Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളത്തിലെ പ്രഥമ ട്രാൻസ്‌ജെൻഡർ ഡോക്ടറായ വി.എസ്. പ്രിയയ്ക്ക് ഏരിയലിൻറെ ആദരം. ലിംഗസമത്വത്തിന് ഊന്നൽ നൽകി 'എൽജിബി ടിക്യു' (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ) സമൂഹത്തിന് പിന്തുണ നൽകുകയാണ് പ്രൊക്ടർ ആൻഡ് ഗാംബ്ലിന്റെ ലക്ഷ്യം.
സാമൂഹ്യ പരിഷ്‌ക്കരണങ്ങൾക്കായി പ്രൊക്ടർ ആൻഡ് ഗാംബ്ൾ സമഗ്രമായ ഒട്ടേറെ പരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡോ. വി.എസ്. പ്രിയയുടെ ഒരു ഡോക്യുമെന്ററി ഏരിയൽ സോഷ്യൽ മീഡിയ ചാനലുകളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഡോ. പ്രിയയ്ക്കുള്ള ഏരിയലിന്റെ ആദരം.
ഒരു സ്ത്രീയുടെ ശരീരത്തിൽ പുരുഷനായി 30 കൊല്ലത്തോളം ജീവിച്ച ശേഷമാണ് പൂർണമായും സ്ത്രീ എന്ന സ്വത്വത്തിലേയ്ക്ക് പ്രിയ മാറിയത്. ഡോ. വി.എസ്. പ്രിയയുടേത്, പ്രത്യാശയുടെയും വിശ്വാസത്തിന്റെയും കഥയാണ്. ദശലക്ഷണക്കണക്കിന് ജനങ്ങളുടെ പ്രചോദനമാണ് ഇന്ന് ഈ തൃശൂർകാരി. ഒട്ടേറെ വെല്ലുവിളികൾ നേരിട്ടാണ് ഡോ. പ്രിയ വളർന്നത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തെ അംഗീകരിക്കാൻ തയ്യാറാകാത്ത, സമൂഹത്തെ ദൃഡനിശ്ചയംകൊണ്ട് പ്രിയ കീഴടക്കി.കഠിനാധ്വാനത്തിലൂടെയാണ് അവർ ഡോക്ടർ പട്ടം നേടിയത്. ഇന്ന് അർപ്പണ ബോധമുള്ള ഒരു ഡോക്ടറാണ് അവർ.ഒരു ട്രാൻസ്‌ജെൻഡറെപ്പറ്റി നമ്മൾ ചിന്തിക്കുന്നത്, ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ പാട്ടുപാടി, നൃത്തം ചെയ്തു നടക്കുന്നവരെന്നാണ്. ഇതിന് ഒരു മാറ്റം വരുത്താനാണ് താൻ ശ്രമിച്ചതെന്ന് ഡോ. പ്രിയ പറഞ്ഞു. ട്രാൻസ്‌ജെൻഡർമാരുടെ അവസ്ഥയ്ക്ക് മാറ്റം വരണം.
പ്രസ്തുത മാറ്റം അവരവരുടെ കുടുംബത്തിൽ നിന്നാണ് ആദ്യം ഉണ്ടാകേണ്ടതെന്നാണ് ഡോ. പ്രിയയുടെ അഭിപ്രായം. ട്രാൻസ്‌ജെൻഡർ കുട്ടികളെ കുടുംബം അംഗീകരിക്കുകയാണെങ്കിൽ അവനോ അവളോ മികച്ച പൗരന്മാരായി വളർന്നുവരും. അതിന്റെ പ്രകടമായ ഉദാഹരണമാണ് താനെന്ന്, ഡോ. പ്രിയ തന്നെപ്പറ്റിയുള്ള ഫിലിമിൽ വ്യക്തമാക്കുന്നു.ഏരിയൽ ഇന്ത്യ വർഷങ്ങളായി ലിംഗസമത്വത്തിനു വേണ്ടി നിലകൊള്ളുന്നവരാണെന്ന് പ്രൊക്ടർ ആൻഡ് ഗാംബ്ൾ ചീഫ് മാർക്കറ്റിങ്ങ് ഓഫീസർ ശരത് വർമ്മ പറഞ്ഞു.
24.92°C








