Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:05 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തലയിണക്കരികിൽ ചാർജ്​ ചെയ്യാൻ വെച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച്​ ​പതിനാലുകാരി മരിച്ചു. കസഖിസ്​താനിലെ ബാസ്​റ്റോബിലാണ്​ സംഭവം​. അൽവ അസെറ്റ്​സി അബ്​സാൽബെക്​ എന്ന സ്​കൂൾ വിദ്യാർഥിയാണ്​ മരിച്ചത്​.

ചാർജ്​ ​​ചെയ്യാൻ മൊബൈൽ ഫോൺ സോക്കറ്റിൽ കണക്​റ്റ്​ ചെയ്​ത്​ അത്​ തലയിണക്കരികിൽ വെച്ച്​  കുട്ടി കിടന്നുറങ്ങുകയായിരുന്നു. ഫോണിൽ പാട്ട്​ വെച്ചിരുന്നതുകൊണ്ടാണ്​ അൽവ അത്​ ​കിടക്കയിൽ തന്നെ വെച്ചത്​. എന്നാൽ പുലർ​ച്ചയോടെ അമിതമായി ചൂടായ ഫോൺ പൊട്ടിത്തെറിക്കുകയും തലക്ക്​ മാരകമായി പരിക്കേറ്റ്​ പെൺകുട്ടി മരിക്കുകയുമായിരുന്നു. 

മൊബൈൽ ​പൊട്ടിത്തെറിച്ചാണ് ​ മരണം സംഭവിച്ചതെന്ന്​ ഫോറൻസിക്​ അധികൃതർ ഔദ്യോഗികമായി അറിയിച്ചു. ഏത്​ കമ്പനിയുടെ ഫോണാണെന്ന്​ അധികൃതർ വ്യക്തമാക്കിയിട്ടില്ല.

Readers Comment

Add a Comment