ജോർജ് പള്ളി. പള്ളി വികാരി ഫാ. ജോൺ പുതുവയുടെ നേതൃത്വത്തിൽ   നാടൻ വിളകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. എങ്ങനെയെന്നല്ലേ?  നാടൻ വിളകൾ ആർക്കും എടുത്തുകൊണ്ടുപോകാമെന്ന’ അറിയിപ്പ് വച്ച് പള്ളിക്ക് മുന്നിൽ പായയിൽ നിരത്തി വച്ചു. വിലയില്ല, പേശലില്ല.. പേരെഴുതി വയ്ക്കില്ല.. വിലാസം ചോ​ദിക്കില്ല... ആർക്കും എടുക്കാം. മാങ്ങ, ചക്ക, തേങ്ങ , നേന്ത്രക്കായ ,പച്ചക്കറി വിഭവങ്ങൾ തുടങ്ങി ചാമ്പങ്ങ വരെയുണ്ട് പള്ളി ​ഗേറ്റിൽ.  
ലോക്ഡൗൺ അന്നം മുട്ടിച്ച പാവങ്ങൾക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വികാരിയച്ചൻ  അവതരിപ്പിച്ചത്. ആശയം കേട്ടതോടെ എല്ലാവരും ഒന്നടങ്കം അതേറ്റുപിടിച്ചു. സുമനസുകളുടെ സഹായത്തിന് പുറമേ സാധാരണക്കാരും വീട്ടിലുണ്ടായ വസ്തുവകകൾ പള്ളിയിലെത്തിക്കുന്നുണ്ട്. എത്രത്തോളം കാലം തുടരാമോ അത്രത്തോളം കാലം പദ്ധതി തുടരാനാണ് ഇപ്പോൾ പള്ളി നേതൃത്വത്തിന്റെ തീരുമാനം. 2020ൽ സമാന രീതിയിൽ അക്ഷയ പാത്രം എന്ന പദ്ധതിയിലൂടെ പാവങ്ങൾക്ക് അന്നം നൽകിയിരുന്നു കാലടി സെന്റ് ജോർജ് പള്ളി. എന്തായാലും   കാലടി സെന്റ് ജോർജ് പള്ളിയുടെ ഈ നന്മ നിറഞ്ഞ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. 

Readers Comment

Add a Comment