Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം: സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ 'കനിവ്-108' (Kerala Ambulance Network for Indisposed Victims) ആംബുലന്‍സിന്റെ ആദ്യഘട്ടത്തിലെ 101 ആംബുലന്‍സുകള്‍ നാളെ മുതല്‍ നിരത്തിലിറങ്ങുകയാണ്. 24ന് രാത്രി 12 മണി കഴിഞ്ഞാല്‍ 108 എന്ന നമ്പരിലേക്ക് വിളിച്ചാല്‍ വലിയ സേവനങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആകെ 315 ആംബുലന്‍സുകളില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ 101 ആംബുലന്‍സുകളുടെ സേവനങ്ങളാണ് ഇപ്പോള്‍ കിട്ടിത്തുടങ്ങുക. തിരുവനന്തപുരം 28, കൊല്ലം 10, ആലപ്പുഴ 18, പത്തനംതിട്ട 15, എറണാകുളം 15, കോട്ടയം 8, ഇടുക്കി 7 എന്ന കണക്കിലാണ് ആംബുലന്‍സുകള്‍ ആദ്യഘട്ടത്തില്‍ വിന്യസിച്ചിട്ടുള്ളത്. ബാക്കിയുള്ളവ ഒക്‌ടോബര്‍ ആവസാനത്തോടെ നിരത്തിലിറങ്ങുന്നതാണ്. പദ്ധതിയുടെ ആദ്യ ഘട്ടമായതിനാല്‍ ജനങ്ങളില്‍ നിന്നും ലഭിക്കുന്ന പരാതികളും അഭിപ്രായങ്ങളും കൂടി പരിഗണിച്ചായിരിക്കും ആംബുലന്‍സുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ആംബുലന്‍സ് സേവനങ്ങളുടെ ഗുണനിലവാരത്തെ സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്നതിന് 1800 599 22 70 എന്ന സൗജന്യ ടോള്‍ഫ്രീ നമ്പരിന്റെ സേവനവും ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയില്‍ ആര്യനാട്, വലിയതുറ, വാമനപുരം, വട്ടിയൂര്‍ക്കാവ്, ആറ്റിങ്ങല്‍, കാട്ടാക്കട, കേശവപുരം, മലയിന്‍കീഴ്, നേമം, വെള്ളനാട്, വിതുര, വിഴിഞ്ഞം, പേരൂര്‍ക്കട, എം.എല്‍.എ. ഹോസ്റ്റല്‍ ക്ലിനിക്, ബാലരാമപുരം, ടെക്‌നോപാര്‍ക്ക്, വെള്ളറട, കന്യാകുളങ്ങര, പൂവാര്‍, മംഗലപുരം, നാവായിക്കുളം, കല്ലറ, പെരിങ്ങമല, ചിറയിന്‍കീഴ്, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, പാറശാല, വര്‍ക്കല എന്നിവിടങ്ങളിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് ആംബുലന്‍സുകള്‍ വിന്യസിച്ചിരിക്കുന്നത്.
ഈ മാസം 17ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ച സൗജന്യ ആംബുലന്‍സ് ശൃംഖലയുടെ ആദ്യഘട്ട പ്രവര്‍ത്തനമാണ് സാക്ഷാത്ക്കരിക്കുന്നത്. റോഡപകടങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയുള്ള സമയത്തിന് പ്രാധാന്യം നല്‍കിയും റോഡപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളും തരംതിരിച്ചുമാണ് 24 മണിക്കൂര്‍ സേവനം ഉറപ്പ് വരുത്തുന്നത്.
ആംബുലന്‍സുമായി ബന്ധപ്പെട്ട് സുസജ്ജമായ കേന്ദ്രീകൃത കോള്‍ സെന്ററും സജ്ജമാക്കിയിട്ടുണ്ട്. ലോകത്തിലെ തന്നെ മികച്ച സംവിധാനങ്ങളാണ് ഈ കോള്‍സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. 108 എന്ന നമ്പരിലൂടെ ആംബുലന്‍സ് സേവനത്തിനായി ബന്ധപ്പെടാവുന്നതാണ്. കോള്‍സെന്ററില്‍ വിളിച്ചു കഴിഞ്ഞാല്‍ എത്രയും വേഗം ആംബുലന്‍സ് ലഭ്യമാക്കുകയും തൊട്ടടുത്തുള്ള ആശുപത്രിയെ വിവരമറിയിച്ച് വേണ്ടത്ര സൗകര്യമൊരുക്കുന്നതുമാണ്. ഇതിനായി ഓരോ ആശുപത്രിയിലും ഓരോ നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ടെലി കോണ്‍ഫറന്‍സ് വഴി ഡോക്ടറുടെ സേവനവും ലഭ്യമാക്കുന്നതാണ്. ഡോക്ടറുടെ അഭിപ്രായമനുസരിച്ച് അടുത്തുള്ള ഏത് ആശുപത്രിയിലാണ് രോഗിയെ എത്തിക്കേണ്ടതെന്ന സന്ദേശം കൈമാറുന്നതിനോടൊപ്പം ആ ആശുപത്രിയ്ക്ക് അലര്‍ട്ട് കൊടുക്കാനുള്ള സംവിധാനവുമുണ്ട്. രോഗിയെ കൊണ്ടു വരുന്നുവെന്നുള്ള വിവരങ്ങളും രോഗിയുടെ അവസ്ഥയും അവരെ അറിയിക്കുന്നു. ഈ അറിയിപ്പ് കിട്ടിയാല്‍ ആശുപത്രിയില്‍ വെന്റിലേറ്ററിന്റേയോ വിദഗ്ധ ഡോക്ടറുടേയോ അഭാവമുണ്ടായാല്‍ എത്രയും പെട്ടന്ന് ഈ നോഡല്‍ ഓഫീസര്‍ കോള്‍ സെന്ററിനെ അറിയിക്കും. അതിനാനുപാതികമായി അടുത്ത ആശുപത്രിയെ ബന്ധപ്പെട്ട് കോള്‍സെന്റര്‍ സൗകര്യമൊരുക്കിക്കൊടുക്കുന്നു. അങ്ങനെ ഈ പ്രകൃയയിലൂടെ ഒട്ടും സമയ നഷ്ടമില്ലാതെ രോഗിയെ എറ്റവുമടുത്തുള്ള സൗകര്യങ്ങളുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കുന്നതാണ്.
30.82°C








