Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:17 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യം കൊവിഡ് അതിതീവ്രവ്യാപനത്തിലൂടെ കടന്നുപോകുമ്പോൾ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കൊവിഡ് രണ്ടാം തരംഗം തീവ്രതയേറിയതാണെന്നും ഇന്ത്യക്കാവശ്യമായ ഓക്സിജൻ കോൺസൻട്രേറ്ററുകൾ, മാസ്‌കുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ അയച്ചിട്ടുണ്ട്. നിരവധി സംസ്ഥാനങ്ങളിൽ പുതിയ കേസുകളും, മരണങ്ങളും റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെ പിന്തുണയ്ക്കുന്നവർക്കെല്ലാം നന്ദി പറയുന്നതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ പറഞ്ഞു.

‍ഇന്ത്യയുടെ കൊവിഡ് കണക്ക് ഡിസംബർ 19 ന് 10 മില്യൺ കടന്നിട്ടുണ്ട്. ആറുമാസത്തിനുള്ളിൽ ഇത് ഇരട്ടിയായി. മെയ് നാലിന് 20 ദശലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, കംബോഡിയ, തായ്‌ലൻഡ്, ഈജിപ്ത്, അമേരിക്കയിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇപ്പോഴും കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലോകാരോഗ്യ സംഘടന എല്ലാവിധത്തിലും ഈ രാജ്യങ്ങളെ പിന്തുണയ്ക്കും. കൊവിഡ് മഹാമാരി ഇതിനോടകം തന്നെ ലോകമെമ്പാടുമുള്ള 3.3 ദശലക്ഷത്തിലധികം പേരുടെ ജീവൻ നഷ്ടപ്പെടുത്തിയെന്ന കാര്യം ഗെബ്രിയേസസ് ഓർമ്മിപ്പിച്ചു.

Readers Comment

Add a Comment