Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 10:01 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിശാലമായ അര്ത്ഥതത്തിൽ ശരീരത്തിന്റെ് ഭാഷയാണ് നൃത്തം. വികാര വിചാരങ്ങളെ ശരീരത്തിലൂടെ പ്രകടിപ്പിക്കുകയാണ് നൃത്തം ചെയ്യുന്നത്. മുദ്രകളിലൂടെ അംഗവിന്യാസങ്ങളിലൂടെ, ചുവടുകളിലൂടെ, പാട്ടിലൂടെ  മുഖാഭിനയത്തിലൂടെ. 

ആദിവാസി സമൂഹത്തിന്റെ പ്രാകൃത തപ്പും തുടിയും ചുവടുകളും മുതൽ പാരിഷ്കൃത സമൂഹത്തിന്റെ നൃത്ത വൈവിധ്യങ്ങൾ വരെ ഈ ഗണത്തിൽപെടുന്നു. അതുകൊണ്ടാണ് നൃത്തം സർവ്വദേശീയമായി ആസ്വദിക്കപ്പെടുന്നത്.കൈമുദ്രകളിലൂടെ പദചലനങ്ങളിലൂടെ ഭാവാഭിനയത്തിലൂടെ ലോകമെങ്ങും ഒരേ മനസായി ആഘോഷിക്കുന്ന ദിനം- അന്താരാഷ്ട്ര നൃത്ത ദിനം -ഏപ്രിൽ 29ന് ലോകമെങ്ങും ആഘോഷിക്കുന്നു.
ദേശ-വർണ്ണ -സംസ്കാരത്തിനുപരിയായി മനുഷ്യ മനസിൽ സാഹോദര്യത്തിന്റേയും സമാധാനത്തിന്റെയും  തിരിതെളിക്കാൻ അതിർ വരമ്പുകളില്ലാത്ത അംഗഭാഷയായ നൃത്തത്തിനല്ലാതെ മറ്റൊന്നിനും കഴിയില്ലെന്ന വിശ്വാസമാണ് വർഷാവർഷമുള്ള  സന്ദേശങ്ങൾക്കു  പിന്നിൽ..

ഭാവരാഗതാള സമന്വിതമായ നടനശോഭയോടെ ജീവിതകാലം മുഴുവൻ നൃത്തം ചെയ്യാൻ അഖിലലോക നർത്തകരെ ആഹ്വാനം ചെയ്യുവാൻ ഒരു ദിനം.നൃത്തത്തിലെ എക്കാലത്തെയും മികച്ച പരിഷ്കര്ത്താവായ ജിൻ ജോര്ജ് നോവറിന്റെ ജന്മദിനമാണ് ഏപ്രിൽ 29.നൃത്തത്തിന് അദ്ദേഹം നല്കിയ ആജീവനാന്തര സംഭാവനകൾ പരിഗണിച്ച് നൃത്ത ലോകം അദ്ദേഹത്തിനു നല്കിയ സ്നേഹ ശ്രദ്ധാജ്ഞലിയായി ആ ദിനം സ്മരിക്കപ്പെടുന്നു. നൃത്തലോകം മറ്റൊരു വിശേഷണം കൂടി അദ്ദേഹത്തിന് നല്കിയിട്ടുണ്ട്. "ബാലെ മുത്തച്ഛൻ'. ഇന്ന് ആ പേരിലാണ് അദ്ദേഹം പ്രശസ്തൻ.

1727ൽ ജനിച്ച അദ്ദേഹം 1754 ലാണ് ആദ്യ ബാലെ അവതരിപ്പിക്കുന്നത്.1760 ൽ പുറത്തിറങ്ങിയ "ലെറ്റേഴ്സ് സർ ലസന്സ്ത' എന്ന പുസ്തകത്തിൽ ബാലെയുടെ നിയമങ്ങളും പെരുമാറ്റ ചിട്ടകളും അദ്ദേഹം പ്രതിപാദിച്ചിരിക്കുന്നു.കുറ്റമറ്റ രീതിയിലുള്ള ബാലെ അവതരണമാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. വേഷവിധാനം, പിന്നണി ഗാനം, നൃത്തസംവിധാനം, ആവിഷ്കാരഭംഗി എന്നിവയിലൂടെ നവീകരണവും പ്രാധാന്യവും അദ്ദേഹം വർദ്ധിപ്പിച്ചു.

അന്താരാഷ്ട്ര നാടകസംഘടനയുടെ കീഴിലുള്ള അന്താരാഷ്ട്ര നൃത്തസം ഘടനയാണ് 1982 ൽ ഏപ്രിൽ 29 നൃത്തദിനമായി ആചരിക്കാൻ തീരു മാനമെടുത്തത്. നൃത്തമെന്ന ഓരേ ഒരു ഏകകത്തിനു കീഴിൽ എല്ലാ രാഷ്ട്രീയ,സാംസ്കാരിക, ഗോത്രീയ അതിരുകളും മറികടന്ന്, സമാധാന ത്തിന്റെനയും സൗഹൃദത്തിന്റെഴയും മേഖലയിലേയ്ക്ക് ജനങ്ങളെ എത്തി ക്കുന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

Readers Comment

Add a Comment