Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:55 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങളാണ് പുതിയ തലമുറയുടെ ഏറ്റവും വലിയ ടെന്‍ഷന്‍! അച്ചീവ്‌മെന്റ്, ടാര്‍ഗറ്റ്, പെര്‍ഫോമന്‍സ്.... മുമ്പ് നാല്പതു വയസ്സിനു ശേഷമായിരുന്നു, ഹൃദ്രോഗ സാധ്യത അധികമെങ്കില്‍ ഇപ്പോള്‍ അത് ഇരുപത്തിയഞ്ചു വയസ്സിലേക്കു താഴ്ന്നതിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഈ ജോലി സമ്മര്‍ദ്ദമാണ്.

തലവേദന, ശ്വസന നിരക്കിലെ താളപ്പിഴകള്‍, ഉറക്കപ്രശ്‌നങ്ങള്‍, ഉത്കണ്ഠ, ദഹനക്കേട് തുടങ്ങിയ ചെറിയ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് തുടങ്ങുന്ന ടെന്‍ഷനാണ് പിന്നീട് ഹൃദയസംബന്ധമായ തകരാറുകളിലെത്തുന്നത്. ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്നത് നടുവേദന, വിഷാദം, പേശീ സങ്കോചം തുടങ്ങി ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ വരെ തകരാറിലാക്കിയേക്കാം.

പ്രൊഫഷനുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാന്‍ ചില ടെക്‌നിക്കുകള്‍ പഠിച്ചുവച്ചോളൂ:

1. ശേഷിക്ക് അനുസരിച്ചുള്ള ജോലിഭാരമേ ഏറ്റെടുക്കാവൂ. അസാധ്യമെന്ന് ആദ്യമേ തോന്നുന്ന ജോലികള്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയും അക്കാര്യം മേലധികാരിയോട് കാര്യകാരണസഹിതം തുറന്നു പറയുകയും ചെയ്യുക. അതേസമയം, നിങ്ങളെക്കൊണ്ട് ഓഫീസില്‍ ഉദ്ദേശിച്ചിട്ടുള്ള ജോലി കൃത്യമായും സമയബന്ധിതമായും ചെയ്തു തീര്‍ക്കുകയും വേണം.

2. മികച്ച ടീം വര്‍ക്ക് വളര്‍ത്തിയെടുക്കുക. സഹപ്രവര്‍ത്തകര്‍ ജോലിയില്‍ മോശമാണെങ്കില്‍ ആ ജോലിഭാരം കൂടി ഏറ്റെടുക്കുന്നതല്ല ശരിയായ രീതി. ജോലികള്‍ എല്ലാവര്‍ക്കുമായി പങ്കുവയ്ക്കുകയും ഓരോരുത്തരുടെയും പ്രകടനം വിലയിരുത്തുകയും ചെയ്യുക. ഏതെങ്കിലുമൊരു കാര്യത്തില്‍ യഥാര്‍ത്ഥ മികവു തെളിയിച്ചിട്ടുള്ളയാളെത്തന്നെ അത്തരം ജോലികള്‍ ഏല്പിക്കുക.

3. ജോലി സ്ഥലത്ത് നല്ല സൗഹൃദങ്ങള്‍ വളര്‍ത്തിയെടുക്കുക. മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ നല്ല മാര്‍ഗമാണ് ഇത്. അതേസമയം, സുഹൃത്തിനെ പൂര്‍ണമായും വിശ്വസിക്കാമെന്ന് ഉറപ്പുവരാതെ ഓഫീസ് കാര്യങ്ങളോ സഹപ്രവര്‍ത്തകരെ കുറിച്ചുള്ള കാര്യങ്ങളോ ചര്‍ച്ച ചെയ്യരുത്. കഴിവതും ഇത്തരം സുഹൃത്തുക്കളോട് ജോലിയുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ ശ്രദ്ധിക്കുക.

4. യാത്രകള്‍ നിങ്ങളുടെ മനസ്സിനെ ഊര്‍ജ്ജസ്വലമാക്കാന്‍ സഹായിക്കുന്നതാണ്. അതിന് സമയം കിട്ടുന്നില്ലെങ്കില്‍ ധ്യാനം, യോഗ, സംഗീതം എന്നിവയെ ആശ്രയിക്കാം. ഇവയോരോന്നും ഓരോ മാനസിക സഞ്ചാരങ്ങള്‍ തന്നെയാണ്. മനസ്സിനെ സ്വസ്ഥവും ശാന്തവും ഏകാഗ്രവുമായി സൂക്ഷിക്കാന്‍ ധ്യാനവും യോഗയും സഹായിക്കും.

5. ഉദ്ദേശിച്ച ലക്ഷ്യം കൈകവരിക്കാന്‍ കഴിഞ്ഞില്ലെന്നു കരുതി മാനസികമായി തളരരുത്. ആദ്യതവണ തന്നെ ലക്ഷ്യം നേടുന്നത് അഭിമാനകരമാണെങ്കിലും അതിനേക്കാള്‍ സംതൃപ്തി നല്‍കുന്നതാണ് ഒരു തോല്‍വിക്കു ശേഷം വരുന്ന ജയം. പിഴവുകള്‍ വിലയിരുത്തി കൂടുതല്‍ കരുത്തോടെ മുന്നേറുക.

Readers Comment

Add a Comment